ഇന്ന് ചായ കുടിക്കാൻ 10 രൂപ ആവശ്യമാണ്. പാലിന് വില കൂടുമ്പോൾ ചായ്ക്കും വിലകൂടുമെന്നുറപ്പ്. എന്നാൽ ഈ ചായ പൈസ പോലും വേണ്ട മാസത്തിൽ 5,000 രൂപ പെൻഷൻ നേടാൻ എന്ന് പറയുമ്പോൾ അത് എന്ത് തന്നെയായാലും ഗുണകരമായൊരു പദ്ധതിയാണ്. വയസ് കാലത്ത് അധിക ചെലവുകൾ വരുന്ന സമയമാണ്. ജോലിയെടുക്കാൻ സാധിക്കാത്തതിനാൽ വരുമാനവും ലഭിക്കില്ല.
പെൻഷൻ പദ്ധതികളിൽ അംഗമല്ലാത്ത സാധാരണക്കാർക്ക് ഈ സമയത്ത് മാസത്തിൽ 5,000 രൂപ ലഭിച്ചാൽ വയസ് കാലത്തെ വരുന്നിനും ചില്ലറ ചെലവുകൾക്കും ഉപയോഗപ്പെടുക്കാം. ഇതിനായി വരുന്ന ചെലവാണ് ദിവസം 7 രൂപ എന്നത്. പദ്ധതി ഏതാണെന്നും വിശദാംശങ്ങളും പരിശോധിക്കാം.
അടൽ പെൻഷൻ യോജന
കേന്ദ്രസർക്കാർ ആരംഭിച്ച സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതിയായാണ് അടൽ പെൻഷൻ യോജന. പാവപ്പെട്ടവർക്കും അസംഘടിത മേഖലയിലെ തൊഴിലാളികളെയുാണ് പദ്ധതി പ്രധാനമായും ഉന്നമിടുന്നത്. 2015 മേയ് 9 നാണ് രാജ്യത്ത് അടല്‍ പെന്‍ഷന്‍ യോജന ആരഭിച്ചത്. ലഭ്യമായ കണക്ക് പ്രകാരം 2022 ജൂണ് വരെ 5.3 കോടി പേരാണ് പദ്ധതിയിൽ ചേർന്നത്.
കേന്ദ്രസർക്കാറിന്റെ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് പദ്ധതി നിയന്ത്രിക്കുന്നത്. 60 വയസിന് ശേഷം പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് 5,000 രൂപ പരമാവധി പെൻഷൻ ലഭിക്കും.
ആർക്കൊക്കെ ചേരാം
പദ്ധതിയിൽ ചേരാനുള്ളവരുടെ യോഗ്യതയിൽ അടുത്തിടെയാണ് കേന്ദ്ര സർക്കാർ മാറ്റം വരുത്തിയത്. ഇന്ത്യക്കാരായ പ്രായപൂർത്തിയായവർക്ക് പദ്ധതിയിൽ ചേരാം. ഉയർന്ന പ്രായ പരിധി 40 വയസാണ്. ചുരുങ്ങിയ പ്രായം 18 വയസും. നികുതി ദായകര്‍ക്ക് 2022 ഒക്ടോബര്‍ 1 മുതല്‍ പദ്ധതിയില്‍ ചേരാന്‍ സാധിക്കില്ല. ബാങ്ക് വവിയോ പോസ്റ്റ് ഓഫീസ് വവിയോ പദ്ധതിയിൽ ചേരാം.
ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടോ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കതൗണ്ടോ ആവശ്യമാണ്. അടൽ പെൻഷൻ യോജനയിൽ ചേരുന്നൊരാൾക്ക് ചുരുങ്ങിയത് 20 വര്‍ഷം നിക്ഷേപിക്കണം.
പെൻഷൻ
മാസത്തിൽ പരമാവധി ലഭിക്കുന്ന പെൻഷൻ 5,000 രൂപയാണ്. മാസ പെൻഷൻ 1,000, 2,000, 3,000, 4,000, 5,000 എന്നിങ്ങനെയാണ് അടൽ പെൻഷൻ യോജന വഴി അനുവദിക്കുക. ഇതിന് വിഹിതം നൽകണം. ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റായാണ് വിഹിതം ഈടാക്കുക. ത്രൈമാസത്തിലോ അർധ വർഷത്തിലോ ആണ് പ്രീമിയം അടയ്ക്കേണ്ടത്. ചേരുന്ന പ്രായത്തിന് അനുസരിച്ച് പ്രീമിയം വ്യത്യാസപ്പെടും.
ചേരുന്നയാളുടെ മരണ ശേഷം പെന്‍ഷന്‍ ഭാര്യ/ ഭര്‍ത്താവിന് നല്‍കും. ഇവരുടെ മരണ ശേഷം അടച്ച വിഹിതം നോമിനിക്ക് നൽകും. വർഷത്തിൽ പെൻഷൻ തുക ഉയർത്താനും കുറയ്ക്കാനും സാധിക്കും. ഇതിന് അനുസരിച്ച് പ്രീമിയം തുക കുറയ്ക്കാനും വർധിപ്പിക്കാനും സാധിക്കും. കാലാവധിക്ക് മുൻപ് അവസാനിപ്പിക്കാനും സാധിക്കം.
7 രൂപയ്ക്ക് 5,000 രൂപ ലഭിക്കുന്നത് എങ്ങനെ
ചേരുന്നയാളുടെ പ്രായം അടിസ്ഥാനമാക്കിയാണ് അടൽ പെൻഷൻ യോജനയിലെ വിഹിതം തീരുമാനിക്കുന്നത്. 18 വയസില്‍ പദ്ധതിൽ ചേരുന്നൊരാൾക്ക് 60 വയസിന് ശേഷം മാസം 5,000 രൂപ ലഭിക്കാൻ ത്രൈമാസത്തിൽ 630 രൂപയാണ് അടയ്ക്കേണ്ടത്. ഇത് മാസത്തിൽ 210 രൂപയാണ് വരുന്നത്. ദിവസത്തിൽ വിഹിതം മാറ്റിവെയ്ക്കുന്നൊരാൾക്ക് 7 രൂപ കരുതിയാൽ മതിയാകും. 39 വയസില്‍ ചേരുന്ന വ്യക്തിക്ക് ത്രൈമാസത്തിൽ 3,954 രൂപയാണ് അക്കൗണ്ടിൽ നിന്ന് വിഹിതമായി ഈടാക്കുക.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications