ബുദ്ധിപൂര്‍വ്വം നിക്ഷേപങ്ങള്‍ നടത്തിയാല്‍ പണം വളര്‍ന്ന് സമ്പത്തുണ്ടാക്കാന്‍ സാധിക്കും. ഇന്നത്തെ കാലത്ത് വിപണിയില്‍ നിരവധി നിക്ഷേപ സാധ്യതകളുണ്ട്. ഇവയില്‍ നിന്ന് ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യത്തിനും റിസ്കെടുക്കാനുള്ള ശേഷി, ലിക്വിഡിറ്റി ആവശ്യകത എന്നിവ മനസിലാക്കിയുള്ള നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കണം.
പൊതുവെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കാണ് എപ്പോഴും ശ്രദ്ധ ലഭിക്കുന്നത്. വിവിധ തരത്തില്‍ കയ്യിലെത്തുന്ന തുക സുരക്ഷിതമായി 1 വര്‍ഷത്തേക്ക് എവിടെ നിക്ഷേപിക്കാം എന്ന് കൂടി അറിയേണ്ടതുണ്ട്. ഹ്രസ്വകാലത്തേക്ക് നിക്ഷേപിച്ചാല്‍ നല്ല വരുമാനം നേടി തരുന്ന 6 നിക്ഷേപ മാര്‍ഗങ്ങള്‍ പരിചയപ്പെടാം.
ലിക്വിഡ് ഫണ്ട്
അത്യാവശ്യ സമയത്ത് എടുത്ത് ഉപയോഗിക്കാന്‍ എമര്‍ജന്‍സി ഫണ്ട് ആവശ്യമാണെന്ന് ബോധ്യപ്പെടുത്തിയ സമയമായിരുന്നു കോവിഡ് കാലഘട്ടം. ഈ തുക കണ്ടെത്താനുള്ള ഏറ്റവും മികച്ച മാര്‍ഗം ലിക്വിഡ് ഫണ്ടുകളിലുള്ള നിക്ഷേപമാണ്. സേവിഗംസ് അക്കൗണ്ടുകളേക്കാള്‍ ഉയര്‍ന്ന ആദായം ലിക്വിഡ് ഫണ്ടുകള്‍ നല്‍കുന്നുണ്ട്. 91 ദിവസ കാലാവധിയുള്ള മണി മാര്‍ക്കറ്റ് സെക്യൂരിറ്റികളിലാണ് മണി മാര്‍ക്കറ്റ് സെക്യൂരിറ്റികളിലാണ് ഇവ നിക്ഷേപം നടത്തുന്നത്.
ഏത് സമയം നിക്ഷേപിക്കാനും എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്നതും ഇവയുടെ ഗുണമാണ്. നികുതി കിഴിച്ച് 4-7 ശതമാനം ആദായം ലിക്വിഡ് ഫണ്ടുകള്‍ നല്‍കും. 1 ദിവസം മുതല്‍ 90 ദിവസം വരെയുള്ള കാലാവധിയിലേക്ക് ലിക്വിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കാം. അപൂര്‍വമായി മാത്രമെ ഇവയുടെ നെറ്റ് അസറ്റ് വാല്യുവില്‍ ഇടിവുണ്ടാകാറുള്ളൂ.
അള്‍ട്ര ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍
3-6 മാസ കാലയളവില്‍ കമ്പനികള്‍ക്ക് വായ്പ നല്കുന്ന ഡെബ്റ്റ് ഫണ്ടുകളാണ് അള്‍ട്ര ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍. കുറഞ്ഞ വായ്പാ കാലാവധിയായതിനാല്‍ ലിക്വിഡ് ഫണ്ടുകളെ അപേക്ഷിച്ച് നഷ്ട സാധ്യതയുള്ള നിക്ഷേപമാര്ഗാണിത്. എന്നാല്‍ പൊതുവില്‍ കണക്കാക്കുമ്പോള്‍ റിസ്ക് കുറഞ്ഞ നിക്ഷേപമായി അള്‍ട്ര ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകളെ പരിഗണിക്കുന്നു.
ആഴ്ചകളോ മാസങ്ങളോ നിക്ഷേപിക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് അള്‍ട്ര ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. മൂന്ന് മാസത്തില്‍ കൂടുതല്‍ കാലം നിക്ഷേപിക്കുന്നവര്‍ക്ക് നഷ്ട സാധ്യത ഒഴിവാക്കാം. ബാങ്ക് സ്ഥിര നിക്ഷേപങ്ങളിലേതിന് സമാനമായോ അല്പം അധികമോ ആദായം ഇവ നല്കുന്നു.
ആര്‍ബിട്രേജ് ഫണ്ടുകള്‍
ഇക്വിറ്റി, ഫ്യൂച്വറുകള്‍ എന്നിവ ഉപയോഗിച്ച് വരുമാനമുണ്ടാക്കുന്ന ഫണ്ടാണിത്. ഓഹരികള്‍ വാങ്ങുകയും ഫ്യൂച്വര്‍ കരാര്‍ വില്‍ക്കുകയും ചെയ്താണ് ഫണ്ട് മാനേജര്‍ പണം ബാലന്‍സ് ചെയ്യുന്നത്. വര്‍ഷത്തില്‍ 8-9 ശതമാനം ആദായം ആര്‍ബിട്രേജ് ഫണ്ടുകള്‍ നല്കുന്നു.
മണി മാര്‍ക്കറ്റ് ഫണ്ട്
മ്യൂച്വല്‍ ഫണ്ടുകളില്‍ ഏറ്റവും കുറഞ്ഞ റിസ്കുള്ള നിക്ഷേപം എന്നാണ് മണി മാര്‍ക്കറ്റ് ഫണ്ടുകളെ പറയുന്നത്. ഹ്രസ്വകാല സര്‍ക്കാര്‍ സെക്യൂരിറ്റികളായ കോള്‍ മണി മാര്‍ക്കറ്റ്, കോമേഷ്യല്‍ പേപ്പര്‍, ട്രഷറി ബില്‍, എന്നിവയിലാണ് നിക്ഷേപിക്കുന്നത്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് മണി മാര്‍ക്കറ്റ് ഫണ്ടിൽ ആദായം പ്രതീക്ഷിക്കാം. മൂന്ന് മാസം മുതല്‍ 1 വര്‍ഷം വരെയായിരിക്കും കാലാവധി. പലിശ നിരക്കിലെ വ്യതിയാനവും മണി മാര്‍ക്കറ്റ് ഫണ്ടുകളില്‍ കുറവാണ്.
പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്
രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിലും ആരംഭിക്കാവുന്ന നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്. 1 വര്‍ഷത്തേക്കുള്ള ടേം ഡെപ്പോസിറ്റ് പോസ്റ്റ് ഓഫീസില്‍ ലഭിക്കും. ബാങ്കിലെ സ്ഥിര നിക്ഷേപത്തിന് സമാനമായ നിക്ഷേപമാണിത്. സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപത്തിന് 5.50 ശതമാനം പലിശ ഒരു വര്‍ഷത്തേക്ക് ലഭിക്കും. അത്യാവശ്യ ഘട്ടത്തില്‍ ഈ ടേം ഡെപ്പോസിറ്റ് ഈട് നല്കി 75 ശതമാനം വരെ വായ്പയെടുക്കാം.
ബാങ്ക് സേവിംഗ്സ് അക്കൗണ്ട്
പുത്തന്‍ തലമുറ ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടുകള്‍ ഉയര്‍ന്ന പലിശ നിരക്ക് നല്കുന്നവയാണ്. എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഇക്വിറ്റാസ് സമോള്‍ പിനാന്‍സ് ബാങ്ക്, ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഡിസിബി ബാങ്ക്് എന്നിവ 7 ശതമാനം പലിശ സേവിംഗ്സ് അക്കൗണ്ടിന് നല്‍കുന്നുണ്ട്.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications