പെട്ടെന്ന് ഏതെങ്കിലും തരത്തിൽ പണത്തിന് ആവശ്യം വന്നാൽ കടം വാങ്ങുകയാണ് സാധാരണ നമ്മൾ ചെയ്യാറുള്ളത്. കുറച്ചു കാലം മുൻപ് വരെ സുഹൃത്തുക്കളിൽ നിന്നും ബാങ്കുകളിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനത്തിൽ നിന്നുമാണ് കടം വാങ്ങുന്നതെങ്കിൽ ഇപ്പോൾ വായ്പാ ആപ്പുകളിൽ നിന്നുമാണ് സാമ്പത്തിക സഹായം നേടുന്നത്. വേഗത്തിലും എളുപ്പത്തിലും സാമ്പത്തിക സഹായം ലഭിക്കുമെന്നതാണ് വായ്പാ ആപ്പുകളുടെ ഏറ്റവും വലിയ നേട്ടം. എന്നാൽ ആ നേട്ടത്തിന് പിറകിൽ വലിയ തട്ടിപ്പുകൾ ഒളിച്ചിരിപ്പുണ്ട് എന്നതാണ് വസ്തുത. അത് കൊണ്ടു തന്നെ സാമ്പത്തിക സഹായം തേടുന്നതിന് മുൻപ് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം.
വായ്പാ ആപ്പുകളുടെ തട്ടിപ്പുകളെക്കുറിച്ച് നിരവധി വാർത്തകളാണ് കഴിഞ്ഞ കുറച്ച് മാസത്തിനിടെ നമ്മൾ കേട്ടത്. പലരും ജീവിതം തന്നെ അവസാനിപ്പിച്ചു. പ്രായഭേദമന്യേ എല്ലാവരും ഈ തട്ടിപ്പുകളിൽ പെടുന്നു എന്നതും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, വിദ്യാഭ്യാസമില്ലാത്തവർ തുടങ്ങിയവരാണ് വായ്പാ ആപ്പുകളുടെ സാമ്പത്തിക തട്ടിപ്പിനിരയാകുന്നത്. ഡിജിറ്റൽ വായ്പാ പ്ലാറ്റ്‌ഫോമുകളുടെ ആവിർഭാവത്തോടെയാണ് വായ്പ തട്ടിപ്പുകൾ വർധിച്ചത്.

നിങ്ങൾ വായ്പാ ആപ്പുകളിലൂടെ സാമ്പത്തിക സഹായം തേടുന്നെങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
1. വായ്പാ ആപ്പുകളുടെ വിശദാംശങ്ങൾ പരിശോധിക്കുക
വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് ആപ്പുകളുടെ വിശദ വിവരങ്ങൾ കൃത്യമായി പരിശോധിക്കണം. രജിസ്ട്രേഷൻ നമ്പർ പരിശോധിക്കുക. കാരണം നിയമാനുസൃതമായി പ്രവർത്തിക്കുന്ന വായ്പാ ആപ്പുകളാണെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി നേടണം. ആർബിഐയുടെ അനുമതിയില്ലാത്ത ഏത് ആപ്പിനും രാജ്യത്ത് വായ്പ നൽകാൻ കഴിയില്ല.
2. വായ്പ നൽകുന്ന വെബ്‌സൈറ്റുകൾ പരിശോധിക്കുക
വെബ്സൈറ്റുകളിലൂടെയാണ് വായ്പയ്ക്ക് ശ്രമിക്കുന്നതെങ്കിൽ കമ്പനി ഐഡന്‍റിഫിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, മാനേജ്മെന്‍റ് ഉദ്യോഗസ്ഥർ ആരൊക്കെ എന്ന് പരിശോധിക്കുക. സാധാരണയായി,നിയമവിരുദ്ധമായി വായ്പ നൽകുന്നവർ ഇത്തരം വിവരങ്ങൾ നൽകില്ല.
3. ലോൺ അപ്രൂവൽ പ്രോസസ് പരിശോധിക്കുക
നിയമാനുസൃതമല്ലാതെയാണ് സാമ്പത്തിക സഹായം നൽകുന്നതെങ്കിൽ ആപ്പുകളിലെ ലോൺ അപ്രൂവൽ പ്രോസസ് വളരെ എളുപ്പമായിരിക്കും. പല പ്രധാനപ്പെട്ട രേഖകളും വിവരങ്ങളും ആവശ്യമില്ലെന്ന് പറയും. അത്തരം വായ്പാ ആപ്പുകളെ പ്രത്യേകം ശ്രദ്ധിക്കണം. ഒരു കാരണവശാലും അത്തരം ആപ്പുകളിൽ നിന്നും സാമ്പത്തിക സാഹായം സ്വീകരിക്കരുത്.
4. റേറ്റിംഗുകൾ പരിശോധിക്കുക
ആപ്പുകൾ ഉപയോഗിക്കുന്നതിന് മുൻപ് നിലവിലുള്ള ഉപഭോക്താക്കൾ നൽകിയ റിവ്യൂകളും റേറ്റിംഗുകളും പരിശോധിക്കുക. അതുവഴി ആപ്പുകളുടെ ആധികാരികത ഒരുപരിധിവരെ മനസ്സിലാക്കാം.ആപ്പുകളെ കുറിച്ചുള്ള അവലോകനങ്ങൾ പ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ തുടങ്ങിയവയിൽ ലഭ്യമാണ്.
5. ക്രെഡിറ്റ് സ്കോർ
നിയമാനുസൃതമാണ് ലോൺ ആപ്പുകൾ നിങ്ങൾക്ക് പണം നൽകുന്നതെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉൾപ്പെടെയുള്ള വിവരങ്ങൾ ആരായും. എന്നാൽ തട്ടിപ്പ് ആപ്പുകൾ ഇത്തരം കാര്യങ്ങൾ പരിശോധിക്കുകയോ, ആവശ്യപ്പെടുകയോ ചെയ്യാറില്ല.
ലോൺ ആപ്പുകളുടെ ചതിക്കുഴികൾ നാൾക്കുനാൾ വർധിച്ചുവരികയാണ്. അതുകൊണ്ട് സാമ്പത്തിക സഹായം തേടുന്നതിന് മുൻപ് ശ്രദ്ധിക്കുക. അംഗീകൃത ലോൺ ആപ്പുകളിൽ നിന്ന് മാത്രം സാമ്പത്തിക സഹായം തേടുക.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
