പണത്തിന് അത്യാവശ്യമുണ്ടാകുമ്പോൾ സാധാരണയായി രണ്ടു വഴികളാണ് മുൻപിൽ ഉണ്ടാവുക. അതിൽ ആദ്യത്തേത് കൂട്ടുകാരോടോ കുടുംബാംഗങ്ങളോടോ പണം കടം വാങ്ങിക്കുക എന്നതാണ്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്ത തരത്തിലുള്ള ലോൺ സ്വീകരിക്കുക എന്നതാണ് രണ്ടാമത്തെ വഴി. എന്നാൽ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അവിടെ നിരവധി നിബന്ധനകൾ ഉണ്ട്. നിരവധി രേഖകൾ സമർപ്പിക്കേണ്ടി വരും. അതോടൊപ്പം ഒരുപക്ഷേ വായ്പയ്ക്ക് കാലതാമസവും ഉണ്ടായേക്കാം.
ഏറ്റവും വലിയ തലവേദന ക്രെഡിറ്റ് സ്കോറാണ്. കുറഞ്ഞ പലിശയ്ക്ക് ലോൺ ലഭിക്കണമെങ്കിൽ ഉയർന്ന ക്രെഡിറ്റ് സ്കോർ അത്യാവശ്യമാണ്. കുറഞ്ഞ ക്രെഡിറ്റ് കോഡ് ഉള്ള ഒരു വ്യക്തിക്ക് ലോൺ ചിലപ്പോൾ ലഭിക്കണമെന്നില്ല. ലോങ്ങ് ലഭിച്ചാലും ഉയർന്ന പലിശ നൽകേണ്ടിവരും. അത് ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന കാര്യമാണ്.

ക്രെഡിറ്റ് സ്കോർ കുറഞ്ഞ വ്യക്തികൾ എങ്ങനെ ലോൺ എടുക്കും എന്നുള്ള ചോദ്യത്തിന് ഉത്തരമാണ് എൽ ഐ സി പോളിസി. ഓരോ വ്യക്തിയുടെയും സാമ്പത്തിക നില അനുസരിച്ചുള്ള ലൈഫ് ഇൻഷുറൻസ് പോളിസികൾ നൽകുക എന്നത് മാത്രമല്ല എൽഐസി ചെയ്യുന്നത്. പോളിസിയോടൊപ്പം പോളിസി ഉടമയ്ക്ക് സാമ്പത്തിക അത്യാവശ്യങ്ങൾ നിറവേറ്റുന്നതിന് വായ്പ സൗകര്യവും എൽഐസി നൽകുന്നുണ്ട്. ക്രെഡിറ്റ് സ്കോറിന്റെ തലവേദന ഇല്ലാതെ എൽഐസിയിൽ നിന്നും വായ്പ സ്വീകരിക്കാം എന്നതാണ് ഏറ്റവും വലിയ സവിശേഷത. കൂടാതെ, വ്യക്തിഗത വായ്പയേക്കാൾ പലിശനിരക്കും കുറവാണ്.
എൽഐസി പോളിസിയിൽ വായ്പ എടുക്കുന്നതിനുള്ള യോഗ്യത
എൽഐസി പോളിസി ഉപയോഗിച്ചുള്ള വായ്പ, ഏറ്റവും സുരക്ഷിതമായ വായ്പമാർഗ്ഗമാണ്. കാരണം വായ്പയുടെ സെക്യൂരിറ്റിയായി ഉപയോഗപ്പെടുത്തുന്നത് പോളിസിയാണ്. അതായത് ലോൺ എടുക്കുന്നതിനുള്ള ആദ്യത്തെ വ്യവസ്ഥ എന്നത്, വായ്പ സ്വീകരിക്കുന്ന വ്യക്തിക്ക് എൽഐസി പോളിസി ഉണ്ടായിരിക്കണം എന്ന് സാരം.
18 വയസ്സ് പൂർത്തിയായിരിക്കണം എന്നതും പോളിസിയുടെ വാർഷിക പ്രീമിയം കുറഞ്ഞത് 3 വർഷമായി അടച്ചിരിക്കണം എന്നതുമാണ് മറ്റ് യോഗ്യത മാനദണ്ഡങ്ങൾ.
വായ്പയായി എത്ര തുക ലഭിക്കും
എൽഐസി പോളിസിയുടെ സറണ്ടർ മൂല്യത്തെ ആശ്രയിച്ചാണ് ലോൺ എടുക്കാൻ കഴിയുന്ന തുക. മെച്യൂരിറ്റി കാലാവധി എത്തും മുമ്പ് നിങ്ങള്‍ നിങ്ങളുടെ പോളിസി അവസാനിപ്പിക്കാന്‍ തീരുമാനമെടുത്താല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ലഭിക്കുന്ന തുകയാണ് സറണ്ടര്‍ വാല്യൂ.
സാധാരണഗതിയിൽ, വായ്പ തുക പോളിസി മൂല്യത്തിന്റെ 90 ശതമാനം വരെയാണ്. പണമടച്ചുള്ള പോളിസികൾക്ക്, ഈ തുക പോളിസി മൂല്യത്തിന്റെ 85 ശതമാനം വരെയാണ്. 10 മുതൽ 13 ശതമാനം വരെ പലിശയാണ് സാധാരണഗതിയിൽ എൽഐസി വായ്പകള്‍ക്ക് ഈടാക്കുന്നത്. ഇത് വ്യക്തിഗത വായ്പകളെ കാൾ കുറവാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
സൗകര്യത്തിനനുസരിച്ച് തവണകൾ അടയ്ക്കാം
എല്ലാ മാസവും ഇഎംഐ അടയ്ക്കുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല എന്നതാണ് എൽഐസി പോളിസിക്കെതിരായ ലോണിന്റെ ഒരു നേട്ടം. കാരണം നിങ്ങളുടെ സൗകര്യമനുസരിച്ച് തവണകൾ അടയ്ക്കാം. എന്നാൽ അതിനോട് പലിശ കൂട്ടിക്കൊണ്ടേയിരിക്കും. അതേ സമയം വായ്പ തിരിച്ചടച്ചില്ലെങ്കിൽ, പോളിസി കാലാവധി പൂർത്തിയാകുമ്പോൾ, വായ്പ തുക പലിശയോടൊപ്പം കുറയ്ക്കുകയും ബാക്കി പണം നൽകുകയും ചെയ്യും.
എൽഐസി പോളിസിയിൽ ലോണിന് എങ്ങനെ അപേക്ഷിക്കാം
എൽഐസി പോളിസിയിൽ നിന്നും വായ്പയെടുക്കാൻ, ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാം. ഓഫ്‌ലൈനായി അപേക്ഷിക്കുമ്പോൾ നേരിട്ട് എൽഐസി ഓഫീസിൽ പോയി കെവൈസി രേഖകൾ സമർപ്പിക്കണം. ഓൺലൈൻ ആയാണ് വായിക്ക് അപേക്ഷിക്കുന്നതെങ്കിൽ എൽഐസിയുടെ വെബ്സൈറ്റ് സന്ദർശിക്കുക.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ



Click it and Unblock the Notifications