സാധാരണയായി നമ്മുടെ രാജ്യത്തെ എല്ലാ വീടുകളിലും കാണുന്ന ലോഹമാണ് സ്വര്‍ണം. മഞ്ഞ ലോഹമെന്ന് നമ്മളതിനെ വിളിപ്പേരിട്ട് വിശേഷിപ്പിക്കാറുമുണ്ട്.
സാധാരണയായി നമ്മുടെ രാജ്യത്തെ എല്ലാ വീടുകളിലും കാണുന്ന ലോഹമാണ് സ്വര്‍ണം. മഞ്ഞ ലോഹമെന്ന് നമ്മളതിനെ വിളിപ്പേരിട്ട് വിശേഷിപ്പിക്കാറുമുണ്ട്. വിവാഹാവശ്യങ്ങള്‍ മറ്റ് വിശിഷ്ട ദിവസങ്ങളിലും സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുന്നതും ഇവിടെ പതിവാണ്. സ്വര്‍ണത്തിന്റെ മറ്റൊരു പ്രത്യേകത അതൊരു വായ്പാ ഉപാധി കൂടിയാണെന്നതാണ്. പണത്തിനായി പെട്ടെന്ന് ആവശ്യം വരുന്ന സാഹചര്യങ്ങളില്‍ കൈയ്യിലെ സ്വര്‍ണം ഈടായി നല്‍കിക്കൊണ്ട് നമുക്ക് വായ്പ എടുക്കുവാന്‍ സാധിക്കും.

സ്വര്‍ണ വായ്പ
ഒരു വ്യക്തി തന്റെ പക്കലുള്ള സ്വര്‍ണം പണയ വസ്തുവായി നല്‍കിക്കൊണ്ട് വായ്പ എടുക്കുന്നതിനെയാണ് സ്വര്‍ണ വായ്പ എന്ന് പറയുന്നത്. 18 മുതല്‍ 24 കാരറ്റ് വരെ ശുദ്ധതയുള്ള സ്വര്‍ണമാണ് ഇത്തരത്തില്‍ വായ്പയ്ക്ക് ഈടായി സ്വീകരിക്കാറുള്ളത്. നല്‍കിയിരിക്കുന്ന സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ ഒരു നിശ്ചിത ശതമാനം മാത്രമേ വായ്പയായി നല്‍കുകയുള്ളൂ. സ്വര്‍ണത്തിന്റെ നിലവിലുള്ള വിപണി മൂല്യവും ഗുണമേന്മയും അടിസ്ഥാനമാക്കിയാണ് വായ്പാ തുക നിശ്ചയിക്കുന്നത്. സാധാരണയായി മിക്ക ബാങ്കുകളും നിലവിലെ വിപണി വിലയുടെ പരമാവധി 75 ശതമാനം വരെ മാത്രമാണ് വായ്പയായി നല്‍കാറുള്ളത്.
സ്വര്‍ണ വായ്പ പ്രത്യകതകള്‍
താരതമ്യേന ചെറിയ പലിശ നിരക്കില്‍ വായ്പ ലഭിക്കും എന്നതാണ് സ്വര്‍ണ വായ്പകളുടെ ഒരു സവിശേഷത. ചെറിയ സമയത്തിനുള്ളില്‍ വായ്പ അനുവദിച്ചു ലഭിക്കുമെന്നതും മറ്റൊരു പ്രത്യേകതയാണ്. 5 മിനുട്ട് കൊണ്ട് സ്വര്‍ണ വായ്പ വല്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ വരെ ഇന്നുണ്ട്. ലളിതമായി പ്രക്രിയകള്‍ മാത്രമേ സ്വര്‍ണ വായ്പ ലഭിക്കുന്നതിനുള്ളൂ. ഒപ്പം വായ്പയായി ലഭിക്കുന്ന നമ്മുടെ ഏത് ആവശ്യത്തിനും ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്.
സ്വര്‍ണ വായ്പയ്ക്കായി വേണ്ടി വരുന്ന രേഖകള്‍
ഓരോ വായ്പാ ദാതാവിനുമനുസരിച്ച് സ്വര്‍ണ വായ്പയ്ക്കായി വേണ്ടി വരുന്ന രേഖകളും വ്യത്യാസപ്പെട്ടിരിക്കും. വായ്പാ അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ ഏത് ബാങ്കായാലും നിര്‍ബന്ധമാണ്. അതിനായി ആധാറോ, പാന്‍ കാര്‍ഡോ, വോട്ടര്‍ ഐഡിയോ തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കേണ്ടതുണ്ട്. ഫോട്ടോ, വിലാസം തെളിയിക്കുന്ന രേഖ തുടങ്ങിയവയും നിര്‍ബന്ധമായും ആവശ്യമാണ്.
വിവിധ ബാങ്കുകളിലെ പലിശ നിരക്ക്
ഓരോ ബാങ്കുകളും ഓരോ നിരക്കിലുള്ള പലിശയാണ് സ്വര്‍ണ വായ്പയ്ക്കായി ഈടാക്കുന്നത്. രാജ്യത്തെ മുന്‍നിര ബാങ്കുകളിലെ സ്വര്‍ണ വായ്പാ പലിശ നിരക്കുകള്‍ എത്രയാണെന്ന് നമുക്ക് നോക്കാം.
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 7.50 ശതമാനം
2. ബാങ്ക് ഓഫ് ഇന്ത്യ - 7.35 ശതമാനം
3. പഞ്ചാബ് നാഷണല്‍ ബാങ്ക് - 8.75 ശതമാനം
4. യൂണിയന് ബാങ്ക് - 8.20 ശതമാനം
5. ആക്സിസ് ബാങ്ക് - 12.50 ശതമാനം
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications