വാഹനം വാങ്ങാൻ ഒരുങ്ങുന്നൊരാൾക്ക് ആവശ്യമായ പണം കയ്യിലിലെങ്കിൽ വാഹന വായ്പയായിരിക്കും ആശ്രയിക്കുന്നത്. നാല് ലക്ഷത്തിന്റെ കാറിനായി സമ്പാദ്യമായി കയ്യിൽ 2 ലക്ഷം രൂപയുള്ള വ്യക്തിയാണെങ്കിൽ 2 ലക്ഷം രൂപ വായ്പ വഴി കണ്ടെത്തേണ്ടി വരും.
ഇന്നത്തെ കാലത്ത് വായ്പ പലിശ നിരക്ക് ഉയർന്നു നിൽക്കുന്നതിനാൽ മറ്റൊരു വഴിയുണ്ടെങ്കിൽ അതാകും ആവശ്യക്കാർ തിരഞ്ഞെടുക്കുക. ഇത്തരത്തിൽ പെട്ടന്നുള്ള ആവശ്യത്തിന് പണം കണ്ടെത്താൻ പറ്റുന്നൊരു വഴിയാണ് മുടക്ക ചിട്ടികൾ. കെഎസ്എഫ്ഇ ചിട്ടികളിൽ നിന്ന് ലഭിക്കുന്ന ഈ സൗകര്യം എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നോക്കാം.
മുടക്ക ചിട്ടികൾ എന്താണ്
പേര് സൂചിപ്പിക്കുന്നത് പോലെ കെഎസ്എഫ്ഇ ശാഖകളിൽ മുടങ്ങി കിടക്കുന്ന ചിട്ടികളെയാണ് മുടക്ക ചിട്ടികൾ എന്ന് പറയുന്നത്. വിവിധ കാരണങ്ങൾ കൊണ്ട് മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കാത്ത ചിട്ടികളിൽ നിന്ന് ഒഴിയാൻ ചിട്ടി വരിക്കാരനെ കെഎസ്എഫ്ഇ അനുവദിക്കും.
ലേലം വിളിച്ചെടുക്കാത്ത ചിട്ടി മാത്രമെ ഒഴിയാൻ സാധിക്കുകയുള്ളൂ. അപേക്ഷ നൽകി ഒഴിയുന്നതിനോടൊപ്പം കുടിശ്ശിക വരുത്തിയാൽ ചിട്ടി വരിക്കാരനെ കെഎസ്എഫ്ഇ തന്നെ മാറ്റി നിർത്തും. ഇത്തരത്തിൽ ഒഴിവ് വരുന്ന ചിട്ടികളാണ് മുടക്ക ചിട്ടികൾ.
മുടക്ക ചിട്ടിയിൽ ചേരാം
മുടക്ക ചിട്ടിയിൽ ചേരാൻ എന്തൊക്കെയാണ് നിബന്ധനകളെന്ന് നോക്കാം. ചിട്ടിയുടെ കാലാവധിയുടെ 60 ശതമാനം ബാക്കിയുണ്ടെങ്കിൽ മാത്രമെ ചിട്ടിയിൽ മറ്റൊരാളെ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ. 100 മാസ ചിട്ടിയാണെങ്കിൽ 60 മാസം എത്തുന്നത് വരെ മുടക്ക ചിട്ടിയിൽ ചേരാം. മുടക്ക ചിട്ടിയുണ്ടോ എന്നറിയാൻ ഓരോ കെഎസ്എഫ്ഇ ശാഖകളിലും തിരക്കണം.
മുടക്ക ചിട്ടിയിൽ ചേരുമ്പോൾ ചിട്ടിയിൽ നിന്ന് ഒഴിയുന്ന വ്യക്തി അടച്ച തുക ചിട്ടിയിൽ ചേരുന്നയാൽ ഒന്നിച്ച് അടയ്ക്കേണ്ടതുണ്ട്. ഇതിന് ശേഷം അടുത്ത മാസത്തെ ലേലത്തിൽ പങ്കെടുക്കാം.
എങ്ങനെ മുടക്ക ചിട്ടി ലാഭമാകുന്നു
3.50 ലക്ഷം രൂപ ആവശ്യമുള്ള അശ്വിന്റെ കയ്യിൽ നിലവിൽ രണ്ട് ലക്ഷം രൂപ മാത്രമാണുള്ളത്. വാഹനം വാങ്ങാൻ വായ്പയിലേക്ക് പോകാൻ ഉദ്യേശിച്ച സമയത്താണ് അനുയോജ്യമായൊരു മുടക്ക ചിട്ടി അശ്വിന്റെ ശ്രദ്ധയിൽ പ്പെടുന്നത്. 10,000 രൂപ വീതം 40 മാസം അടവുള്ള 4 ലക്ഷത്തിന്റെ ചിട്ടി ശ്രദ്ധയിൽപ്പെടുന്നത്. 20 മാസം വരെ ചിട്ടി അടച്ച ശേഷം മുടങ്ങിയ ചിട്ടിയിൽ അതുവരെ അടച്ച തുക ചിട്ടിയിലേക്ക് അടച്ച് അശ്വിൻ ചിട്ടി സ്വന്തമാക്കി.
നല്ല രീതിയിൽ ലാഭ വിഹിതം ലഭിച്ചതിനാൽ 2 ലക്ഷത്തിൽ താഴെ മാത്രമെ അടയ്ക്കേണ്ടതായി വന്നിട്ടുള്ളൂ. ഇത്തരത്തിൽ ചിട്ടിയിൽ ചേരാന്നാൽ തൊട്ടടുത്ത മാസത്തിൽ ലേലത്തിൽ പങ്കെടുത്ത് ആവശ്യമായ തുകയ്ക്ക് ചിട്ടി വിളിച്ചെടുക്കാൻ സാധിക്കും.
വ്യത്യാസം
മുടക്ക ചിട്ടിയില്‍ ചേരുന്നതും ചിട്ടിയിൽ തുടക്കം മുതൽ ഭാഗമാകുന്നതും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോയെന്ന് പരിശോധിക്കാം. 50 മാസ കാലാവധിയുള്ള 10,000 രൂപ മാസ അടവുള്ള 5 ലക്ഷം രൂപയുടെ ചിട്ടി ഉദാഹരണമായി എടുക്കാം. 5 മാസത്തില്‍ അടവ് കുടിശ്ശിക വരുത്തിയ ചിട്ടിയില്‍ 26ാം മാസത്തില്‍ ചേരുമ്പോള്‍ 2,03,950 രൂപയാണ് അടയ്ക്കേണ്ടി വരിക. 48,550 രൂപയാണ് ഇത്രയും കാലത്തിനിടെ ലഭിച്ച ലാഭ വിഹിതം.
തൊട്ടടുത്ത മാസം 4,46,900 രൂപയ്ക്ക് ചിട്ടി പിടിച്ചാല്‍ ചാര്‍ജും കിഴിച്ച് 4,43,900 രൂപ കിട്ടും. 25 മാസം കൊണ്ട് 2,39,248 രൂപ അടച്ചു തീര്‍ത്താല്‍ മതി. ഇതേ തുക തന്നെയാണ് ആദ്യ മാസം മുതൽ ചിട്ടിയിൽ ചേർന്നൊരാളും അടയ്ക്കേണ്ടത്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications