ക്രെഡിറ്റ് കാർഡുകൾ ഇന്ന് നിത്യജീവിതത്തിൽ അത്യന്താപേക്ഷിതമായി മാറിയിരിക്കുന്നു. വ്യത്യസ്ത ആവശ്യങ്ങൾക്കായി വിവിധതരം ക്രെഡിറ്റ് കാർഡുകൾ ഇന്ന് വിപണിയിൽ ഉണ്ട്. ആവശ്യം കൃത്യമായി മനസ്സിലാക്കി അതിന് അനുയോജ്യമായ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് സാമ്പത്തിക ലാഭത്തിന് കാരണമാകും. വിവിധതരം കിഴിവുകളും ഓഫറുകളും ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യാറുണ്ട്. ഒറ്റത്തവണ സൈനിംഗ് ബോണസ്, ക്യാഷ്ബാക്ക്, റിവാർഡ് പോയിന്റുകൾ, ഫ്രീക്വെണ്ട് ഫ്ലയർ മൈലുകൾ തുടങ്ങിയവ അവയിൽ ചിലതാണ്.
ക്രെഡിറ്റ് സ്കോർ ഉയർത്തുന്നതിന് ഏറ്റവും കൂടുതൽ സഹായിക്കുന്നത് ക്രെഡിറ്റ് കാർഡിന്റെ കൃത്യമായ തിരിച്ചടവാണ്. തവണകൾ കൃത്യമായി തിരിച്ചടച്ചാൽ ക്രെഡിറ്റ് കാർഡ് നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾ കൂടുതൽ ഓഫറുകളും നൽകാറുണ്ട്. ഓരോ സാമ്പത്തിക വർഷത്തിലും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകളിൽ വലിയ വർദ്ധനവ് ഉണ്ടാകുന്നു എന്നാണ് റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ഉത്തരവാദിത്ത ഉപയോഗത്തിലൂടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിനുള്ള ചില വഴികൾ പരിചയപ്പെടാം.
ക്രെഡിറ്റ് കാർഡ് ബിൽ ഉടനടി അടയ്ക്കുക
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേട്ട പ്രധാന കാര്യം കുടിശ്ശികകൾ സമയബന്ധിതമായി തീർക്കുക എന്നതാണ്. കാലതാമസമുള്ള പേയ്‌മെന്റുകൾ ക്രെഡിറ്റിനെയും അതുവഴി കാലക്രമേണ ക്രെഡിറ്റ് സ്‌കോറിനെയും ബാധിക്കും. അതുകൊണ്ട് പെയ്മെന്റുകൾ കൃത്യമായി അടച്ച് തീർക്കുക. ആ രീതി പിന്തുടർന്നാൽ ക്രെഡിറ്റ് സ്കോർ ഉയരുന്നതിനും കാരണമാകും.
അനുയോജ്യമായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക
തുടക്കത്തിൽ പറഞ്ഞതുപോലെ വ്യത്യസ്ത ആവശ്യങ്ങൾക്കായി വിവിധതരം ക്രെഡിറ്റ് കാർഡുകളിൽ നിന്ന് വിപണിയിലുണ്ട്. അതുകൊണ്ടുതന്നെ ആവശ്യമെന്താണെന്ന് തിരിച്ചറിഞ്ഞ് അതിന് അനുയോജ്യമായ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഒരേ സമയം നിരവധി കാർഡുകൾക്കായി അപേക്ഷിക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
ഒരേ ഓഫറിന്റെ ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ കൈകാര്യം ചെയ്യുന്നതിനുപകരം, അതിന്റെ നേട്ടങ്ങൾ പരമാവധിയാക്കാൻ ചെലവ് ശീലങ്ങൾക്ക് അനുയോജ്യമായ ഒരു കാർഡ് തിരഞ്ഞെടുക്കുക. ഒന്നിലധികം കാർഡുകൾ പരിപാലിക്കുന്ന സാഹചര്യത്തിൽ, ആവശ്യമുള്ള ആനുകൂല്യങ്ങൾ നൽകുന്നവ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
നല്ല ക്രെഡിറ്റ് വിനിയോഗ അനുപാതം നിലനിർത്തുക
ഉപഭോക്താവിന്റെ സാമ്പത്തിക, ക്രെഡിറ്റ് ചരിത്രത്തെ അടിസ്ഥാനമാക്കി ക്രെഡിറ്റ് കാർഡിന് ഒരു നിശ്ചിത പരിധിയുണ്ട്. ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കുന്നതിന്, ക്രെഡിറ്റ് വിനിയോഗ അനുപാതം 30%-ൽ താഴെ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ചുരുങ്ങിയ സമയംകൊണ്ട് ക്രെഡിറ്റ് സ്കോർ ഉയർത്തുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വളരെ ഫലപ്രദമായ മാർഗ്ഗമാണിത്.
ഉയർന്ന ക്രെഡിറ്റ് പരിധി ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ കടം വാങ്ങുന്നയാൾ എന്ന നിലയിൽ നിങ്ങളുടെ ഉത്തരവാദിത്തം പ്രകടമാകും. ക്രെഡിറ്റ് വിനിയോഗ അനുപാതം 30%-ൽ താഴെ നിലനിർത്തുക, കൃത്യസമയത്ത് സ്ഥിരമായി ബില്ലുകൾ അടയ്ക്കുക തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കുമ്പോൾ തന്നെ ഉയർന്ന ക്രെഡിറ്റ് പരിധി ഉറപ്പാക്കാം.
ക്രെഡിറ്റ് റിപ്പോർട്ടിൽ സൂക്ഷിക്കുക
ചെലവുകളും പേയ്‌മെന്റ് പാറ്റേണുകളും മനസിലാക്കുന്നതിന് ക്രെഡിറ്റ് റിപ്പോർട്ടും പ്രസ്താവനകളും അവലോകനം ചെയ്യുക, മികച്ച സാമ്പത്തിക ആസൂത്രണം സാധ്യമാക്കുക. കൂടാതെ, അനധികൃത ഇടപാടുകളുടെ കാര്യത്തിൽ ബാങ്കിനെ അറിയിച്ച് ദ്രുത നടപടി സ്വീകരിക്കാൻ ഇത് അനുവദിക്കുന്നു.
മുൻകാല കടങ്ങൾ പരിഹരിക്കുക
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ പഴയ പെയ്മെന്റ്കൾ ബാക്കിയുണ്ടെങ്കിൽ അത് പെട്ടെന്ന് തന്നെ അടച്ചു തീർക്കാൻ ശ്രമിക്കുക. അതുവഴി ക്രെഡിറ്റ് സ്കൂളിൽ ഉണ്ടാകുന്ന വലിയ കുറവ് പതിയെ പരിഹരിക്കാൻ സാധിക്കും.
നല്ല ക്രെഡിറ്റ് സ്കോർ കെട്ടിപ്പടുക്കുക എന്നത് ക്രമാനുഗതമായ ഒരു പ്രക്രിയയാണ്. അതുകൊണ്ടുതന്നെ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന വഴികൾ ഉപയോഗിച്ച് പതിയെ പതിയെ ക്രെഡിറ്റ് സ്കോർ ഉയർത്താൻ ശ്രമിക്കുക. ക്രെഡിറ്റ് കോടിൽ ഉണ്ടാകുന്ന ചെറിയ കുറവുകൾ പോലും ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതിന് കാരണമാകും. അത് മനസ്സിലാക്കി വേണം എല്ലായിപ്പോഴും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications