ഓഹരി വിപണിയിലേക്ക് ആദ്യമായി ചുവടു വയ്ക്കുന്ന വ്യക്തി ആയാലും കുറച്ചു നാളായി വിപണിയില്‍ വിനിമയങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും നികുതി ബാധ്യതകളാല്‍ വലയുന്ന വ്യക്തികളായാലും
ഓഹരി വിപണിയിലേക്ക് ആദ്യമായി ചുവടു വയ്ക്കുന്ന വ്യക്തി ആയാലും കുറച്ചു നാളായി വിപണിയില്‍ വിനിമയങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും നികുതി ബാധ്യതകളാല്‍ വലയുന്ന വ്യക്തികളായാലും ആവരുടെ ഓഹരി നേട്ടങ്ങളും വിനിമയങ്ങളും നികുതിയുമായി എങ്ങനെ ബന്ധപ്പെടുന്നു എന്ന് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഓഹരി വിപണി എന്നത് നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറം വിശാലമായ ഒന്നാണ്. അതിനാല്‍ തന്നെ ഓഹരി വിപണിയിലെ നികുതിയനുബന്ധ കാര്യങ്ങളെന്നതും വളരെ വിസ്തൃതമാണ്. അതിനാല്‍ തന്നെ ഒരു പ്രത്യേക ഓഹരി വിനിമയത്തിന്റെയോ നേട്ടത്തിന്റെയോ നികുതി യോഗ്യത വിലയിരുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

എന്നാല്‍ നിങ്ങളൊരു തുടക്കക്കാരനാണോ അതോ ഓഹരി വിപണി പണ്ഡിറ്റ് ആണോ എന്നതൊന്നും സര്‍ക്കാര്‍ പരിഗണിക്കുകയില്ല. നിങ്ങള്‍ ഉണ്ടാക്കുന്ന നേട്ടമെത്രയോ അതിനനൃസതമായ നികുതി നിങ്ങളടച്ചിരിക്കണം. കൂടാതെ ഓരോ വര്‍ഷത്തിലും പ്രതിവര്‍ഷ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഓഹരി വിപണിയില്‍ നിന്നുള്ള എല്ലാ നേട്ടങ്ങളും, നിങ്ങളുടെ മറ്റ് വരുമാന മാര്ഗങ്ങളോടൊപ്പം കാണിക്കുകയും വേണം.
ഓഹരി ഇടപാടുകളിലെ നികുതി കണക്കാക്കുവാന്‍ ഉപയോഗിക്കുന്ന രണ്ട് അടിസ്ഥാന ഘടകങ്ങളാണ് ടി ഫാക്ടറും, ജെ ഫാക്ടറും. അതായത് ടൈം ഫാക്ടര്‍ (സമയം), ജോബ് ഫാക്ടര്‍ (ജോലി) എന്നിവ.
സമയത്തിന്റെ കാഴ്ചപ്പാടില്‍ ഓഹരി വിപണിയില്‍ നിന്നും നേടുന്ന നേട്ടങ്ങളെ രണ്ടായി തിരിക്കാം. ഹ്രസ്വകാല നേട്ടങ്ങളെന്നും, ദീര്‍ഘകാല നേട്ടങ്ങളെന്നും. സമാന രീതിയില്‍ ജോബ് ഫാക്ടറിനെയും രണ്ട് വിഭാഗങ്ങളായി തിരിക്കാം. മുഴുവന്‍ സമയ ജോലിയെന്നും, ഭാഗിക സമയ ജോലിയെന്നും. ഓഹരി വിപണിയില്‍ മുഴുവന്‍ സമയവും ട്രേഡിംഗ് നടത്തുന്നവരാണ് ആദ്യ വിഭാഗം. ഭാഗികസമയത്തില് മാത്രം ട്രേഡിംഗ് നടത്തുന്നവരാണ് രണ്ടാം വിഭാഗത്തിലുള്ളത്.
ഓഹരി വിപണിയില്‍ നിന്നും നേടുന്ന ഹ്രസ്വകാല നേട്ടങ്ങള്‍ക്ക് ലാഭത്തിന്റെ 15 ശതമാനമാണ് മൂലധന നേട്ട നികുതിയായി നിശ്ചയിച്ചിരിക്കുന്നത്. ഇനി ഹ്രസ്വകാലത്തില്‍ നഷ്ടമാണ് ഉണ്ടായതെങ്കില്‍ 8 വര്‍ഷത്തേക്ക് വരെ അത് മുന്നോട്ട് നീക്കി വയ്ക്കാവുന്നതാണ്. 12 മാസത്തിനുള്ളില്‍ അവസാനിപ്പിക്കുന്ന ഓഹരി വിനിമയങ്ങളില്‍ നിന്നും നേടുന്ന ലാഭത്തെയാണ് ഹ്രസ്വകാല മൂലധന നേട്ടമെന്ന് പറയുന്നത്. 12 മാസത്തിന് മുകളിലുള്ള ഓഹരി വിനിയങ്ങളില് നിന്നും നേടുന്ന ലാഭമാണ് ദീര്‍ഘകാല നേട്ടങ്ങള്‍. അത്തരം ദീര്‍ഘകാല നേട്ടങ്ങളിലെ നികുതി ബാധ്യത 10 ശതമാനമാണ്.
ഇനി മുഴുവന്‍ സമയമാണോ ഭാഗികമായാണോ ഒരു വ്യക്തി ഓഹരി വിപണിയില്‍ ട്രേഡിംഗ് നടത്തുന്നത് എന്നതിനനുസരിച്ച് അവരുടെ നികുതി ബാധ്യതയും വ്യത്യാസപ്പെട്ടിരിക്കും.
ഓഹരി വിപണിയില്‍ ഭാഗിക സമയത്തില്‍ മാത്രം ട്രേഡിംഗ് നടത്തുകയും മറ്റേതെങ്കിലും ബിസിനസോ മുഴുവന്‍ സമയ വരുമാന ശ്രോതസ്സോ ഉള്ള വ്യക്തിയാണെങ്കില്‍ ഓഹരി വിനിമയം ഒരു നിക്ഷേപമായാണ് കണക്കാക്കുക. അതില്‍ നിന്ന് ലഭിക്കുന്ന നേട്ടം ബിസിനസ് വരുമാനമായും പരിഗണിക്കും. മുഴുവന്‍ സമയ ട്രേഡര്‍മാരുടെ നേട്ടം സ്പെകുലേറ്റീസ് ബിസിനസ് വരുമാനമായാണ് കണക്കാക്കുക. നികുതി ബാധ്യതയും അതിനനുസരിച്ചായിരിക്കും.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications