പ്രവാസിയായ രാജീവന്റെ കയ്യിൽ 3 ലക്ഷം രൂപയുണ്ട്. 2 വർഷത്തിന് ശേഷം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കെത്തുമ്പോൾ ആരംഭിക്കുന്ന സംരംഭത്തിലേക്ക് ഉപയോഗപ്പെടുത്താമെന്ന് കരുതുന്ന തുകയാണ്. ഈയൊരു ചെറിയ കാലയളവിനുള്ളിൽ ഈ തുക ഉപയോഗിച്ച് കുടുംബത്തിന് മാസ വരുമാനം ലഭിക്കാൻ എന്താണ് വഴിയെന്നാണ് അദ്ദേഹം ആലോചിക്കുന്നത്. 2 വർഷത്തിന് ശേഷം ആവശ്യമുള്ള തുകയായതിനാൽ റിസ്കെടുക്കാനും സാധിക്കില്ല. ഇത്തരക്കാർക്ക് പ്രയോജനമാകുന്ന നിക്ഷേപമാണ് കേരള ട്രഷറിയിലെ സ്ഥിര നിക്ഷേപം.
കേരള സർക്കാറിന്റെ സുരക്ഷിതത്വത്തിനൊപ്പം മാസ വരുമാനം ലഭിക്കുന്നതാണ് ട്രഷറിയിലെ നിക്ഷേപങ്ങളുടെ പ്രത്യേകത. ഇന്ന് ഏത് ബാങ്ക് നൽകുന്നതിനേക്കാളും ഉയർന്ന പലിശ എന്നത് തന്നെയാണ് ട്രഷറിയുടെ ഗുണമേന്മ. മൂലവർധനവിന് നിക്ഷേപിക്കുന്നവർക്ക് ട്രഷറി നിക്ഷേപം ഗുണം ചെയ്യില്ല. മാസത്തിൽ പലിശ വരുമാനം സേവിംഗ്സ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നതാണ് ട്രഷറിയിലെ രീതി. എങ്ങനെ അക്കൗണ്ട് എടുക്കുമെന്നും നിക്ഷേപത്തെ പറ്റിയുള്ള വിശദാംശങ്ങളും നോക്കാം.
സേവിംഗ്സ് അക്കൗണ്ടെടുക്കൽ
ട്രഷറിയില്‍ അക്കൗണ്ട് ആരംഭിക്കാന്‍ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ നിലവിലില്ല. ഇതിനായി ട്രഷറികളില്‍ നേരിട്ടെത്തണം. ജില്ലാ ട്രഷറികളിലും സബ്ട്രഷറികളിലും ചെന്ന് അക്കൗണ്ടെടുക്കാന്‍. ജില്ലാ ആസ്ഥാനങ്ങളില്‍ ജില്ലാ ട്രഷറികളും താലൂക്കടിസ്ഥാനത്തില്‍ സബ് ട്രഷറികളുമുണ്ടാകും.
സ്ഥിര നിക്ഷേപം ആരംഭിക്കുന്നതിനുള്ള ആദ്യ നടപടി സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കുക എന്നതാണ്. മാസത്തില്‍ പലിശ വരുമാനം ക്രെഡിറ്റ് ചെയ്യുന്നത് സേവിംഗ്സ് അക്കൗണ്ടിലാണ്. സേവിംഗ്സ് അക്കൗണ്ടിനായി ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഉള്‍പ്പെടെ ഫോട്ടോ സഹിതം അപേക്ഷ ട്രഷറിയില്‍ സമര്‍പ്പിക്കണം. 100 രൂപ അക്കൗണ്ട് ആരംഭിക്കാന്‍ ആവശ്യമാണ്.
സ്ഥിര നിക്ഷേപമിടൽ
സ്ഥിര നിക്ഷേപം നടത്താന്‍ ആവശ്യമായ പണം സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റണം. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ട്രഷറി സേവിംഗ്്സ് അക്കൗണ്ടിലേക്ക് പണം അയക്കാന്‍ സാധിക്കില്ല. ഇതിനാല്‍ പണമായോ ചെക്കായോ ട്രഷറി സേവിംഗ്സ് അക്കൗണ്ടില്‍ നിക്ഷേപിക്കണം. 2 ലക്ഷത്തില്‍ കൂടുതലുള്ള തുകയാണെങ്കില്‍ ചെക്ക് മാത്രമെ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ഈ പണം സ്ഥിര നിക്ഷേപമായി മാറ്റാം. സര്‍ക്കാര്‍ അവധി ദിവസങ്ങളില്‍ ട്രഷറി പ്രവർത്തിക്കില്ലെന്ന കാര്യം ഓർമ വേണം.
സ്ഥിര നിക്ഷേപമിട്ടാല്‍ മാസത്തില്‍ പലിശ വരുമാനം സേവിംഗ്സ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈനായി പണം പിന്‍വലിക്കാന്‍ സൗകര്യമുണ്ട്. tsbonline.kerala.gov.in എന്ന വെബ്സൈറ്റ് വഴി പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം. ഇതിനായി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് നമ്പര്‍, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ എന്നിവ ഉപയോഗിച്ച് വെബ്സൈറ്റില്‍ അക്കൗണ്ടെടുക്കണം. നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ച് പണം ബാങ്ക് അക്കൗണ്ടിലേക്ക മാറ്റാം.
പലിശ നിരക്ക്
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്കുന്ന ഉയര്‍ന്ന പലിശ നിരക്ക് 6.90 ശതമാനമാണ്. 5-10 വര്‍ഷത്തേക്കാണ് ഈ നിരക്ക് ലഭിക്കുന്നത്. ട്രഷറിയില്‍ ഇതിനേക്കാള്‍ പലിശ നിരക്ക് ലഭിക്കും. 731 ദിവസത്തേക്കാണ് ട്രഷറി ഉയര്‍ന്ന പലിശയായ 7.5 ശതമാനം പലിശ നല്‍കുന്നത്.
366 ദിവസത്തേക്ക് 6.4 ശതമാനവും 91 ദിവസത്തേക്ക് 5.9 ശതമാനം പലിശയും ട്രഷറിയില്‍ നിന്ന് ലഭിക്കും. 46 ദിവസത്തേക്ക് 5.4 ശതമാനം പലിശയും ലഭിക്കും. സേവിംഗ്സ് അക്കൗണ്ടില്‍ 4 ശതമാനം പലിശയാണ് ട്രഷറിയില്‍ നിന്ന ലഭിക്കുന്നത്.
15ജി, 15എച്ച് ഫോമുകൾ സമർപ്പിക്കണം
ട്രഷറി ബാങ്ക് അല്ലാത്തതിനാല്‍ നികുതിയുടെ കാര്യത്തില്‍ നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത്. ബാങ്ക് നിക്ഷേപങ്ങളില്‍ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുന്നത് പലിശ വരുമാനം 40,000 രൂപ കടക്കുമ്പോഴാണ്. മുതിര്‍ന്നവർക്ക് 50,000 രൂപയാണ് പരിധി. ട്രഷറി അടക്കമുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ ഈ പരിധി സാമ്പത്തിക വര്‍ഷത്തില്‍ 5,000 രൂപയാണ്.
ഈ പരിധി കടന്നാല്‍ 10 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കിയാണ് പണം അനുവദിക്കുക. ഇതിനാല്‍ നികുതി നഷ്ടം ഒഴിവാക്കാന്‍ പ്രായം അനുസരിച്ച് 15ജി, 15എച്ച് ഫോമുകള്‍ സമര്‍പ്പിക്കാവുന്നതാണ്. അക്കൗണ്ട് ആരംഭിക്കുമ്പോള്‍ തന്നെ ഫോം സമര്‍പ്പിക്കണം.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications