വ്യക്തിഗത വായ്പയും സ്വര്‍ണ വായ്പയും എടുക്കുമ്പോള്‍ ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കാം!

അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ മുന്നിലെത്തുമ്പോള്‍ വേഗത്തില്‍ അവ പരിഹരിക്കാന്‍ സാധിക്കുന്ന രണ്ട് മാര്‍ഗങ്ങളാണ് വ്യക്തിഗത വായ്പകളും സ്വര്‍ണ വായ്പകളും. ഇവ രണ്ടിന്റെയും പ്രത്യേകതകള്‍ പരിശോധിച്ച് വിലയിരുത്തിയതിന് ശേഷം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ മുന്നിലെത്തുമ്പോള്‍ വേഗത്തില്‍ അവ പരിഹരിക്കാന്‍ സാധിക്കുന്ന രണ്ട് മാര്‍ഗങ്ങളാണ് വ്യക്തിഗത വായ്പകളും സ്വര്‍ണ വായ്പകളും. ഇവ രണ്ടിന്റെയും പ്രത്യേകതകള്‍ പരിശോധിച്ച് വിലയിരുത്തിയതിന് ശേഷം തങ്ങളുടെ സാഹചര്യത്തിനും ആവശ്യത്തിനും യോജിച്ചത് ഏതെന്ന് ഓരോ വ്യക്തിയ്ക്കും തീരുമാനിക്കാവുന്നതാണ്. സ്വര്‍ണ വായ്പയുടെയും വ്യക്തിഗത വായ്പകളുടെയും പ്രധാന പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. വായ്പ എടുക്കുന്നതിന് മുമ്പായി ഇവ പരിശോധിക്കുന്നതാണ് അഭികാമ്യം.

വായ്പാ തുക

വായ്പാ തുക

സാധാരണയായി വ്യക്തിഗത വായ്പകള്‍ നല്‍കുന്നത് 50,000 രൂപ മുതല്‍ 15 ലക്ഷം രൂപ വരെയാണ്. എന്നാല്‍ ചില ബാങ്കുകള്‍ 30 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെയുള്ള ഉയര്‍ന്ന തുകയും വ്യക്തിഗത വായ്പാ ഇനത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രധാനമായും വായ്പാ കാലാവധിയും അപേക്ഷകന്റെ തിരിച്ചടവ് ശേഷിയും പരിഗണിച്ചാണ് വായ്പാ ദാതാക്കള്‍ പരമാവധി വായ്പാ തുക നിശ്ചയിക്കുന്നത

സ്വര്‍ണ വായ്പയില്‍

സ്വര്‍ണ വായ്പയില്‍

സ്വര്‍ണ വായ്പയുടെ കാര്യത്തില്‍ വായ്പാ തുക നിശ്ചയിക്കപ്പെടുന്നത് ഈടായി നല്‍കിയിരിക്കുന്ന സ്വര്‍ണത്തിന്റെ മൂല്യത്തിനെ അടിസ്ഥാനമാക്കിയാണ്. ഒപ്പം വായ്പാ ദാതിവിന്റെ ലോണ്‍ ടു വാല്യു റേഷ്യോവും ഒരു ഘടകമാകും. വായ്പാ ദാതാവിനെ അനുസരിച്ചും, തിരിച്ചടവ് കാലയളവ് തുടങ്ങിയ ഘടകങ്ങള്‍ അനുസരിച്ചും എല്‍ടിവി അനുപാതം വ്യത്യാസപ്പെട്ടിരിക്കും. സ്വര്‍ണ വായ്പാ എല്‍ടിവി അനുപാതത്തിന് ആര്‍ബിഐ 75 ശതമാനം പരമാവധി ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്.

പലിശ നിരക്ക്

പലിശ നിരക്ക്

വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് സാധാരണയായി 10 ശതമാനം മുതല്‍ 24 ശതമാനം വരെയാണ്. വായ്പാ ദാതാവിനെയും വായ്പാ അപേക്ഷകന്റെ ക്രെഡിറ്റ് പ്രൊഫൈലും അനുസരിച്ച് പലിശ നിരക്കില്‍ മാറ്റമുണ്ടാകും. സ്വര്‍ണ വായ്പാ പലിശ നിരക്ക് 7.00 ശതമാനം മുതല്‍ 29 ശതമാനം വരെയാണ്. വായ്പാ അപേക്ഷകനാലുണ്ടാകുന്ന നഷ്ട സാധ്യത, വായ്പാ കാലാവധി, വായ്പാ തുക, തിരിച്ചടവ് എന്നിവയാണ് സ്വര്‍ണ വായ്പാ പലിശ നിരക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍.

സ്വര്‍ണ വായ്പാ പലിശ നിരക്ക്

സ്വര്‍ണ വായ്പാ പലിശ നിരക്ക്

ചില വായ്പാ ദാതാക്കള്‍ ഉയര്‍ന്ന വായ്പാ തുകയ്ക്ക് ഉയര്‍ന്ന പലിശ ഈടാക്കാറുണ്ട്. മികച്ച ക്രെഡിറ്റ് പ്രൊഫൈല്‍ ഉള്ള ഒരു വ്യക്തിയ്ക്ക് ഇരു വായ്പകളിലെയും പലിശ നിരക്കില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. മോശം ക്രെഡിറ്റ് പ്രൊഫൈല്‍ ഉള്ള ഒരു വ്യക്തിയ്ക്ക് വ്യക്തിഗത വായ്പകളേക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുക സ്വര്‍ണ വായ്പയായിരിക്കും.

തിരിച്ചടവ് കാലാവധി

തിരിച്ചടവ് കാലാവധി

വ്യക്തിഗത വായ്പകളുടെ തിരിച്ചടവ് കാലാവധി 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയാണ്. ചില വായ്പാ ദാതാക്കള്‍ പരമാവധി 7 വര്‍ഷം വരെയും വ്യക്തിഗത വായ്പകള്‍ നല്‍കാറുണ്ട്. സ്വര്‍ണ വായ്പകളുടെ തിരിച്ചടവ് കാലാവധി പൊതുവേ വളരെ കുറവായിരിക്കും. മിക്ക വായ്പാ ദാതാക്കളുടെയും പരമാവധി സ്വര്‍ണ വായ്പാ കാലാവധി 3 വര്‍ഷം വരെയാണ്. എന്നാല്‍ ചില വായ്പാ ദാതാക്കള്‍ 4-5 വര്‍ഷം വരെയും സ്വര്‍ണ വായ്പ അനുവദിക്കാറുണ്ട്.

വായ്പ അനുവദിക്കാനെടുക്കുന്ന സമയം

വായ്പ അനുവദിക്കാനെടുക്കുന്ന സമയം

വ്യക്തിഗത വായ്പാ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകന്‍ അതിനൊപ്പം ഐടിആര്‍ ഫോമുകളോ പേ സ്ലിപ്പുകളോ കൂടാതെ മറ്റ് രേഖകളും സമര്‍പ്പിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അവരുടെ വായ്പാ അപേക്ഷ വായ്പാ ദാതാവ് പരിഗണിക്കുകയുള്ളൂ. ഈ രേഖകളുടെ പരിശോധനയ്ക്കായി സമയമെടുക്കും എന്നതിനാല്‍ വ്യക്തിഗത വായ്പകള്‍ അനുവദിച്ചു തരുന്നതിനായി ചുരുങ്ങിയത് 2 ദിവസം മുതല്‍ 7 ദിവസം വരെയാകാറുണ്ട്. എന്നാല്‍ പ്രീ അപ്രൂവ്ഡ് വായ്പകളില്‍ ഉള്‍പ്പെടെ വേഗത്തില്‍ വായ്പാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബാങ്കുകള്‍ ശ്രമിക്കാറുണ്ട്.

ഏറ്റവും വേഗത്തില്‍ ലഭിക്കുന്ന വായ്പ

ഏറ്റവും വേഗത്തില്‍ ലഭിക്കുന്ന വായ്പ

മറ്റെല്ലാ വായ്പകള്‍ക്കിടയിലും ഏറ്റവും വേഗത്തില്‍ ലഭിക്കുന്ന വായ്പ എന്ന പ്രത്യേകത സ്വര്‍ണ വായ്പയ്ക്കുണ്ട്. അപേക്ഷ സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അപേക്ഷകന് വായ്പാത്തുക കൈയ്യിലെത്തും. ഈടായി നല്‍കുന്ന സ്വര്‍ണത്തിന്റെ മൂല്യം പരിശോധിച്ച് ഉറപ്പു വരുത്തുന്നതാണ് സ്വര്‍ണ വായ്പയില്‍ പ്രധാനം. അപേക്ഷകന്റെ ക്രെഡിറ്റ് പ്രൊഫൈലിന് പലപ്പോഴും അത്ര പ്രാധാന്യം നല്‍കാറില്ല.

പ്രൊസസിംഗ് ചാര്‍ജുകള്‍

പ്രൊസസിംഗ് ചാര്‍ജുകള്‍

വായ്പാ തുകയുടെ 1 മുതല്‍ 3 ശതമാനം വരെയാണ് വ്യക്തിഗത വായ്പകളുടെ പ്രൊസസിംഗ് ഫീസായി ഈടാക്കാറുള്ളത്. സ്വര്‍ണ വായ്പയില്‍ ഇത് വായ്പാ തുകയുടെ 2 ശതമാനം വരെയാണ്. എന്നാല്‍ ചില വായ്പാ ദാതാക്കള്‍ 10 രൂപ മുതലുള്ള കുറഞ്ഞ തുക പ്രൊസസിംഗ് ചാര്‍ജായി ഈടാക്കിയും വായ്പ അനുവദിച്ചു നല്‍കാറുണ്ട്. വലിയ വായ്പകള്‍ എടുക്കുന്ന സമയത്ത് പ്രൊസസിംഗ് ചാര്‍ജ് കൃത്യമായി പരിശോധിക്കുകയും മൊത്ത വായ്പാ ചെലവില്‍ അത് എത്രമാത്രമുണ്ടെന്ന് വിലയിരുത്തുകയും വേണം. എന്നിട്ട് മാത്രമേ അന്തിമ തീരുമാനത്തില്‍ എത്താന്‍ പാടുള്ളൂ.

താഴ്ന്ന നിലയിലുള്ള ക്രെഡിറ്റ് പ്രൊഫൈല്‍

താഴ്ന്ന നിലയിലുള്ള ക്രെഡിറ്റ് പ്രൊഫൈല്‍

വ്യക്തിഗത വായ്പകള്‍ക്ക് ഈടില്ലാത്തതിനാല്‍ തന്നെ ബാങ്കുകള്‍ വളരെ സൂക്ഷ്മമായി മാത്രമേ ഇത്തരം വായ്പകള്‍ കൈകാര്യം ചെയ്യുകയുള്ളൂ. അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍, പ്രതിമാസ വരുമാനം, തൊഴില്‍, തൊഴില്‍ ദാതാവ് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് മാതരമേ ബാങ്കുകള്‍ വ്യക്തിഗത വായ്പകള്‍ അനുവദിക്കുകയുള്ളൂ.

താഴ്ന്ന ക്രെഡിറ്റ് പ്രൊഫൈലിലും സ്വര്‍ണ വായ്പ ലഭിക്കും

താഴ്ന്ന ക്രെഡിറ്റ് പ്രൊഫൈലിലും സ്വര്‍ണ വായ്പ ലഭിക്കും

സ്വര്‍ണ വായ്പകള്‍ പൂര്‍ണമായും ഈടിന്റെ സുരക്ഷിതത്വമുള്ള വായ്പകളാണ്. വായ്പ എടുത്ത വ്യക്തിയില്‍ നിന്നും തിരിച്ചടവില്‍ വീഴ്ചയുണ്ടായാല്‍ ഈടായി നല്‍കിയിരിക്കുന്ന സ്വര്‍ണം വില്‍പ്പന നടത്തിക്കൊണ്ട് വായ്പാ തുക ഈടാക്കുവാന്‍ വായ്പാ ദാതാവിന് സാധിക്കും. അതിനാല്‍ തന്നെ താഴ്ന്ന ക്രെഡിറ്റ് സ്‌കോറും ക്രെഡിറ്റ് പ്രൊഫൈലും ഉള്ള വ്യക്തികള്‍ക്കും പ്രയാസമില്ലാതെ തന്നെ സ്വര്‍ണ വായ്പകള്‍ നേടുവാന്‍ സാധിക്കും.

 

Read more about: loan
English summary

Are You Looking For A Gold Loan Or Personal Loan? What Are The Things To Check Before Proceeding | വ്യക്തിഗത വായ്പയും സ്വര്‍ണ വായ്പയും എടുക്കുമ്പോള്‍ ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കാം!

Are You Looking For A Gold Loan Or Personal Loan? What Are The Things To Check Before Proceeding
Story first published: Wednesday, June 9, 2021, 12:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X