ശരീരം അനുവദിക്കുന്നത് വരെ തൊഴിലെടുക്കുക എന്നതാണ് അസംഘടിത മേഖലയിലെ ശീലം. എന്നാൽ 60 വയസാണ് പൊതുവിൽ മിക്ക ജോലികൾക്കുമുള്ള വിരമിക്കൽ പ്രായമായി കണക്കാക്കുന്നത്. വിരമിച്ച ശേഷമുള്ള ജീവനോപാധിയായി മിക്കവരും ആശ്രയിക്കുന്നത് പെൻഷനുകളെയാണ്. നിരവധിയായ പെൻഷൻ പദ്ധതികൾ ഇന്നുണ്ട്. നിശ്ചിത തുക മാസ പെൻഷൻ ഉറപ്പു നൽകുന്നവയും ഇല്ലാത്തവയുമായി പെൻഷൻ പദ്ധതികൾ കാണാം.
മാസത്തിൽ 5,000 രൂപ വരെ ഗ്യാരണ്ടീഡ് പെൻഷൻ നൽകുന്ന പദ്ധതിയാണ് കേന്ദ്രസർക്കാറിന്റെ അടൽ പെൻഷൻ യോജന. ഗുണഭോക്താവിനൊപ്പം കേന്ദ്ര സർക്കാറും വിഹിതം അടച്ചാണ് 60 വയസിന് ശേഷം മാസത്തിൽ പെൻഷൻ ലഭിക്കുക. പുതിയ നിർദ്ദേശ പ്രകാരം നിശ്ചിത വരുമാനക്കാർക്ക് അടൽ പെൻഷൻ യോജനയിൽ ചേരാൻ ഇനി ഒരു മാസം മാത്രമാണ് സമയപരിധി.
യോഗ്യത; 18 വയസ് പൂർത്തിയായവർക്കും 40 വയസ് കടക്കാത്തവർക്കും പദ്ധതിയിൽ ചേരാം. ഒരാള്‍ക്ക് ഒരു പെൻഷൻ അക്കൗണ്ട് സാധിക്കുകയുള്ളൂ
മാസ അടവ്; തിരഞ്ഞെടുക്കുന്ന പെൻഷൻ, ചേരുന്നയാളുടെ പ്രായം എന്നിവ പരിഗണിച്ചാണ് മാസ വിഹിതം കണക്കാക്കുക. 1,000, 2,000, 3,000, 4,000, 5,000 എന്നിങ്ങനെയാണ് അടൽ പെൻഷൻ യോജനയിൽ നിന്ന് ലഭിക്കുന്ന മാസ പെൻഷൻ. 42 രൂപ മുതൽ 1,318 രൂപ വരെ വ്യത്യസ്ത മാസ അടവുകളുണ്ട്.
18 വയസില്‍ ചേരുന്നയാള്‍ മാസം 1,000 രൂപ പെൻഷൻ തിരഞ്ഞെടുത്താൽ 42 രൂപയാണ് 20 വർഷം അടയ്ക്കേണ്ടത്. 39-ാം വയസില്‍ ചേരുന്നയാള്‍ക്ക് മാസം 5,000 രൂപ പെൻഷൻ ലഭിക്കണമെങ്കിൽ 1,318 രൂപ മാസം അടയ്ക്കണം.
എങ്ങനെ ചേരാം; പദ്ധതിയിൽ ചേരാന്‍ സേവിംഗ്‌സ് അക്കൗണ്ട് ആവശ്യമാണ്. ബാങ്കിൽ നിന്ന് പദ്ധതിയിൽ ചേരാൻ സാധിക്കും.സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് വഴിയാണ് മാസത്തില്‍ വിഹിതം അടവ് നടക്കുക. ആദ്യ അടവ് അടച്ച ദിവസമാണ് മാസ അടവിനുള്ള തീയതിയായി കണക്കാകുക. 20വർഷം ചുരുങ്ങിയത് വിഹിതം അടയ്ക്കണം
പിഴ; മാസത്തില്‍ പെൻഷൻ വിഹിതം അടയ്ക്കാൻ സാധിച്ചില്ലെങ്കിൽ പിഴ ഈടാക്കും. 1 രൂപ മുതല്‍ 10 രൂപ വരെയാണ് പിഴ. വിഹിതം അടയ്ക്കാതിരുന്നാല്‍ 6 മാസത്തേക്ക് അടൽ പെൻഷൻ യോജന അക്കൗണ്ട് മരവിപ്പിക്കും. 12 മാസത്തിന് ശേഷം അക്കൗണ്ട് അവസാനിപ്പിക്കും.
പെൻഷൻ തുകയുടെ മൂല്യം
30 വയസുള്ളൊരാള്‍ പദ്ധതിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ അടുത്ത 30 വര്‍ഷത്തിന് ശേഷമാണ് പെന്‍ഷന്‍ ലഭിക്കുക. പണപ്പെരുപ്പം ഉയരുന്നതിന് അനുസരിച്ച് 30 വര്‍ഷത്തിന് ശേഷം 5000 രൂപയുടെ വാങ്ങല്‍ ശേഷി കുറയും. 7 ശതമാനം പണപ്പെരുപ്പ നിരക്ക് കണക്കാക്കിയാല്‍ 30 വയസുള്ളൊരാള്‍ 60ാം വയസില്‍ 5000 രൂപ പെന്‍ഷന്‍ വാങ്ങുമ്പോള്‍ അത് ഇന്നത്തെ 656.83 രൂപയ്ക്ക് തുല്യമായിരിക്കും.
31 വര്‍ഷത്തിന് ശേഷം 613.86 രൂപയായും 34 വര്‍ഷത്തിന് ശേഷം 501 രൂപയായും മൂല്യം കുറയും. 75ാം വയസില്‍ പെന്‍ഷന്‍ വാങ്ങുമ്പോള്‍ 500 രൂപയ്ക്ക് 238 രൂപയുടെ മൂല്യമാണ് ഉണ്ടാവുന്നത്.
ഒരു മാസത്തിനുള്ളിൽ
കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനം പ്രകാരം ആദായ നികുതി അടയ്ക്കുന്നവര്‍ക്ക് ഒക്ടോബര്‍ 1 ന് ശേഷം അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാന്‍ സാധിക്കില്ല. 60 വയസ് കഴിഞ്ഞവര്‍ക്ക് മാസം 1,000 മുതല്‍ 5000 രൂപ വരെ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. 2022 ഓഗസ്റ്റ് പത്തിന് പുറത്തിറക്കിയ നോട്ടിഫിക്കേഷനിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതിനാൽ പദ്ധതിയിൽ ചേരാനാഗ്രഹിക്കുന്നവർ സെപ്റ്റംബർ മാസത്തിനുള്ളിൽ എൻറോൾ ചെയ്യണം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications