ഭാവിയിലേക്കുള്ള സമ്പത്ത് എന്ന നിലയ്ക്കാണ് ദീര്‍ഘകാല നിക്ഷേപത്തെ പരിഗണിക്കുന്നത്. നിക്ഷേപം വളരാന്‍ മതിയായ സമയം നല്കുന്നതിനാല് ശരിയായ നിക്ഷേപ രീതി തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് വലിയ നേട്ടം നല്കുന്നു. വലിയ തുക ഒന്നിച്ചെടുക്കാൻ ഇല്ലാത്തവർക്ക് പ്രതിമാസം നിക്ഷേപങ്ങളാണ് അനുയോജ്യമാവുക. ഇത്തരം പദ്ധതികളാണെങ്കിൽ അച്ചടക്കത്തോടെ നിക്ഷേപിക്കാനും സാധിക്കും. ദീര്‍ഘകാല നിക്ഷേപത്തിന് ഇറങ്ങുന്നവരാണെങ്കില്‍ പണപ്പെരുപ്പത്തിന് മുകളില്‍ ആദായം നല്കുന്ന നിക്ഷേപങ്ങളെ പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇത്തരത്തില്‍ ദീര്‍ഘകാല നിക്ഷേപത്തിലൂടെ വലിയ നേട്ടം നല്കുന്ന 4 നിക്ഷേപങ്ങള്‍ പരിചയപ്പെടാം.
സോവറിന്‍ ഗോള്‍ഡ് ബോണ്ട്
പണപ്പെരുപ്പത്തിനെതിരെ മികച്ച നിക്ഷേപമാണ് സ്വര്‍ണം. സ്വര്‍ണാഭരണങ്ങള്‍ വാങ്ങി നിക്ഷേപിക്കുന്ന പഴയ രീതിക്ക് പകരം ഇക്കാലത്ത് സുരക്ഷിതമായി ഡിജിറ്റല്‍ വഴി സ്വര്‍ണത്തില്‍ നിക്ഷേപിക്കാം. ഇതിനായി റിസര്‍വ് ബാങ്ക് വഴി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ നിക്ഷേപിക്കാം.
സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് (SHCIL), പോസ്റ്റ് ഓഫീസുകള്‍, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍, ബാങ്കുകള്‍ എന്നിവ വഴി നിക്ഷേപിക്കാം. കുറഞ്ഞത് ഒരു ഗ്രാം വാങ്ങണം. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 5,611 രൂപയായാണ് വില നിശ്ചയിച്ചിട്ടുള്ളത്. മാര്‍ച്ച് 10 വരെ വാങ്ങാന്‍ അവസരമുണ്ട്. 8 വര്‍ഷ കാലാവധിയുള്ള നിക്ഷേപത്തിന് 5 വര്‍ഷ ലോക്ഇന്‍ പിരിയഡുണ്ട്. സ്വര്‍ണം വാങ്ങുന്ന തുകയ്ക്ക് 2.50 ശതമാനം പലിശയും ലഭിക്കും.
നാഷണല്‍ പെന്ഷന് സ്കീം
ദീര്‍ഘകാലത്തേക്ക് വിരമിക്കല്‍ കാല നിധി സ്വരൂപിക്കാന്‍ നിക്ഷേപിക്കുന്നുവെങ്കില്‍ അനുയോജ്യമായൊരു നിക്ഷേപം നാഷണല്‍ പെന്ഷന് സ്കീം ആണ്. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പെന്ഷന് പദ്ധതിയാണിത്. 60 വയസുവരെ നിക്ഷേപിച്ച് 60 ശതമാനം തുക ഒറ്റത്തവണയായി പിന്‍വലിക്കാനും ബാക്കി 40 ശതമാനം ആന്യുറ്റിയായി മാറ്റി പെന്ഷന് വാങ്ങാനും സാധിക്കും.
പെന്ഷന് ലഭിക്കാനായി ടെയര്‍-1 അക്കൗണ്ടാണ് ആരംഭിക്കേണ്ടത്. വ്യത്യസ്ത അസറ്റ് അലോക്കേഷന് എന്‍പിഎസില്‍ സ്വീകരിക്കാം. വർഷത്തിൽ ചുരുങ്ങിയത് 1,000 രൂപ നിക്ഷേപിക്കണം. പരിധിയില്ലാതെ നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് 2 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.50 ലക്ഷം രൂപയും 80CCD (1ബി) പ്രകാരം 50,000 രൂപയും അടക്കം 2 ലക്ഷത്തിന്റെ നികുതി ഇളവ് ലഭിക്കും.
മ്യൂച്വല്‍ ഫണ്ട്
ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാന്‍ തയ്യാറായവര്‍ക്ക് മികച്ച സമ്പത്തുണ്ടാക്കാന്‍ മ്യൂച്വല്‍ ഫണ്ട് സഹായിക്കും. ഫണ്ട് മാനേജര്‍ നിക്ഷേപകരില്‍ നിന്ന് പണം സമാഹരിച്ച് വിവിധ ഓഹരികളിലും സെക്യൂരിറ്റികളിലും നിക്ഷേപിക്കുന്നതിനാല്‍ അപകട സാധ്യത കുറവാണ്. ദീര്‍ഘകാല നിക്ഷേപത്തിനായി ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വലിയ ആദായം ലഭിക്കും. ഇതോടൊപ്പം കോസ്റ്റ് ആവറേജിംഗ്, കോമ്പൗണ്ടിംഗ് ഗുണങ്ങള്‍ ദീര്‍ഘകാല നിക്ഷേപത്തിലൂടെ ലഭിക്കും. സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ വഴി 100 രൂപ മുതല്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ മാസത്തില്‍ നിക്ഷേപിക്കാം.
ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്)
ദീര്‍ഘകാല നിക്ഷേപത്തിലൂടെ സ്വര്‍ണത്തില്‍ ലഭിക്കുന്ന നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുന്ന മറ്റൊരു മാര്‍ഗമാണ് ഗോള്‍ഡ് ഇടിഎഫ്. ഭൗതികമായി സ്വര്‍ണം വാങ്ങുന്നതിന് പകര ഡീമാറ്റ് അക്കൗണ്ട് വഴി ഡീമെറ്റീരിയലൈസ്ഡ് രീതിയിലാണ് ഗോള്‍ഡ് ഇടിഎഫില്‍ സ്വര്‍ണം സൂക്ഷിക്കുന്നത്. വിപണി വിലയില്‍ സ്വര്‍ണം വാങ്ങാനും വില്‍ക്കാനും സാധിക്കും.
ലോക്ഇന്‍ പിരിയഡ് ഇല്ലെന്നതിനാല്‍ ഏത് സമയത്ത് വേണമെങ്കിലും ഇവ വില്‍ക്കാം. ഓരോ മാസത്തിലും നിശ്ചിത തുകയ്ക്ക് വാങ്ങുന്ന രീതിയും വിപണി ഇടിയുന്ന ഘട്ടത്തിൽ നല്ലൊരു തുകയ്ക്ക് ഇടിഎഫ് വാങ്ങുന്ന രീതിയും പ്രയോജനപ്പെടുത്താം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
