ഭവന വായ്പ അടച്ചു കൊണ്ടിരിക്കുന്നവരെ മോശമായി ബാധിച്ചൊരു വര്‍ഷം കൂടിയാണ് 2022. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കില്‍ 2.25 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷത്തില്‍ വരുത്തിയത്. ഇതിന് പിന്നാലെ വായ്പ പലിശ നിരക്കുകളില്‍ 2 ശതമാനത്തിന്റെ വര്‍ധനവ് ബാങ്കുകള്‍ വരുത്തിയിട്ടുണ്ട്. ബാങ്കില്‍ നിന്ന് ഭവന വായ്പയോ മറ്റു വായ്പകളോ എടുത്തവര്‍ക്ക് കാലാവധി കൂടുകയോ ഇഎംഐ തുക വര്‍ധിക്കുകയോ ചെയ്തിട്ടുണ്ട്.
ഉയര്‍ന്ന കാലയളവില്‍ വലിയ തുക വായ്പ അടയ്ക്കുന്നവര്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 50 ലക്ഷത്തിന്റെ ഭവന വായ്പ 20 വര്‍ഷ കാലത്തേക്ക് അടച്ചു കൊണ്ടിരിക്കുന്ന വ്യക്തിക്ക് 7 ശതമാനം പലിശയില്‍ നിന്ന് 9.25 ശതമാനത്തിലേക്ക് മാറിയാല്‍ ഇഎംഐയില്‍ വലിയ വര്‍ധനവ് വരും. 28,765 രൂപയായിരുന്ന ഇഎംഐ 45,793 രൂപയിലെത്തും.
ഈ സമയത്ത് ഇഎംഐ വര്‍ധിപ്പിക്കാതെ കാലാവധി മാത്രം വര്‍ധിപ്പിച്ചാല്‍ പലിശയായി 16.86 ലക്ഷം രൂപ അടയ്ക്കേണ്ടി വരും. 43.03 ലക്ഷമായിരുന്ന പലിശ 59.90 ലക്ഷമായി വളരും. ഈ അധിക വര്‍ധനവിന് ഒരു തടയിടാന്‍ ഭാഗികമായി പ്രീ പെയ്മെന്റ് നടത്തുന്നത് ഗുണം ചെയ്യും.
വായ്പ നേരത്തെ അടച്ചു തീര്‍ക്കാം
ഭവന വായ്പ ഫ്ളോട്ടിംഗ് രീതിയില്‍ ഏടുത്തവരാണെങ്കില് ഭവന വായ്പ നേരത്തെ അടച്ചു തീര്‍ക്കുന്നതിന് പിഴകളൊന്നും ബാങ്ക് ഈടാക്കില്ല. വായ്പയിലേക്ക് നിശ്ചിത തുക അടയ്ക്കുന്നതോടെ കുടിശ്ശിക കുറയുകയും ഇതുവഴി പലിശ അടവും കുറയ്ക്കാന്‍ സാധിക്കും. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് പ്രീപേയ്മെന്റിനെ സമീപിക്കാന്‍ വിവിധ മാര്‍ഗങ്ങളുണ്ട്.
ഒറ്റത്തവണ പ്രീ പേയ്മെന്റ്
ഉദാഹരണത്തിന്, കയ്യിൽ വലിയൊരു തുക സമ്പാദ്യമുള്ള വ്യക്തിയാണെങ്കിൽ വലിയൊരു തുക പ്രീ പെയ്മെന്റ് ചെയ്യാം.ഇതുവഴി വായ്പ നേരത്തെ അടച്ചു തീർക്കാൻ സാധിക്കും. 9.40 ശതമാന പലിശ നിരക്കിൽ 15 വര്‍ഷം ഇനിയും അടയ്ക്കാനുള്ള ഭവന വായ്പയിൽ 50 ലക്ഷം രൂപ കുടിശ്ശികയുണ്ടെങ്കില്‍, 7.5 ലക്ഷം രൂപ പ്രീ പേയ്മെന്റ് നടത്തിയാൽ 17.73 ലക്ഷം രൂപ പലിശയില്‍ ലാഭിക്കാൻ സാധിക്കും. കാലാവധി 11 വർഷമായി കുറയുകയും ചെയ്യും.

വാർഷിക പ്രീ പേയ്മെന്റ്
വലിയ തുക പ്രീ പേയ്മെന്റിനായി ചെലവാക്കാൻ സാധിക്കുന്നില്ലെങ്കിൽ വാര്‍ഷിക പ്രീ പേയ്മെന്റ് തിരഞ്ഞെടുക്കാം. ഓരോ വര്‍ഷവും പ്രീ പേയ്മെന്റിനായി തുക മാറ്റിവെച്ചാൽ മതിയാകും. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് നിശ്ചിത തുകയോ വ്യത്യസ്ത തുകകളോ ഉപയോഗിക്കാം. ഉദാഹരണത്തിന് ഭവന വായ്പയിൽ കുടിശ്ശികയുള്ള തുക 50 ലക്ഷം രൂപയാണ്.
ഇത് 10 വര്‍ഷത്തിനുള്ളില്‍ അടയ്ക്കാന്‍ ആഗ്രഹിക്കുന്നൊരാൾക്ക് വർഷത്തിൽ 1.50 ലക്ഷം രൂപ വീതം 10 വർഷം തുടർച്ചയായി പ്രീ പേയ്മെന്റ് നടത്തിയാൽ 17.28 ലക്ഷം രൂപ പലിശ അടവിൽ ലാഭിക്കാം.
ഇഎംഐ ഉയർത്തുക
ഭവന വായ്പ തിരിച്ചടവ് ത്വരിതപ്പെടുത്തുന്നതിനും പലിശ ചെലവ് കുറയ്ക്കുന്നതിനുമുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗം ഉയര്‍ന്ന ഇഎംഐയിലേക്ക് മാറുക എന്നതാണ്. വളരെക്കാലമായി ഭവനവായ്പ തിരിച്ചടക്കുന്ന വ്യക്തികൾക്ക് ഇത് കൂടുതല്‍ പ്രായോഗികമാകും. വരുമാനത്തിലുണ്ടാകുന്ന വർധനവിന് അനുസരിച്ച് ഇഎംഐയിലും വർധനവാണ് ഇവിടെ ഉദ്യേശിക്കുന്നത്. താങ്ങാനാവുന്ന തുക അടിസ്ഥാനമാക്കി വായ്പയുടെ ഇഎംഐ വര്ധപ്പിക്കാന് ബാങ്കിനോട് ആവശ്യപ്പെടുക. ഇതുവഴി ശേഷിക്കുന്ന കാലാവധി ഗണ്യമായി കുറയുകയും പലിശ ലാഭിക്കാനുമാകും.
ഉദാഹരണത്തിന്, 10 വര്‍ഷമായി അടച്ചു വരുന്ന ഭവന വായ്പയ്ക്ക് നിലവിൽ 9.25 ശതമാനമാണ് പലിശ നിരക്ക്. ഇനി അടയ്ക്കാനുള്ള വായ്പ തുക 40 ലക്ഷം രൂപയാണ്. നിലവിലെ ഇഎംഐ 41,168 രൂപയാണ്. ഈ ഇഎംഐ 50,000 രൂപയായി ഉയര്‍ത്തുന്നതിലൂടെ ശേഷിക്കുന്ന കാലാവധി 15 വര്‍ഷത്തില്‍ നിന്ന് 10.40 വര്‍ഷമായി കുറയുകയും പലിശയിൽ 11.67 ലക്ഷം രൂപ ലാഭിക്കുകയും ചെയ്യാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications