വിരമിച്ച ശേഷം പെൻഷൻ ലഭിക്കുന്ന ജോലിയിലാകില്ല മിക്കവരും. പ്രത്യേകിച്ച് അസംഘടിത മേഖലയിലെ തൊഴിലാളികൾ. വിരമിക്കൽ കാലത്തേക്ക് കൂടിയുള്ള പണം ജോലി കാലത്ത് തൊഴിലാളികൾ സമ്പാദിക്കേണ്ടതുണ്ട്. ഇതിന് പരിഹാരമായി അസംഘടിത തൊഴിലാളികളെ വാർധക്യ കാലത്ത് സഹായിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന. ഇവർക്ക് വിരമിക്കൽ കാലത്ത് സാമ്പത്തിക സഹായമെന്ന നിലയ്ക്ക് തൊഴിലാളിക്കും സർക്കാറിനും പങ്കാളിത്തമുള്ള പെൻഷൻ പദ്ധതിയാണിത്.
ഗുണഭോക്താവിനൊപ്പം കേന്ദ്ര സർക്കാറും വിഹിതം അടയ്ക്കുന്നതാണ് അടൽ പെൻഷൻ യോജനയുടെ രീതി. വിഹിതം അടച്ച് പൂർത്തിയാക്കുന്നവർക്ക് 60 വയസിന് ശേഷം മാസത്തിൽ 1,000 മുതൽ 5,000 രൂപ വരെ പെൻഷൻ കിട്ടുന്ന പദ്ധതിയാണിത്. മാസത്തിൽ അടയ്ക്കുന്ന വിഹിതത്തിന് അനുസരിച്ചാണ് പെൻഷൻ തുക കണക്കാക്കുക. പദ്ധതിയുടെ വിശദാംശങ്ങളാണ് ചുവടെ.
അടൽ പെൻഷൻ യോജന- ആർക്കൊക്കെ ചേരാം
2015 മേയ് 9 നാണ് രാജ്യത്ത് അടല്‍ പെന്ഷന് യോജന ആരഭിച്ചത്. പെന്ഷന് ഫണ്ട് റെഗലേറ്ററി ആന്‍ഡ് ഡെലവപ്മെന്റ് അതോറിറ്റിയാണ് പദ്ധതി കൈകാര്യം ചെയ്യുന്നത്. 18 വയസ് പൂർത്തിയായവർക്കും 40 വയസ് കടക്കാത്തവർക്കും പദ്ധതിയിൽ ചേരാം. അടല്‍ പെന്ഷന് യോജനയില്‍ ഒരാള്‍ക്ക ഒരു അക്കൗണ്ട് മാത്രമെ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. അടല്‍ പെന്ഷന് യോജനയില്‍ ചേരാന്‍ സേവിംഗ്സ് അക്കൗണ്ട് ആവശ്യമാണ്. ബാങ്കിൽ നിന്ന് പദ്ധതിയിൽ ചേരാൻ സാധിക്കും.
സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് വഴിയാണ് മാസത്തില്‍ വിഹിതം അടവ് നടക്കുക. ആദ്യ അടവ് അടച്ച ദിവസമാണ് മാസ അടവിനുള്ള തീയതിയായി കണക്കാകുക. മാസത്തില്‍ വിഹിതം അടയ്ക്കാനുള്ള ദിവസം അക്കൗണ്ടില്‍ പണമില്ലെങ്കില്‍ പിഴ ഈടാക്കും. ഇത് 1 രൂപ മുതല്‍ 10 രൂപ വരെയായിരിക്കും.
വിഹിതം അടയ്ക്കാതിരുന്നാല്‍ 6 മാസത്തേക്ക് അടൽ പെൻഷൻ യോജന അക്കൗണ്ട് മരവിപ്പിക്കും. 12 മാസത്തിന് ശേഷം അക്കൗണ്ട് അവസാനിപ്പിക്കും. ഓട്ടോ ഡെബിറ്റ് സൗകര്യത്തിനായി അക്കൗണ്ടില്‍ കൃത്യമായ പണമുണ്ടെന്ന് ഉറപ്പു വരുത്തണം. ചേരുന്നയാള്‍ 20 വര്‍ഷം ചുരുങ്ങിയത് നിക്ഷേപം നടത്തണം.
മാസ അടവ്
തിരഞ്ഞെടുക്കുന്ന പെൻഷൻ, ചേരുന്നയാളുടെ പ്രായം എന്നിവ പരിഗണിച്ചാണ് മാസ വിഹിതം കണക്കാക്കുക. 1,000, 2,000, 3,000, 4,000, 5,000 എന്നിങ്ങനെയാണ് അടൽ പെൻഷൻ യോജനയിൽ നിന്ന് ലഭിക്കുന്ന മാസ പെൻഷൻ. 42 രൂപ മുതൽ 1,318 രൂപ വരെ വ്യത്യസ്ത മാസ അടവുകളുണ്ട്.
18 വയസില്‍ ചേരുന്നയാള്‍ മാസം 1,000 രൂപ പെൻഷൻ തിരഞ്ഞെടുത്താൽ 42 രൂപയാണ് 20 വർഷം അടയ്ക്കേണ്ടത്. 39-ാം വയസില്‍ ചേരുന്നയാള്‍ക്ക് മാസം 5,000 രൂപ പെൻഷൻ ലഭിക്കണമെങ്കിൽ 1,318 രൂപ മാസം അടയ്ക്കണം.
18 വയസില്‍ ചേരുന്നയാള്‍ മാസം 210 രൂപ അടച്ചാല്‍ 60 വയസിന് ശേഷം മാസം 5,000 രൂപ പൻഷൻ ലഭിക്കും. 30 വയസുകാരന് മാസം 116 രൂപ അടച്ചാല്‍ 1,000 രൂപ പെൻഷൻ ലഭിക്കും. 5000 രൂപ ലഭിക്കാൻ മാസത്തിൽ 577 രൂപ അടക്കണം.
60 വയസിന് മുൻപ് പദ്ധതിയിൽ നിന്ന് പിന്മാറുകയാണെങ്കിൽ അടച്ച തുക തിരികെ ലഭിക്കും. ചേരുന്നയാളുടെ മരണ ശേഷം പെന്ഷന് ഭാര്യ/ ഭര്‍ത്താവിന് നല്‍കും. ഇവരുടെ മരണ ശേഷം ചേര്ന്നയാളുെടെ 60 വയസ് വരെയുള്ള തുക കണക്കാക്കി നോമിനിക്ക് തിരികെ നൽകും
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications