2022 മേയ് മുതൽ നിക്ഷേപ പലിശ നിരക്കുകൾ ഉയരുന്നുണ്ടെങ്കിലും റിപ്പോ നിരക്കിന് ആനുപാതികമായി പലിശ നിരക്കുകൾ സ്ഥിര നിക്ഷേപത്തിന് ലഭിച്ചിട്ടില്ല. പ്രമുഖ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും നിക്ഷേപകർക്ക് ഉയർന്ന പലിശ നൽകുന്നതിൽ വീഴ്ച തുടരുകയാണ്.
അതോടൊപ്പം ബാങ്കുകൾ പലിശ നിരക്കുകൾ കുറയ്ക്കാനും ആരംഭിച്ചിട്ടുണ്ട്. ഇതേ സാഹചര്യത്തിൽ നിലവിൽ മുതിർന്ന പൗരൻമാരായ നിക്ഷേപകർക്ക് 9 ശതമാനത്തിന് മുകളിൽ ഉയർന്ന സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ നൽകുന്ന ബാങ്കുകളുമുണ്ട്. ഹ്രസ്വകാല നിക്ഷേപത്തിന് ഉചിതമായ ഈ ബാങ്കുകളെ പരിചയപ്പെടാം.
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് റെഗുലർ നിക്ഷേപകർക്ക് 9 ശതമാനം വരെ പലിശ സ്ഥിര നിക്ഷേപത്തിന് നൽകുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് 9.50 ശതമാനം വരെ പലിശ ലഭിക്കും. 1001 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിനാണ് ബാങ്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 181 മുതൽ 201 ദിവസം വരെയുള്ള കാലയളവിലും 501 ദിവസ കാലയളവിലും ബാങ്ക് 9.25 ശതമാനം പലിശ നൽകുന്നുണ്ട്.

ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്
ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കിലെ ഉയർന്ന പലിശ 9.11 ശതമാനം ആണ്. റെഗുലർ നിക്ഷേപകർക്ക് 3 ശതമാനം മുതൽ 8.51 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 3.60 ശതമാനം മുതൽ 9.11 ശതമാനം വരെയും പലിശ ലഭിക്കും. 1000 ദിവസത്തേക്കാണ് മുതിർന്ന പൗരന്മാർക്ക് ഉയർന്ന നിരക്കായ 9.11 ശതമാനം പലിശ നൽകുന്നത്.
ജന സ്മോൾ ഫിനാൻസ് ബാങ്ക്
ജന സ്മോൾ ഫിനാൻസ് ബാങ്കിൽ മുതിർന്ന പൗരന്മാർക്ക് 4.25 ശതമാനം മുതൽ 9 ശതമാനം വരെ പലിശ ലഭിക്കും. 366 മുതൽ 499 ദിവസം വരെയുള്ളയും 501 ദിവസം മുതൽ രണ്ട് വർഷം, 500 ദിവസം എന്നിങ്ങനെ 3 കാലാവധികളിൽ 9 ശതമാനം പലിശ ലഭിക്കും.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
9.60 ശതമാനം വരെയാണ് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്ക്. അഞ്ച് വർഷ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് ഈ പലിശ ലഭിക്കും. 4.50 ശതമാനം മുതൽ 9.60 ശതമാനം വരെയാണ് പലിശ നിരക്ക്. 999 ദിവസത്തെ കാലാവധിക്ക് 9.50 ശതമാനവും ഒരു വർഷം മുതൽ രണ്ട് വർഷം വരെയുള്ള കാലയളവിന് ഒമ്പത് ശതമാനവും പലിശ നൽകുന്നു.
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
888 ദിവസ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് 9 ശതമാനം പലിശ നൽകും. റെഗുലർ നിക്ഷേപകർക്ക് 8.5 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും. പുതുക്കിയ പലിശ നിരക്കുകൾ 2023 ഏപ്രിൽ 11 മുതൽ പ്രാബല്യത്തിൽ വന്നു.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ വരെയുള്ള കാലയളവിൽ 9 ശതമാനം പലിശ നിരക്ക് നൽകുന്നുണ്ട്. അതേസമയം സാധാരണ പൗരന്മാർക്ക് 8.50 ശതമാനം പലിശ നിരക്കിൽ ഇസാഫ് ബാങ്കിൽ സ്ഥിര നിക്ഷേപമിടാം.
5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം
സ്മോൾ ഫിനാൻസ് ബാങ്കുകൾ സുരക്ഷിതമാണോ എന്നാണ് പലരെയും അലട്ടുന്ന ചോദ്യം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഷെഡ്യൂൾഡ് കോമേഷ്യൽ ബാങ്കുകളാണ് സ്മോൾ ഫിനാൻസ് ബാങ്കുകളും. തുടക്കകാരായതിനാൽ ധനസമാഹരണത്തിനായാണ് ബാങ്കുകൾ ഉയർന്ന പലിശ നൽകുന്നത്. റിസർവ് ബാങ്കിന് മേൽനോട്ടമുള്ളതിനാൽ ഡെപ്പോസിറ്റ് ആൻഡ് ഇൻഷൂറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ 5 ലക്ഷം രൂപ വരെയുള്ള ഇൻഷൂറൻസ് ഈ ബാങ്കുകളിലെ നിക്ഷേപങ്ങൾക്കും ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
