സ്ഥിരം യാത്രക്കാരയവർക്ക് ഏറ്റവും വലിയ ചെലവ് വരുന്നത് ഹോട്ടല്‍ മുറികളുടെ വാടക, ട്രാവല്‍ ടിക്കറ്റ് എന്നിവയിലാണ്. ചെലവുകൾ ഇടവേളകളില്‍ ഉയർന്ന് കൊണ്ടിരിക്കുന്ന സമയത്ത് യാത്ര ചെലവുകള്‍ എങ്ങനെ കുറയ്ക്കാം എന്നാലോചിക്കുന്നവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. സാധാരണ ക്രെഡിറ്റ് കാർഡുകൾ ഷോപ്പിംഗിന് പ്രധാന്യം നൽകുന്നവയാണെങ്കിൽ ഒരു ട്രാവൽ ക്രെഡിറ്റ് കാർഡ് എടുക്കുന്നതാണ് ഉചിതം. എങ്ങനെയാണ് ഒരു ക്രെഡിറ്റ് കാര്‍ഡ് യാത്ര ചെലവുകളെ കുറയ്ക്കുന്നത് എന്ന് നോക്കാം.
എന്തൊക്കെ ഇളവ്
ഹോട്ടലില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്‍പ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ എന്ത് ഇളവ് ലഭിക്കുമെന്ന് ആദ്യം അറിയണം. ഇതിന് ക്രെഡിറ്റ് കാര്‍ഡ് കമ്പനിയുടെ മൊബൈല്‍ ആപ്പ് നോക്കിയാല്‍ ഇക്കാര്യം മനസിലാകും. ട്രാവല്‍ കമ്പനികളു ടൈ-അപ്പുള്ള ക്രെഡിറ്റ് ഉപയോഗിച്ചാല്‍ മാത്രമെ പല കമ്പനികളും ക്യാഷ് ബാക്കുകള്‍ നല്‍കാറുള്ളൂ. കാര്‍ഡില ഓഫറുകള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് മനസിലാക്കുക. പുതിയ കാര്‍ഡ് തിരഞ്ഞെടുക്കും മപന്പ് മറ്റുള്ള കമ്പനികളുമായി താരതമ്യം ചെയ്യുക.
കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക
സാധാരണ ക്രെഡിറ്റ് കാര്‍ഡില്‍ വിമാന ടിക്കറ്റ് ബുക്കിംഗ്, ഹോട്ടല്‍ ബുക്കിംഗ് എന്നിവയ്ക്ക് എല്ലായിപ്പോഴും ഓഫറുകള്‍ ലഭിക്കണമെന്നില്ല. ഇതിനാല്‍ കൂടുതല്‍ ക്യാഷ് ബാക്കുകളും ഉയര്‍ന്ന റിവാര്‍ഡുകളും ലഭിക്കാനായി കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. ക്രെഡിറ്റ് കാര്‍ഡ് കമ്പനിയും ട്രാവല്‍ കമ്പനികളും സഹകരിച്ചാണ് കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഇറക്കുന്നുണ്ട്. കാര്‍ഡുമായി സഹകരിക്കുന്ന കമ്പനിയുമായി നടത്തുന്ന ഇടപാടിന് കൂടുതല്‍ ഓഫറുകള്‍ ലഭിക്കും.
ഉദാഹരണമായി സിറ്റി പ്രീമിയര്‍ മൈല്‍സ് കാര്‍ഡ് വഴി വിമാന, ഹോട്ടല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഓരോ 100 രൂപയ്ക്ക് 10 മൈല്‍സ് പോയിന്റ് ലഭിക്കും. ഇത് മറ്റു യാത്രകള്‍ക്ക് റെഡീം ചെയ്യാം. ഇതോടൊപ്പം രാജ്യത്തെ തിരഞ്ഞെടുത്ത വിമാനത്തവളങ്ങളില്‍ സൗജന്യ ലോഞ്ചും ലഭിക്കും കോ ബ്രാന്‍ഡഡ് കാഡുകളിൽ ഇളവുള്ക്കൊപ്പം ലോഞ്ച് ആക്സസും യാത്ര സംബന്ധിയായ ചെലവുകൾക്ക് അധിക റിവാര്‍ഡും ലഭിക്കും, സ്ഥിരമായി യാത്ര ചെയ്യുന്നവരാണെങ്കില്‍ ഇത്തരം കാര്‍ഡുകള്‍ ഒന്നിലധികമായാലും ചെലവ് കുറയ്ക്കാം.
റിവാര്‍ഡ് ഉപയോഗിക്കാം
ചില ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിച്ച് വിമാന ടിക്കറ്റുകളും ഹോട്ടല്‍ മുറികളും ബുക്ക് ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. റിവാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നിശ്ചിത ശതമാനം റിവാര്‍ഡും ബാക്കി പണവും നല്‍കേണ്ടി വന്നേക്കാം.
കമ്പനിയുടെ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ബുക്ക് ചെയ്യുന്നതിനാണ് ഈ സൗകര്യം നല്‍കുന്നത്. ഉയര്‍ന്ന റിവാര്‍ഡ് പോയിന്റുള്ളവര്‍ക്ക് ഇത് സൗകര്യ പ്രദമാണ്. സിറ്റി പ്രീമിയര്‍ മൈല്‍സ് കാര്‍ഡിൽ ലഭിക്കുന്ന മൈല്‍സ് പോയിന്റ് ഉപയോഗിച്ച് എയർലൈൻസിലും ഹോട്ടലുകളിലും ബുക്കിംഗ് നടത്താം.
എയര്‍പോര്‍ട്ട് ലോഞ്ചില്‍ നിന്ന് ഭക്ഷണം
വിമാനത്താവളങ്ങളില്‍ ഭക്ഷണം കഴിക്കുന്നതിന് വലിയ ചെലവ് വരുത്തുന്നതാണ്. എന്നാൽ സൗജന്യ എയര്‍പോര്‍ട്ട് ലോഞ്ച് വാഗ്ദാനം നൽകുന്ന ക്രെഡിറ്റ് കാര്‍ഡാണ് ഉപയോഗിക്കുന്നവർക്ക് ഡൈനിംഗും ലഭിക്കും. ലോഞ്ചില്‍ വിശ്രമിക്കുന്നതിനൊപ്പം ഭക്ഷണം, ഇന്റര്‍നെറ്റ് സൗകര്യങ്ങൾ ലഭിക്കും.
റിവാര്‍ഡ് എക്സ്പയറി
ക്രെഡിറ്റ് കാര്‍ഡിലെ റിവാര്‍ഡ് പോയിന്റുകള്‍ക്ക് എക്സ്പയറി തീയതിയുണ്ടാകും. കാലാവധിക്ക് മുന്‍പ് ഇവ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ചില കാർഡുകൾ റിവാർഡ് പോയിന്റ് എയർമൈൽസ് ആയി കൺവേർട്ട് ചെയ്യാൻ അനുവദിക്കുന്നുണ്ട്. ഇത് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് തെയ്യാനും വിമാന സീറ്റ് അപ്ഗ്രേഡ് ചെയ്യാനും സാധിക്കും.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications