കാർ വാങ്ങുമ്പോൾ ഇനി അമിതമായി വായ്പയെ ആശ്രയിക്കേണ്ട; ഇപ്പോൾ മുതൽ നിക്ഷേപിക്കാം

നിക്ഷേപത്തിന് കൃത്യമായ ലക്ഷ്യമുണ്ടായിരിക്കുക എന്നത് പ്രധാനമാണ്. എത്ര നാള്‍ കൊണ്ട് എത്ര രൂപ ആവശ്യമാണെന്ന് മനസിലാക്കിയുള്ള നിക്ഷേപം നടത്താന്‍ ലക്ഷ്യമുള്ളൊരാള്‍ക്ക് സാധിക്കും. വീട് വെയ്ക്കുന്നതിനോ കാര്‍ വാങ്ങുന്നതിനോ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ ആയി നിക്ഷേപിക്കുന്നവരുണ്ടാകും. ഏത് നിക്ഷേപമായാലും നേരത്തെ തുടങ്ങുക എന്നത് പ്രധാനമാണ്. ഇതോടൊപ്പം ഒരു പദ്ധതിയെ മാത്രം ആശ്രയിക്കാതെ നിക്ഷേപത്തെ വൈവിധ്യവത്കരിക്കുന്നത് എല്ലാ അര്‍ഥത്തിലും സുരക്ഷിതവുമാണ്. ഇത്തരത്തില്‍ നിക്ഷേപിക്കാന്‍ പറ്റിയ ചില പദ്ധതികള്‍ നോക്കാം. 

ലഘു സമ്പാദ്യ പദ്ധതി

ലഘു സമ്പാദ്യ പദ്ധതി

കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലഘു സമ്പാദ്യ പദ്ധതികളില്‍ നിന്ന് മാന്യമായ പലിശ ലഭിക്കും. ലഘു സമ്പാദ്യ പദ്ധതികളില്‍ പലിശയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സുകന്യ സമൃദ്ധി യോജന, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ്. ദീര്‍ഘകാലത്തേക്ക് കുറഞ്ഞ റിസ്‌കില്‍ നിക്ഷേപിക്കാന്‍ സാധിക്കുമെന്ന പ്രത്യേകത കൂടി ഈ നിക്ഷേപങ്ങള്‍ക്കുണ്ട്.

 സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികളുടെ വിവാഹത്തിനായി സമ്പാദിക്കുന്ന രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജനയില്‍ ചേരാം. 10 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍രക്കായുള്ള പദ്ധതിയാണിത്. 7.6 ശതമാനമാണ് പലിശ നിരക്ക്. വിരമിക്കല്‍ കാലത്തേക്കുള്ള നിക്ഷേപത്തിന് പിപിഎഫ് തിരഞ്ഞെടുക്കാം. 15 വര്‍ഷമാണ് കാലാവധി. 7.1 ശതമാനമാണ് പലിശ. 5 വര്‍ഷമാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. 

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട്

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട്

ദീര്‍ഘകാല ലക്ഷ്യത്തിനായി ഏറ്റവും അനുയോജ്യമായ മാര്‍ഗം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളാണ്. ഉയര്‍ന്ന ആദായം പ്രതീക്ഷിക്കാവുന്ന ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ ഉയര്‍ന്ന റിസ്‌കുമുണ്ട്. സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി നിക്ഷേപിക്കുന്നൊരാള്‍ക്ക് റിസ്‌ക് കുറയ്ക്കാനും റൂപ്പി കോസ്റ്റ് ആവറേജിന്റെ ഗുണം ലഭിക്കുകയപം ചെയ്യും. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് വിവിധ തരത്തിലുള്ള ഇക്വിറ്റി ഫണ്ടുകള്‍ ഇന്നുണ്ട്. ഇവ തിരഞ്ഞെടുക്കുന്നതിന് അനുസരിച്ചും റിസ്‌ക് കുറയ്ക്കാന്‍ സാധിക്കും. 

ആവര്‍ത്തന നിക്ഷേപം, സ്ഥിര നിക്ഷേപം

ആവര്‍ത്തന നിക്ഷേപം, സ്ഥിര നിക്ഷേപം

ദീര്‍ഘകാല നിക്ഷേപ ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്നൊരാള്‍ പെട്ടന്ന് വന്നു ചേരാവുന്ന അപ്രതീക്ഷിത ചെലവുകളെ നേരിടാനുള്ള തുക കൂടി കരുതണം. പെട്ടന്ന് വാഹനത്തിന് വരുന്ന അറ്റകുറ്റപണി, മെഡിക്കല്‍ ബില്‍ തുടങ്ങിയവ അപ്രതീക്ഷിതമായ ചെലവുകളാണ്. ഇവയ്ക്കുള്ള പണം കണ്ടെത്താന്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ ബ്രേക്ക് ചെയ്യരുത്. ഇതിന് പകരമായി ഹ്രസ്വ കാലത്തേക്കുള്ള സ്ഥിര നിക്ഷേപത്തില്‍ ചെലുകള്‍ക്കുള്ള തുക കരുതണം. മാസത്തില്‍ കൃത്യമായി തുകകള്‍ അടച്ചു കൊണ്ട് ആവര്‍ത്തന നിക്ഷേപവും ആരംഭിക്കാവുന്നതാണ്. 

സോവറിന്‍ ഗോള്‍ഡ് ബോണ്ട്

സോവറിന്‍ ഗോള്‍ഡ് ബോണ്ട്

പണപ്പെരുപ്പത്തിനെതിരെയുള്ള മികച്ച നിക്ഷേപ മാര്‍ഗമായി സ്വര്‍ണം മാറിയിട്ടുണ്ട്. ഭൗതിക സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന് പകരം ഡിജിറ്റലായി നടത്താവുന്ന നിക്ഷേപങ്ങളിലൊന്നാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട്. നിക്ഷേപിക്കുന്ന തുകയ്ക്ക് 2.50 ശതമാനം പലിശയും സ്വര്‍ണ വിലയിലുണ്ടാകുന്ന വര്‍ധനവിന് അനുസരിച്ചുള്ള നേട്ടവും സ്വന്തമാക്കാം. ഡിജറ്റലായി സ്വര്‍ണത്തില്‍ നിക്ഷിക്കാനുള്ള മറ്റൊരു സാധ്യതയാണ് ഗോള്‍ഡ് ഇടിഎഫ്. ഇതില്‍ എസ്‌ഐപി വഴിയും നിക്ഷേപിക്കാം.

യുഎല്‍ഐപി

യുഎല്‍ഐപി

യൂണിറ്റ് ലിങ്ക്ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ (യുഎല്‍ഐപി) ലൈഫ് ഇന്‍ഷൂറന്‍സിന്റെ ഗുണങ്ങളും നിക്ഷേപത്തിന്റെ സാധ്യതകളും നല്‍കുന്ന പദ്ധതിയാണ്. ഡെബ്റ്റിലും ഇക്വിറ്റിയിലും അസറ്റ് അലോക്കേഷന്‍ നടത്തി അനുയോജ്യമായ റിസ്‌കില്‍ ആവശ്യമായ റിട്ടേണ്‍ നേടിയെടുക്കാന്‍ യുഎല്‍ഐപി വഴി സാധിക്കും. ഇതോടൊപ്പം ആദായ നികുതി നിയമത്തിലെ 80സി വകുപ്പ് പ്രകാരം നികുതി ഇളവിനും യോഗ്യതയുള്ള നിക്ഷേപമാണ്. യുഎല്‍ഐപിയിലെ ദീര്‍ഘകാല നിക്ഷേപം വഴി ഒന്നിലധികം ഗുണങ്ങള്‍ ലഭിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X