ഒരാളുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ നാഴികകല്ലും ഏറ്റവും വലിയ ആഗ്രഹവുമാകും സ്വന്തമായൊരു വീട്. ഇതിന് ഭീമമായ തുക ആവശ്യമായി വരുന്നതിനാൽ തന്നെ ഭൂരിഭാഗം ആളുകളും ഹോം ലോണുകളെയാണ് ആശ്രയിക്കുന്നത്.
അത്തരത്തിൽ ഒരു വീട് വാങ്ങുന്നതിനോ പണിയുന്നതിനോ ഭവന വായ്പ ആവശ്യമുണ്ടെങ്കിൽ, വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നത് പ്രധാനമാണ്. ഭവന വായ്പയെടുക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടതും പലിശ നിരക്കിനാണ്. ഹോം ലോണിന് മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ ഏതൊക്കെയെന്ന് നോക്കാം.

ബാങ്ക് ഓഫ് ബറോഡ: രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ അഥവ ബിഒബി 8.4 ശതമാനം മുതൽ 10.90 ശതമാനം വരെ പലിശ നിരക്കിൽ 30 വർഷം വരെയുള്ള കാലയളവിലേക്ക് ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, മറ്റ് ബാങ്കുകളിൽ നിന്നും ഹൗസിംഗ് ഫിനാൻസ് കമ്പനികളിൽ നിന്നും നിലവിലുള്ള ഭവന വായ്പക്കാർക്ക് കുറഞ്ഞ പലിശ നിരക്കിൽ ബാലൻസ് ട്രാൻസ്ഫർ സൗകര്യം ബാങ്ക് വാഗ്ദാനം ചെയ്യുന്നു. വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് പ്രോപ്പർട്ടി ഉറപ്പിക്കുന്നതിന് മുൻപ് തന്നെ നാല് മാസത്തെ സാധുതയിലും വായ്പ അനുവദിക്കുന്നു.
എന്താണ് എമർജൻസി ഫണ്ട്? എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം?
പഞ്ചാബ് നാഷ്ണൽ ബാങ്ക്: പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഭവനവായ്പ പലിശ നിരക്ക് പ്രതിവർഷം 8.4 ശതമാനത്തിലാണ് ആരംഭിക്കുന്നത്. 30 വർഷം വരെയുള്ള കാലയളവിലേക്ക് ഫ്ലോട്ടിംഗ് രീതിയിൽ പ്രതിവർഷം 10.25 ശതമാനമാണ് ഉയർന്ന പലിശ നിരക്ക്. 40 വയസിൽ താഴെയുള്ള പ്രതിരോധ വകുപ്പിന് കീഴിലെ ജീവനക്കാർക്കും മറ്റ് സർക്കാർ ഉദ്യോഗസ്ഥർക്കും അനുയോജ്യമായ ഹോം ലോൺ ഓവർ ഡ്രാഫ്റ്റ് സൗകര്യവും വിവിധ പ്രത്യേക ഹോം ലോൺ ഉൽപ്പന്നങ്ങളും ബാങ്ക് നൽകുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: രാജ്യത്തെ ഏറ്റവും വലിയ ദേശസാൽകൃത ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 30 വർഷം വരെയുള്ള കാലയളവിലേക്ക് 8.50 ശതമാനം മുതൽ 9.85 ശതമാനം വരെയാണ് ഭവന വായ്പകൾക്ക് ഈടാക്കുന്ന പലിശ നിരക്ക്. വസ്തു വിലയുടെ 90 ശതമാനം വരെ വായ്പയായും ലഭിക്കുന്നു. അതേസമയം പ്രൊസസിംഗ് ഫീസ് ഇനത്തിൽ പലിശയ്ക്ക് പുറമെ 5000 രൂപയും ഉപഭോക്താവിൽ നിന്ന് ബാങ്ക് ഈടാക്കുന്നുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക്: 10 കോടി രൂപ വരെയുള്ള ഭവന വായ്പകൾക്കും 30 വർഷം വരെയുള്ള കാലയളവിനും 8.7 ശതമാനം മുതലാണ് എച്ച്ഡിഎഫ്സി ബാങ്കിൽ പലിശ നിരക്ക് ആരംഭിക്കുന്നത്. വസ്തു വിലയുടെ 90 ശതമാനം വരെ വായ്പയായും ലഭിക്കുന്നു. മറ്റ് ബാങ്കുകളിൽ നിന്നും ഹൗസിംഗ് ഫിനാൻസ് കമ്പനികളിൽ നിന്നും നിലവിലുള്ള വായ്പക്കാർക്ക് ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ സൗകര്യവും ബാങ്ക് നൽകുന്നു. ശമ്പളമുള്ള/സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾ ലോൺ തുകയുടെ 0.50 ശതമാനം അല്ലെങ്കിൽ 3,000 രൂപ വരെ പ്രോസസ്സിംഗ് ഫീസ് അടയ്‌ക്കേണ്ടതുണ്ട്. സ്വയം തൊഴിൽ ചെയ്യുന്ന നോൺ-പ്രൊഫഷണലുകൾക്ക്, പ്രോസസിംഗ് ഫീസ് ലോൺ തുകയുടെ 1.5 ശതമാനം അല്ലെങ്കിൽ 4,500 രൂപ അടയ്ക്കണം. ഏതാണോ ഉയർന്നത് അതായിരിക്കും ബാധകം.
ഐസിഐസിഐ ബാങ്ക്: ഐസിഐസിഐ ബാങ്ക് നിലവിൽ 30 വർഷം വരെയുള്ള കാലയളവിലേക്ക് ഭവനവായ്പകൾക്ക് 8.75 ശതമാനം മുതലാണ് പലിശ നിരക്ക് ഈടാക്കുന്നത്. സാലറി അക്കൗണ്ട് ഉടമകൾക്ക് പ്രീ-അംഗീകൃത തൽക്ഷണ ഭവനവായ്പ അനുവദിക്കുകയും കുറഞ്ഞ പലിശ നിരക്കിൽ മറ്റ് വായ്പക്കാരിൽ നിന്ന് നിലവിലുള്ള വായ്പക്കാർക്ക് ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ സൗകര്യം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications