പെട്ടെന്നൊരു വായ്പ വേണോ? ഇന്‍ഷുറന്‍സിന്മേലും എന്‍എസ്‌സിയിലും,മ്യൂച്വല്‍ ഫണ്ടുകളിലും വായ്പ എടുക്കാമല്ലോ

കോവിഡ് വ്യാപനം കാരണം പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. പലരുടേയും വേതനത്തില്‍ കുറവുണ്ടായി. രാജ്യത്തെമ്പാടുമുള്ള ലോക്ക് ഡൗണും മറ്റ് നിബന്ധനകളും കാരണം പലരുടേയും വരുമാനവും സമ്പാദ്യവും പാടെ നിലച്ചു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വ്യാപനം കാരണം പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. പലരുടേയും വേതനത്തില്‍ കുറവുണ്ടായി. രാജ്യത്തെമ്പാടുമുള്ള ലോക്ക് ഡൗണും മറ്റ് നിബന്ധനകളും കാരണം പലരുടേയും വരുമാനവും സമ്പാദ്യവും പാടെ നിലച്ചു. ഇവരെല്ലാം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് ഈ കാലഘട്ടത്തില്‍ കടന്നു പോകുന്നത്. വായ്പാ ഇഎംഐകള്‍, മറ്റ് അത്യാവശ്യ ചിലവുകള്‍, ബില്ലുകള്‍ ഇവയുടെ അടവെല്ലാം കൃത്യമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. അതിനാല്‍ തന്നെ പലരും കൈയ്യില്‍ പണമുണ്ടാക്കുന്നതിനായി നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുകയാണ്.

സെക്യൂരിറ്റികള്‍ക്ക് മേല്‍ വായ്പ

സെക്യൂരിറ്റികള്‍ക്ക് മേല്‍ വായ്പ

ഇത്തരം ഒരു സാഹചര്യത്തില്‍ നിങ്ങളുടെ നിക്ഷേപങ്ങള്‍ വില്‍പ്പന നടത്തി പണമാക്കുന്നതിനേക്കാള്‍ നല്ലത് നിങ്ങളുടെ സെക്യൂരിറ്റികള്‍ക്ക് മേല്‍ വായ്പ എടുക്കുന്നതാണ്. വായ്പാദാതാവിന്റെ പക്കലാണെങ്കിലും അപ്പോഴും നിങ്ങളുടെ സെക്യൂരിറ്റികള്‍ വളരുകയും ചെയ്യും. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം പല തരത്തിലുള്ള സെക്യുരിറ്റികളുടെ ഈടിന്മേല്‍ നിങ്ങള്‍ ബാങ്കില്‍ നിന്നും വായ്പ ലഭിക്കും. ഓരോ സെക്യൂരിറ്റികളില്‍ നിന്നും ലഭിക്കുന്ന വായ്പാ തുക വ്യത്യസ്തമായിരിക്കും.

എച്ച്ഡിഎഫ്‌സി ബാങ്കില്‍

എച്ച്ഡിഎഫ്‌സി ബാങ്കില്‍

ഇക്വിറ്റി ഷെയറുകള്‍ക്കും മ്യൂച്വല്‍ ഫണ്ടുകള്‍ക്കും നിലവിലുള്ള മൂല്യത്തിന്റെ 50 ശതമാനമാണ് എച്ച്ഡിഎഫ്‌സി ബാങ്ക് വായ്പയായി നല്‍കുന്നത്. ഡെബ്റ്റ് ഫണ്ടുകള്‍ക്കും ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെയും നെറ്റ് അസറ്റ് വാല്യുവിന്റെ 80 ശതമാനത്തോളം വായ്പയായി ലഭിക്കും. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര, നോണ്‍ കണ്‍വേര്‍ട്ടിബിള്‍ ഡിബെഞ്ചേര്‍സ് എന്നിവയില്‍ നിലവിലുള്ള മൂല്യത്തിന്റെ 70 ശതമാനമാണ് വായ്പയായി ലഭിക്കുക.

മ്യൂച്വല്‍ ഫണ്ടിന്മേലുള്ള വായ്പ

മ്യൂച്വല്‍ ഫണ്ടിന്മേലുള്ള വായ്പ

നിങ്ങള്‍ക്ക് ആറ് മാസമോ അതില്‍ കുറവോ ഉള്ള ഹ്രസ്വകാലത്തേക്കാണ് പണം ആവശ്യമുള്ളതെങ്കില്‍ നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ നിങ്ങള്‍ വില്‍ക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ മ്യൂച്വല്‍ ഫണ്ടിന്മേല്‍ നിങ്ങള്‍ക്ക് വായ്പ എടുക്കുവാന്‍ സാധിക്കും. നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് റെഡീം ചെയ്യാതെയും നിങ്ങളുടെ സിസ്റ്റമാറ്റിത് ഇന്‍വസ്റ്റ് പ്ലാനുകള്‍ അവസാനിപ്പിക്കാതെയും പണം കണ്ടെത്താനുള്ള അവസരമാണിത്. സ്ഥിരമായി നിങ്ങളുടെ മ്യൂച്വല്‍ ഫണ്ടുകള്‍ വില്‍ക്കേണ്ടി വരുന്നില്ല എന്നതാണ് വായ്പ എടുക്കുന്നതിലെ പ്രധാന നേട്ടം. സാധാരണഗതിയില്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ക്ക് മേല്‍ 10 ശതമാനം മുതല്‍ 11 ശതമാനം വരെ പലിശ ലഭിക്കും.

വ്യക്തിഗത വായ്പ

വ്യക്തിഗത വായ്പ

നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും വലിയൊരു തുക നല്‍കുന്നതിനേക്കാള്‍ നല്ലതാണിത്. നിങ്ങള്‍ക്ക് അക്കൗണ്ട് ഉള്ള ബാങ്കില്‍ നിന്നും വ്യക്തിഗത വായ്പ ലഭിക്കുവാന്‍ എളുപ്പമായിരിക്കും. പ്രീ അപ്രൂവ്ഡ് വായ്പകള്‍ എളുപ്പത്തിലും വേഗത്തിലും ഉപയോക്താവിന് ലഭ്യമാകുന്നവയാണ്. ഓണ്‍ലൈനായും ഉപയോക്താക്കള്‍ക്ക് വായ്പയ്ക്കായി അപേക്ഷിക്കുവാന്‍ സാധിക്കും. 9 ശതമാനം മുതല്‍ 16 ശതമാനം വരെയാണ് സാധാരണ ഗതിയില്‍ അത്തരം വായ്പകളുടെ പലിശ നിരക്ക്.

ഓഹരികള്‍ക്ക് മേലുള്ള വായ്പ

ഓഹരികള്‍ക്ക് മേലുള്ള വായ്പ

ചുരുങ്ങിയത് രണ്ട് ഓഹരികള്‍ക്കെങ്കിലുമാണ് ബാങ്കുകള്‍ വായ്പ അനുവദിക്കാറ്. ചില ബാങ്കുകള്‍ ഒരൊറ്റ ഓഹരിയിന്മേലും വായ്പ നല്‍കാറുണ്ട്. ബാങ്കിന്റെ അപ്രുവിഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതായിരിക്കണം അവ എന്ന നിബന്ധനയുണ്ട്.

Read more about: loan
English summary

Are You Looking For An Emergency Loan? How To Get Loan Against KVP, NSC and mutual funds | പെട്ടെന്നൊരു വായ്പ വേണോ? ഇന്‍ഷുറന്‍സിന്മേലും എന്‍എസ്‌സിയിലും,മ്യൂച്വല്‍ ഫണ്ടുകളിലും വായ്പ എടുക്കാമല്ലോ

പെട്ടെന്നൊരു വായ്പ വേണോ? ഇന്‍ഷുറന്‍സിന്മേലും എന്‍എസ്‌സിയിലും,മ്യൂച്വല്‍ ഫണ്ടുകളിലും വായ്പ എടുക്കാമല്ലോ
Story first published: Wednesday, June 2, 2021, 20:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X