നഷ്ട സാധ്യതയില്ലാത്തൊരു നിക്ഷേപമെന്ന നിലയ്ക്ക് പൊതുവെ പരിഗണിക്കുന്ന പദ്ധതികളാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനിലുള്ളത്. ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്ക് പ്രഥമ പരിഗണന നല്കുന്നതിനാല് പോളിസി ഉടമയ്ക്ക് സംഭവിക്കുന്ന ആക്സ്മിക സഭവങ്ങളില്‍ കുടുംബത്തിന് സാമ്പത്തിക ആശ്രയത്വം എല്‍ഐസി ഉറപ്പ് നല്കുന്നു. കുടുംബത്തിന്റെ ഏക വരുമാന സ്രോതസാണെങ്കില് ഇന്‍ഷൂറന്‍സ് പോളിസി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
ഉപഭോക്താവിന് തിരഞ്ഞെടുക്കാന്‍ വിവിധ തരത്തിലുള്ള പോളിസികള്‍ എല്‍ഐസി അവതരിപ്പിച്ചിട്ടുണ്ട്. യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ്, മണി ബാക്ക് പോളിസി, ലൈഫ് ഇന്‍ഷൂറന്‍സ്, ടേം ഇന്‍ഷൂറന്‍സ്, എന്‍ഡൗമെന്റ് പോളിസി, പെന്ഷന് പ്ലാന്‍ തുടങ്ങി നിരവധി പോളിസികള്‍ ഇന്ന് വിപണിയിലുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ വരുമാനം നല്കുന്ന 4 എല്‍ഐസി പോളിസികളാണ് ചുവടെ നല്‍കുന്നത്.

എൽഐസി ജീവൻ അക്ഷയ് VI പ്ലാന്‍
പോളിസി ഉടമയ്ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്നൊരു ആന്യുറ്റി പ്ലാനാണ് എൽഐസി ജീവൻ അക്ഷയ് VI പ്ലാന്‍. ഒറ്റത്തവണ പ്രീമിയം അടച്ച് പോളിസി വാങ്ങാം. വിരമിച്ചതിന് ശേഷവും പെന്ഷന് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണിത്. പോളിസി ഉടമക്ക് ഒറ്റയ്ക്കും പങ്കാളിയുമായി ചേർന്നും പദ്ധതിയിൽ ചേരാം.
ഓഫ്ലൈനായി പോളിസി ചേരുമ്പോൾ ഏറ്റവും കുറഞ്ഞ പര്‍ച്ചേസ് തുക 1 ലക്ഷം രൂപയാണ്. ഓണ്‍ലൈനായി വാങ്ങുമ്പോള്‍ 1.5 ലക്ഷം രൂപയുമാണ് കുറഞ്ഞ സം അഷേഡ് തുക. എത്ര തുകയ്ക്ക് വേണമെങ്കിലും പോളിസി വാങ്ങാം. പദ്ധതിയിൽ ചേരാനുള്ള പ്രായ പരിധി 30 നും 85 നും ഇടയിലാണ്.
എല്‍ഐസി ചൈല്‍ഡ്സ് മണി ബാക്കി പ്ലാന്‍
12 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കായി അവരിപ്പിച്ച പ്ലാനാണ് എല്‍ഐസി ചൈല്‍ഡ്സ് മണി ബാക്കി പ്ലാന്‍. മക്കളുടെ വിദ്യാഭ്യാസ, വിവാഹ ചെലവുകള്‍ക്കുള്ള പണം ഈ പദ്ധതിയുടെ കണ്ടെത്താം. പോളിസി കാലയളവില്‍ റിസ്ക് കവര്‍ ബെനഫിറ്റും സര്‍വൈവല്‍ ബെനഫിറ്റും ലഭിക്കും. മണി ബാക്ക് പോളിസിയായതിനാൽ കാലാവധിയിൽ പണം തിരികെ ലഭിക്കും.
ഈ പ്ലാനിൽ സം അഷ്വേഡിന് ഉയർന്ന പരിധിയില്ല. ചുരുങ്ങിയ അഷ്വേഡ് തുക 1 ലക്ഷം രൂപയാണ്. മാസത്തിലോ, ത്രൈമാസത്തിലോ, അര്‍ധ വാര്ഷത്തിലോ വാര്ഷത്തിലോ പോളിസി പ്രീമിയം അടയ്ക്കാം.

എൽഐസി ആക്സിഡന്റ് ഡെത്ത് ഡിസൈബിലിറ്റി റൈഡർ
ഇന്നത്തെ സാഹചര്യത്തിൽ വാഹനപകടങ്ങൾ നിരവധിയാണ്. ഇതിനാൽ തന്നെ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന വ്യക്തിക്കും ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമായിരിക്കുയാണ്. പോളിസി ഉടമകയ്ക്ക് അപകട മരണമോ വൈകല്യമോ സംഭവിക്കുകയാണെങ്കില്‍ നഷ്ട പരിഹാരം വാഗ്ദാനം ചെയ്യുന്നൊരു പോളിസിയാണ് എൽഐസി ആക്സിഡന്റ് ഡെത്ത് ഡിസൈബിലിറ്റി റൈഡർ.
18 വയസിനും 65 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് ചേരാൻ സാധിക്കുന്നൊരു പോളിസിയാണ്. ഏറ്റവും കുറഞ്ഞ അഷ്വേര്‍ഡ് തുക 2 ലക്ഷം രൂപയും പരമാവധി ഇന്‍ഷുറന്‍സ് തുക 2 കോടി രൂപയുമാണ്. പോളിസി ഉടമയുടെ മരണ കാരണം ആത്മഹത്യാശ്രമം, മദ്യപിച്ച് വാഹനമോടിക്കൽ, സ്വയം മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ മൂലമാണെങ്കിൽ നോമിനികള്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കില്ല.

എൽഐസി എൻഡോവ്മെന്റ് പ്ലാൻ
പോളിസി കാലാവധിക്കുള്ളില്‍ സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുന്നൊരു പോളിസിയാണ് എൽഐസി എൻഡോവ്മെന്റ് പ്ലാൻ. പ്രീമിയം പേയ്മെന്റും പോളിസി ഉടമയുടെ പ്രായവും അടിസ്ഥാനമാക്കിയാണ് ഇന്‍ഷുറന്‍സ് തുക കണക്കാക്കുന്നത്. ചുരുങ്ങിയത് 8 വയസ് പൂർത്തിയായ കുട്ടിക്കും പരമാവധി 55 പൂർത്തിയായവർക്കും പോളിസിയിൽ ചേരാം.
പരമാവധി പോളിസി കാലയളവ് 35 വര്‍ഷമാണ്. മിനിമം സം അഷ്വേഡ് തുക 1 ലക്ഷം രൂപയാണ്. ഉയർന്ന സം അഷ്വേഡിന് പരിധിയില്ല. മാസത്തിലോ, ത്രൈമാസത്തിലോ, അര്‍ധ വാര്ഷത്തിലോ വാര്ഷത്തിലോ പോളിസി പ്രീമിയം അടയ്ക്കാം. എല്ലാ പ്രീമിയങ്ങളും അടച്ചാല്‍, വാഗ്ദാനം ചെയ്ത ഇന്‍ഷുറന്‍സ് തുക നോമിനികള്‍ക്ക് അധിക ബോണസുകളോടൊപ്പം നൽകും.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications