വിരമിക്കൽ കാലത്ത് സുഖകരമായി ജീവിക്കാൻ കയ്യിൽ അത്യാവശ്യത്തിന് പണമുണ്ടാകേണ്ടതുണ്ട്. ഇന്നത്തെ മാസ ചെലവായിരിക്കില്ല 25-30 വർഷം കഴിഞ്ഞാൽ ഉണ്ടാവുക. പണപ്പെരുപ്പം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഇതിന് അനുസരിച്ചുള്ള തുക വിരമിക്കൽ കാലത്തേക്ക് കരുതേണ്ടതുണ്ട്. മാസം 10,000 രൂപയും 25,000 രൂപയും പെൻഷൻ ലഭിക്കുന്നത് കൊണ്ട് 30 വർഷത്തിന് ശേഷം ജീവിരക്കാൻ സാധക്കില്ലെന്ന് സാരം.
ജീവിത ചെലവ് ഉയരുമ്പോള്‍ ഇന്ന് ചെലവാക്കുന്ന തുക കൊണ്ട് 30 വര്‍ഷത്തിന് ശേഷം ജീവിക്കാന്‍ സാധിക്കില്ല. ഇന്ന് 1 ലക്ഷം രൂപ മാസത്തില്‍ ചെലവാക്കുന്നൊരാള്‍ 30 വര്‍ഷത്തിന് ശേഷം കുറഞ്ഞത് 5.70 ലക്ഷം രൂപയാണ് മാസത്തില്‍ ആവശ്യം വരുന്നത്. വാര്‍ഷിക പണപ്പെരുപ്പം 6 ശതമാനമായാലുള്ള കണക്കാണിത്.
ഈയൊരു തുക കണ്ടെത്താന്‍ ജോലി കാലത്ത് തന്നെ നിക്ഷേപിക്കേണ്ടതുണ്ട്. 3.12 ലക്ഷം രൂപ, മാസത്തില്‍ 26,000 രൂപ നിക്ഷേപിച്ചാലാണ് വിരമിക്കല്‍ കാലത്തും സുഖമായി ജീവിക്കാനാവുക. മാസത്തിൽ 50,000 രൂപ ചെലവാക്കുന്നൊരാളാണെങ്കിൽ 30 വർഷത്തിന് ശേഷം എത്ര രൂപ വേണമെന്നും എത്ര രൂപ നിക്ഷേപിക്കണമെന്നും ഇതിന് അനുയോജ്യമായ നിക്ഷേപം ഏതാണെന്നും നോക്കാം.

എൻപിഎസ്
വിരമിക്കൽ കാലത്തേക്കുള്ള നിക്ഷേപത്തിന് അനുയോജ്യം നാഷണൽ പെൻഷൻ സിസ്റ്റമാണ്. വിരമിക്കലിന് ശേഷം മാസത്തില്‍ വരുമാനം കണ്ടെത്താന്‍ സാധിക്കുന്നൊരു പദ്ധതിയായ നാഷണല്‍ പെന്‍ഷന്‍ സ്‌കീം 2004ലാണ് കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നത്. ഇന്ന് പൊതുജനങ്ങള്‍ക്കും ചേരാൻ സാധിക്കുന്ന എൻപിഎസ് നിയന്ത്രിക്കുന്നത് പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റിയാണ്.
18 മുതൽ 70 വയസ് വരെ പ്രായമുള്ളവർക്ക് എൻപിഎസിൽ ചേരാം. 60ാം വയസില്‍ എന്‍പിഎസ് അക്കൗണ്ടിലുള്ള ആകെ തുകയുടെ കുറഞ്ഞത് 40 ശതമാനം ആന്യുറ്റിയിലേക്ക് മാറ്റി പെന്‍ഷനായി ലഭിക്കും. ബാക്കി തുക പിൻവലിക്കാം. ആവശ്യമാനുസരണം മുഴുവൻ തുകയും ആന്യുറ്റിയിലേക്ക് മാറ്റാം.
എത്ര രൂപ നിക്ഷേപിക്കണം
എൻപിഎസ് വരിക്കാർക്കാർക്കായി പുതുതായി അവതരിപ്പിച്ച എൻപിഎസ് പ്രോസ്പെരിറ്റി പ്ലാനർ (എൻപിപി) വഴി മാസത്തിൽ നിശ്ചിത പെൻഷൻ ലഭിക്കുന്നതിന് എത്ര തുക നിക്ഷേപിക്കമമെന്ന് നോക്കാം. മാസത്തില്‍ 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 30 വര്‍ഷത്തിന് ശേഷം എന്‍പിഎസ് വഴി 4.19 കോടി രൂപയാണ് ആകെ ലഭിക്കുന്ന തുക.
ഇതില്‍ നിന്ന് മുഴുവന്‍ തുകയും ആന്യുറ്റി പ്ലാനിലേക്ക് മാറ്റിയാല്‍ 2.24 ലക്ഷം രൂപയുടെ മാസ പെന്‍ഷന്‍ ലഭിക്കും. എന്‍പിഎസ് സമ്പാദ്യത്തിലെ 60 ശതമാനം മാത്രം ആന്യുറ്റിയിലേക്ക് മാറ്റിയാല്‍ മാസത്തില്‍ 1.34 ലക്ഷം രൂപ ലഭിക്കും.
50,000 രൂപ മാസ ചെലവുള്ളയാൾക്ക്
നിലവില്‍ 50,000 രൂപ മാസ ചെലവുള്ള 30കാരന് 60-ാം വയസില്‍ വിരമിക്കുമ്പോള്‍ ആവശ്യമായ മാസ ചെലവ് 2.87 ലക്ഷം രൂപയാണ്. 2052 ല്‍ ഈ തുക ലഭിക്കാനായി വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ മാത്രമാണ് നിക്ഷേപിക്കേണ്ടി വരുന്നുള്ളൂ. എന്‍പിഎസ് സമ്പാദ്യം പൂര്‍ണമായും ആന്യുറ്റിയിലേക്ക് മാറ്റിയാല്‍ മാസത്തില്‍ 12,837 രൂപയാണ് നിക്ഷേപിക്കേണ്ടത്. 60 ശതമാനം തുക മാത്രം നിക്ഷേപിക്കാന്‍ തീരുമാനിച്ചാല്‍ എന്‍പിഎസിലേക്കുള്ള വിഹിതവും ഉയരും. വര്‍ഷത്തില്‍ 2.58 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടത്.
1 ലക്ഷം രൂപ ചെലവാക്കുന്നയാൾക്ക്
നിലവിൽ 1 ലക്ഷം രൂപ പ്രതിമാസ ചെലവുള്ള വ്യക്തി 2052-ൽ വിരമിക്കുമ്പോൾ 5.7 ലക്ഷം രൂപയാണ് പ്രതിമാസ പെൻഷൻ ആവശ്യമാകുന്നത്. 6 ശതമാനം പണപ്പെരുപ്പം കണക്കാക്കിയാലാണിത്. എൻപിഎസ് സമ്പാദ്യത്തിലെ മുഴുവൻ തുകയും ആന്യുറ്റിയിലേക്ക് മാറ്റിയാൽ പ്രതിവർഷം 3.1 ലക്ഷം രൂപയോ പ്രതിമാസം 25,027 രൂപയോ എൻപിഎസ് അക്കൗണ്ടിലേക്ക് മാറ്റണം. 60 ശതമാനം തുക മാത്രം ആന്യുറ്റിയിലേക്ക് മാറ്റിയാൽ 5.2 ലക്ഷം രൂപ വർഷത്തിൽ അടയ്ക്കേണ്ടി വരും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
