പെൻഷൻ ഉറപ്പിച്ചോളൂ; മാസം 5,000 അക്കൗണ്ടിലെത്തും; 210 രൂപ അടക്കാൻ തയ്യാറല്ലേ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍ക്കാര്‍ ജോലിയുടെ ആകര്‍ഷണം ജോലിക്കാലത്തിന് ശേഷമുളള പെന്‍ഷനാണ്. വിരമിച്ച ശേഷം ലഭിക്കുന്ന തുക സന്തോഷകരമായ ജീവിതത്തിന് ഉപകാരപ്പെടുന്നു. ഇത്തരത്തില്‍ പെന്‍ഷന്‍ ഇല്ലാത്തവരുടെ വാര്‍ധക്യ കാല ജീവിതം ബുദ്ധിമുട്ടില്ലാതാക്കാനാണ് സര്‍ക്കാറുകള്‍ ക്ഷേമപെന്‍ഷനുകള്‍ അനുവദിക്കുന്നത്. ഇതിന്റെ പ്രയോജനം ​ഗ്രാമങ്ങളിലെ അസംഘടിതരായ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പേർക്ക് ലഭിക്കുന്നുണ്ട്. അറുപത് വയസിന് ശേഷം ആരോ​ഗ്യം ജോലി ചെയ്യാൻ അനുവദിക്കാത്ത സമയത്ത് കൈയ്യിലെത്തുന്ന തുക ജീവിത ചെലവുകൾക്ക് സ​ഹായകമാകും. ഇത്തരത്തിൽ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാർ പെൻഷൻ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. സാമൂഹിക സുരക്ഷ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജന (എപിവൈ) വഴി ചെറിയ അടവിൽ മികച്ചൊരു തുക പെന്‍ഷനായി ലഭിക്കും.

 

അടല്‍ പെന്‍ഷന്‍ യോജന

2015 മേയ് 9 നാണ് രാജ്യത്ത് അടല്‍ പെന്‍ഷന്‍ യോജന ‌ ആരഭിച്ചത്. 2022 മാര്‍ച്ച് വരെ 4.01 കോടി പേരാണ് അടല്‍ പെന്‍ഷന്‍ യോജനനയില്‍ ചേര്‍ന്നത്. 99 ലക്ഷമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അംഗത്വ കണതക്ക്. 60 വയസിന് ശേഷം ഉയർന്ന പെൻഷനായി 5,000 രൂപയാണ് അനുവദിക്കുക. നിക്ഷേപിച്ച തുകയ്ക്ക് ആനുപാതികമായാണ് പെന്‍ഷന്‍ കണക്കാക്കുക. പെന്‍ഷന്‍ ഫണ്ട് റെഗലേറ്ററി ആന്‍ഡ് ഡെലവപ്‌മെന്റ് അതോറിറ്റിയാണ് എപിവൈ കൈകാര്യം ചെയ്യുന്നത്.

Also Read: രണ്ട് ലക്ഷം ലാഭം തന്നെ; സർട്ടിഫിക്കറ്റാണ് ഉറപ്പ്; പോസ്റ്റോഫീസ് സ്കീമിൽ ചേരാംAlso Read: രണ്ട് ലക്ഷം ലാഭം തന്നെ; സർട്ടിഫിക്കറ്റാണ് ഉറപ്പ്; പോസ്റ്റോഫീസ് സ്കീമിൽ ചേരാം

ചേരുന്നതെങ്ങനെ

ചേരുന്നതെങ്ങനെ

ഇന്ത്യക്കാരായ പ്രായപൂർത്തിയായവർക്ക് പദ്ധതിയിൽ ചേരാം. ഉയർന്ന പ്രായ പരിധി 40 വയസാണ്. ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് ബ്രാഞ്ചുകള്‍ വഴി എപിവൈ യില്‍ ചേരാം. ചേരുന്ന ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. ചേരുന്നയാള്‍ 20 വര്‍ഷം ചുരുങ്ങിയത് നിക്ഷേപം നടത്തണം. പദ്ധതിയിലെ ചുരുങ്ങിയ പെന്‍ഷന്‍ സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ട്. മിനിമം പെന്‍ഷന് വേണ്ട തുക അടയ്ക്കാന്‍ ചേരുന്നയാള്‍ക്ക് പറ്റിയില്ലെങ്കിലും ബാക്കി വരുന്ന തുക സര്‍ക്കാര്‍ അടയ്ക്കും. ചേരുന്നയാളുടെ മരണ ശേഷം പെന്‍ഷന്‍ ഭാര്യ/ ഭര്‍ത്താവിന് നല്‍കും. ഇവരുടെ മരണ ശേഷം ചേര്‍ന്നയാളുെടെ 60 വയസ് വരെയുള്ള തുക കണക്കാക്കി അവകാശിക്ക് ലഭിക്കും. അടല്‍ പെന്‍ഷന്‍ യോജനയില്‍ അടയ്ക്കുന്ന തുകയ്ക്ക് ആദായ നികുതി ഉളവുണ്ട്. സെക്ഷന്‍ 80 സിസിഡി (1ബി) പ്രകാരം 50000 രൂപ വരെ ഇളവ് അനുവദിക്കും.

Also Read: കയ്യിലെ കാശ് കടം ‌കൊടുത്താലും പ്രശ്നമോ? പിഴ പിന്നാലെയുണ്ട്; പണം കൊടുക്കും മുൻപ് അറിയേണ്ടതെല്ലാംAlso Read: കയ്യിലെ കാശ് കടം ‌കൊടുത്താലും പ്രശ്നമോ? പിഴ പിന്നാലെയുണ്ട്; പണം കൊടുക്കും മുൻപ് അറിയേണ്ടതെല്ലാം

ചുരുങ്ങിയ അടവ്

ചുരുങ്ങിയ അടവ്

മാസ പെൻഷൻ 1,000, 2,000, 3,000, 4,000, 5,000 എന്നിങ്ങനെയാണ് അടൽ പെൻഷൻ യോജന വഴി അനുവദിക്കുക. ഇത്പ്രകാരം വേണ്ട പെൻഷൻ ചേരുന്നയാൾക്ക് തിരഞ്ഞെടുത്ത് പണമടക്കാം. ചേരുന്നയാളുടെ പ്രായം കാലാവധി എന്നിവ അടിസ്ഥാനമാക്കിയാണ് അടക്കേണ്ട തുക തീരുമാനിക്കുന്നത്. മാസ, ത്രൈമാസ, അര്‍ധ വര്‍ഷികാ അടവേളകളില്‍ പണമടക്കാം. 18 വയസില്‍ ചേരുന്നയാള്‍ മാസം 210 രൂപ അടച്ചാല്‍ 60 വയസിന് ശേഷം മാസം 5,000 രൂപ പൻഷൻ ലഭിക്കും. 39 വയസില്‍ ചേരുന്നയാള്‍ക്ക് മാസം 1,318 രൂപ അടച്ചാലാണ് 5,000 രൂപ പെൻഷൻ ലഭിക്കുക.

Also Read: നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍; മ്യൂച്വല്‍ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ ഈ തന്ത്രമിറക്കൂAlso Read: നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍; മ്യൂച്വല്‍ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ ഈ തന്ത്രമിറക്കൂ

പെൻഷൻ

18 വയസിൽ ചേരുന്നൊരാൾക്ക് മാസത്തിൽ 1000 രൂപ പെൻഷൻ മതിയെങ്കിൽ മാസം 42 രൂപ അടച്ചാല്‍മതി. 2000 രൂ മാസ പെൻഷൻ ലഭിക്കാൻ 84 രൂപയും 3000 രൂപ പെൻഷൻ ലഭിക്കാൻ 126 രൂപയും 4000 രൂപ ലഭിക്കാൻ 168 രൂപയുമാണ് അടക്കേണ്ടത്. പ്രായം കൂടുന്നതിന് അനുസരിച്ച് മാസം അടവ് കൂടും. 30 വയസുകാരന് മാസം 116 രൂപ അടച്ചാല്‍ 1,000 രൂപ പെൻഷൻ ലഭിക്കും. 5000 രൂപ ലഭിക്കാൻ മാസത്തിൽ 577 രൂപ അടക്കേണ്ടതുണ്ട്. അരുപത് വയസിന് മുൻപ് പദ്ധതിയിൽ നിന്ന് പിന്മാറുകയാണെങ്കിൽ അടച്ച തുക തിരികെ ലഭിക്കും. ഇതുവരെ ചേർന്നവരിൽ 80 ശതമാനം പേരും ആയിരം രൂപ പെൻഷൻ പദ്ധതിയിലാണ് ചേർന്നത്. 13 ശതമാനം 5000 രൂപയുടെ പെൻഷനും തിരഞ്ഞെടുത്തു. 18 നും 25 നും ഇടയിൽ പ്രായമുള്ള 45 ശതമാനം പേർ ഇതുവരെ അം​ഗങ്ങളായിട്ടുണ്ട്.

Read more about: pension apy
English summary

Atal Pension Yojana: Get Rs 5,000 Monthly Pension At The Age Of 60 By Depositing 210 Rs Monthly

Atal Pension Yojana: Get Rs 5,000 Monthly Pension At The Age Of 60 By Depositing 210 Rs Monthly
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X