ജീവിതത്തിലെ അവസാന കാലം സുവര്‍ണകാലമാക്കാന്‍ വിരമിക്കല്‍ കാല പ്ലാനിംഗിന് പ്രാധാന്യമുണ്ട്. ചെലവുകളുടെ എണ്ണം കുറഞ്ഞേക്കാമെങ്കിലും ചെലവാക്കേണ്ട തുക വിരമിക്കല്‍ കാലത്ത് ഉയരുകയാണെന്നുള്ള ബോധ്യം ഉണ്ടായിരിക്കണം. ഇതിനാല്‍ സ്ഥിര വരുമാനം വിരമിച്ച ശേഷവും ഉറപ്പാക്കേണ്ടതുണ്ട്. വിരമിക്കൽ കാലത്ത് റിസ്കെടുക്കാതെ നിക്ഷേപിച്ച് മാസ വരുമാനം ഉറപ്പിക്കാന്‍ സാധിക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ പിന്തുണയുള്ള പെന്ഷന് പദ്ധതികള്‍. മുതിര്‍ന്ന പൗരന്മാര്ക്ക് സഹായകമാകുന്ന 4 പദ്ധതികളാണ് ചുവടെ വിശദമാക്കുന്നത്.
സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ് സ്കീം
60 വയസ് പൂര്‍ത്തിയായവര്‍ക്ക് സ്ഥിര വരുമാനം ഉറപ്പു വരുത്താന്‍ കേന്ദ്ര് സര്‍ക്കാര്‍ ആരംഭിച്ചൊരു പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. കുറഞ്ഞത് 1,000 രൂപയും പരമാവധി 15 ലക്ഷം രൂപയും നിക്ഷേപിക്കാം. ഒറ്റത്തവണ നിക്ഷേപം വഴി ത്രൈമാസത്തില്‍ പലിശ വരുമാനം നേടാന്‍ സാധിക്കുന്നൊരു പദ്ധതിയാണിത്. നിലവില്‍ 8 ശതമാനം പലിശ പദ്ധതിയില്‍ നിന്ന് ലഭിക്കും. 5 വർഷമാണ് കാലാവധി.
നാഷണല്‍ പെന്ഷന് സ്കീം
പെന്ഷന് ലക്ഷ്യം വെച്ച് ജോലിക്കാലത്ത് നിക്ഷേപിക്കേണ്ട പദ്ധതിയാണ് നാഷണല്‍ പെന്ഷന് സ്കീം. 18 വയസ് മുതല്‍ എന്‍പിഎസില്‍ നിക്ഷേപം തുടങ്ങാം. 60-ാം വയസില്‍ നിക്ഷേപത്തിന്റെ ചുരുങ്ങിയത് 40 ശതമാനം പെന്ഷന് അക്കൗണ്ടിലേക്ക് മാറ്റി മാസ പെന്ഷന് നല്കുന്ന രീതിയിലാണ് എന്‍പിഎസ് പ്രവര്‍ത്തിക്കുന്നത്.
ബാക്കി 60 ശതമാനം നികുതിയില്ലാതെ പിന്‍വലിക്കാനാകും. 8-10 ശതമാനം ആദായം എന്‍പിഎസില്‍ നിന്ന് പ്രതീക്ഷിക്കാം. ഇക്വിറ്റിയിലും ഡെബ്റ്റിലും നിക്ഷേപിക്കാനുള്ള അവസരം എന്‍പിഎസ് ഒരുക്കുന്നുണ്ട്. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഭാഗികമായ പിന്‍വലിക്കല്‍ അനുവദിക്കുന്നുണ്ട്.
പ്രധാനമന്ത്രി വയ വന്ദന യോജന
മുതിര്‍ന്ന പൗരന്മാര്ക്ക് ഇന്‍ഷൂറന്‍സ് പോളിസി- പെന്ഷന് ആനുകൂല്യങ്ങള്‍ നല്‍കുന്നൊരു പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന. ലൈഫ് ഇന്‍ഷൂറന്‍സ് കോര്പ്പറേഷന് വഴിയാണ് ഈ പെന്ഷന് പ്ലാന്‍ നടപ്പിലാക്കുന്നത്. 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും.
10 വര്‍ഷ കാലാവധിയുള്ള പോളിസിയില്‍ 7.4 ശതമാനം പലിശ ലഭിക്കും. പലിശ വരുമാനം മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ ലഭിക്കും. വര്‍ഷത്തില്‍ 12,000 രൂപ പെന്ഷന് നേടാന്‍ 1,56,658 രൂപയ്ക്ക് നിക്ഷേപിക്കണം. വര്‍ഷത്തില്‍ 1.10 ലക്ഷം രൂപ പെന്ഷന് വാങ്ങാന്‍ 14,49,086 രൂപ നിക്ഷേപിക്കണം.
അടല്‍ പെന്ഷന് യോജന
കുറഞ്ഞ വരുമാനക്കാര്‍ക്ക് ചെറിയ മാസ വിഹിതത്തില്‍ പെന്ഷന് ഉറപ്പാക്കുന്നൊരു പദ്ധതിയാണ് അടല്‍ പെന്ഷന് യോജന. 25 മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അടല്‍ പെന്ഷന് യോജനയില്‍ ചേരാം.
ഗുണഭോക്താവിന്റെ വിഹിതത്തിനൊപ്പം 5 വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാറും പകുതി തുക നിക്ഷേപിക്കും. 60 വയസിന് ശേഷം പെന്ഷന് ലഭിക്കും. മാസത്തില്‍ 1,000 രൂപ മുതല്‍ 5,000 രൂപ വരെ പെന്ഷന് നേടാം. ഇത് മാസ വിഹിതത്തിന് അനുസരിച്ചാണ് തീരുമാനിക്കുന്നത്.
എത്ര പെൻഷൻ ലഭിക്കും
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിലെ പരമാവധി നിക്ഷേപമായ 15 ലക്ഷം രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് ത്രൈമാസത്തിൽ 30,000 രൂപ പെൻഷൻ ലഭിക്കും. 24 വയസുകാരന് മാസത്തില്‍ 6,000 രൂപ എന്‍പിഎസില്‍ നിക്ഷേപിച്ചാല്‍ 60 വയസിന് ശേഷം 67,000 രൂപ പെൻഷൻ ലഭിക്കും.
10 ശതമാനം ആദായം ലഭിച്ചാലുള്ള കണക്കാണിത്. 40 ശതമാനം ആന്യുറ്റിയിലേക്ക് മാറ്റിയാലും 1.50 കോടി രൂപ 60-ാം വയസിൽ കയ്യിലെത്തും. പ്രധാനമന്ത്രി വയ വന്ദന യോജനയിൽ 15 ലക്ഷം നിക്ഷേപിക്കുന്നൊരാൾക്ക് മാസത്തിൽ 9,250 രൂപ പെൻഷൻ നേടാം.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications