കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിഎം കിസ്സാന്‍ സമ്മാന്‍ നിധിയുടെ എട്ടാം ഗഢു കൂടി വിതരണം ചെയ്തു കഴിഞ്ഞ ഈ സാഹചര്യത്തില്‍ രാജ്യത്തെ കര്‍ഷകര്‍ കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയെക്കുറിച്ചു കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.

 
കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജനയുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ് കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി. രാജ്യത്തെ 2.5 കോടിയോളം കര്‍ഷകര്‍ക്കാണ് മോഡി സര്‍ക്കാര്‍ കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

14,500 രൂപ മാസം നിക്ഷേപിച്ചാല്‍ നേടാം 23 കോടി രൂപയോളം

കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് പിഎം കിസ്സാന്‍ യോജനയുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ കര്‍ഷകര്‍ കെവൈസി നല്‍കേണ്ട ആവശ്യമില്ല. കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതിനുള്ള ഒരു പേജുള്ള ഫോറം മാത്രം പൂരിപ്പിച്ചു നല്‍കിയാല്‍ മതിയാകും. pmkisan.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഈ ഫോറം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.

15,000 രൂപ പ്രതിമാസ നിക്ഷേപത്താല്‍ 20 കോടി രൂപ എങ്ങനെ സ്വന്തമാക്കാം?

കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കുന്ന വ്യക്തിയ്ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. പരമാവധി പ്രായം 75 വയസ്സാണ്. 60 വയസ്സിന് മുകളില്‍ പ്രായമുള്ള കര്‍ഷകര്‍ കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ ഒരു സഹ അപേക്ഷകന്‍ കൂടെ ഉണ്ടായിരിക്കേണ്ടതുണ്ട്.

കോവിഡ് കാരണം സാമ്പത്തീക ഞെരുക്കത്തിലാണോ? ഈ മൂന്ന് പേഴ്‌സണല്‍ ഫിനാന്‍സ് മന്ത്രങ്ങള്‍ അറിയൂ!

കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് പ്രകാരം ഒരു കര്‍ഷകന് കൃഷി ചെയ്യുന്നതിനായി 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 4 ശതമാനം പലിശ നിരക്കോടെയാണ് ഈ തുക കര്‍ഷകന് നല്‍കുക. കൃഷിക്കാര്‍ക്ക് പുറമേ മൃഗപരിപാലനം നടത്തുന്നവര്‍ക്കും, മത്സ്യകൃഷി നടത്തുന്ന വ്യക്തികള്‍ക്കും കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡിന് കീഴില്‍ കാര്‍ഷിക വായ്പയ്ക്കായി അപേക്ഷിക്കുവാന്‍ സാധിക്കും. അപേക്ഷകന്റെ പേരില്‍ കൃഷി ഭൂമി സ്വന്തമായി വേണമെന്ന് നിര്‍ബന്ധമില്ല. മൃഗപരിപാലനം നടത്തുന്നവര്‍ക്കും, മത്സ്യകൃഷി നടത്തുന്നവര്‍ക്കും 4 ശതമാനം പലിശ നിരക്കില്‍ 2 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക.

ബിറ്റ്‌കോയിന്‍, എഥിരിയം, ഡോജികോയിന്‍; നിങ്ങള്‍ക്ക് നിക്ഷേപത്തിന് അനുയോജ്യമായ ക്രിപ്‌റ്റോ കറന്‍സി എത്?

രാജ്യത്തെ കര്‍ഷകര്‍ക്ക് സാമ്പത്തീക സഹായം നല്‍കുനനതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാന്‍ മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി യോജന. പ്രതിവര്‍ഷം 6,000 രൂപയാണ് പദ്ധതി പ്രകാരം ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് ലഭിക്കുക.

Read more about: credit
English summary

Are You Looking For Kisan Credit Card, This Are This One Should Keep In Mind Before Applying | കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

Are You Looking For Kisan Credit Card, This Are This One Should Keep In Mind Before Applying
Story first published: Wednesday, June 30, 2021, 18:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X