വിരമിക്കുന്ന സമയത്തൊരു കൈത്താങ്ങാണ് പെന്‍ഷനുകള്‍. മികച്ച പെന്‍ഷന്‍ പദ്ധതികളില്ലാത്തവരും മറ്റു വരുമാന സ്രോതസുകള്‍ കണ്ടെത്താന്‍ സാധിക്കാത്തവര്‍ക്കും വിരമിക്കല്‍ കാലത്തെ ചെലവുകളെ നേരിടുക പ്രയാസമാണ്. ശമ്പളത്തിന്റെ ഒഴുക്ക് അവസാനിക്കുന്ന കാലത്ത് പുതിയൊരു വരുമാനം മാര്‍ഗം ഉറപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് കരിയറില്‍ തന്നെ ഇതിനുള്ള പണി തുടങ്ങണം.
നിക്ഷേപം തന്നെയാണ് ഏറ്റവും അനുയോജ്യമായ വഴി. വിരമിക്കല്‍ കാലത്തേക്ക് നേരത്തെ നിക്ഷേപിക്കുകയെന്നാല്‍ കുറഞ്ഞ ചെലവില്‍ നല്ല മാസ വരുമാനം ഉണ്ടാക്കിയെടുക്കാനുള്ള വഴിയാണ്. അത്തരത്തില്‍ മാസത്തില്‍ 210 രൂപ നിക്ഷേപിച്ചാല്‍ വിരമിക്കുമ്പോള്‍ പ്രതിമാസം 5,000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

അടൽ പെൻഷൻ യോജന
കേന്ദ്രസർക്കാർ അവതരിപ്പിച്ചൊരു സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതിയായാണ് അടൽ പെൻഷൻ യോജന. അസംഘടിത മേഖലയിലെ തൊഴിലാളികളെ ഉന്നമിട്ട് 2015-16 വർഷത്തെ ബജറ്റിലാണ് കേന്ദ്രസർക്കാർ പെൻഷൻ പദ്ധതി ആരംഭിക്കുന്നത്.
കേന്ദ്രസർക്കാറിന്റെ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ് പദ്ധതിയുടെ നിയന്ത്രണ ചുമതല. 60 വയസിന് ശേഷം പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് 5,000 രൂപ പരമാവധി പെൻഷൻ ലഭിക്കും. 1,000 രൂപയാണ് പദ്ധതിയിലെ ചുരുങ്ങിയ പെൻഷൻ. ഈ തുക കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുന്നു.
യോഗ്യത
പ്രായ പരിധി, വരുമാനം എന്നിവ അടിസ്ഥാനമാക്കിയാണ് അടൽ പെൻഷൻ യോജനയിലേക്ക് യോഗ്യരായവരെ കണ്ടെത്തുന്നത്. 18 വയസ് പൂർത്തിയായ ഇന്ത്യക്കാർക്ക് പദ്ധതിയിൽ ചേരാം. ഉയർന്ന പ്രായ പരിധി 40 വയസാണ്. 2022 ഒക്ടോബര്‍ 1 മുതല്‍ നികുതിദായകര്‍ക്ക് അടൽ പെൻഷൻ യോജനയിൽ ചേരാൻ സാധിക്കില്ല.
പദ്ധതിയിൽ ചേരാൻ സേവിംഗ്സ് അക്കൗണ്ട് ആവശ്യമുണ്ട്. ബാങ്ക് വഴിയോ പോസ്റ്റ് ഓഫീസ് വഴിയോ പദ്ധതിയിൽ ചേരാം. അടൽ പെൻഷൻ യോജനയിൽ ചേരുന്നൊരാൾക്ക് ചുരുങ്ങിയത് 20 വര്‍ഷം നിക്ഷേപിക്കണം.
മാസ പെൻഷൻ
മാസത്തിൽ 1,000, 2,000, 3,000, 4,000, 5,000 രൂപ എന്നിങ്ങനെയാണ് അടൽ പെൻഷൻ യോജന വഴി അനുവദിക്കുക. ഇതിന് ഗുണഭോക്താവ് വിഹിതം നൽകണം. ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റായാണ് മാസ വിഹിതം ഈടാക്കുക. പദ്ധതിയിൽ ചേരുന്ന സമയത്തെ ഗുണഭോക്താവിന്റെ പ്രായത്തിന് അനുസരിച്ച് പ്രീമിയം വ്യത്യാസപ്പെടും.
സംഭാവനയുടെ ഒരു ഭാഗം കേന്ദ്രസർക്കാർ അടയ്ക്കും. വിഹിതത്തിന്റെ 50 ശതമാനവോ പ്രതിവർഷം 1,000 രൂപയോ ഏതാണ് കുറവ് എന്നത് പരിഗണിച്ചാണ് കേന്ദ്ര സർക്കാർ വിഹിതം അടയ്ക്കുക. സർക്കാറിന്റെ മറ്റു സാമൂഹിക സുരക്ഷ സ്കീമിൽ ഉൾപ്പെടുന്നവർക്കോ ആദായനികുതി അടയ്ക്കുന്നവർക്കോ ഈ വിഹിതം ലഭിക്കില്ല.
5,000 രൂപ പെൻഷൻ
ഗുണഭോക്തവിന്റെ പ്രായം അടിസ്ഥാനമാക്കിയാണ് അടൽ പെൻഷൻ യോജനയിലെ വിഹിതം തീരുമാനിക്കുന്നത്. 18 വയസില്‍ പദ്ധതിൽ ചേരുന്നൊരാൾക്ക് 60 വയസിന് ശേഷം മാസം 5,000 രൂപ ലഭിക്കാൻ മാസത്തിൽ 210 രൂപയാണ് അടയ്ക്കേണ്ടത്. ഇവർക്ക് 60-ാം വയസിന് ശേഷം 5,000 രൂപ മാസത്തിൽ പെൻഷൻ നേടാം.
40-ാം വയസില്‍ അടൽ പെൻഷൻ യോജനയിൽ ചേരുന്ന വ്യക്തിക്ക് പ്രതിമാസം 5,000 രൂപ പെൻഷൻ ലഭിക്കാൻ മാസത്തിൽ 1,454 രൂപ നിക്ഷേപിക്കണം. ഇവിടെ വിഹിതം അടയ്ക്കേണ്ട കാലയളവ് 20 വർഷം മാത്രമാണ്. ഇതാണ് വിഹിതം ഉയരാനുള്ള കാരണം. 30 വയസുകാരന് 577 രൂപയും 25 വയസുകാരന് 376 രൂപയുമാണ് മാസത്തിൽ നൽകേണ്ട വിഹിതം.
ശ്രദ്ധിക്കേണ്ടവ
6 മാസം അടൽ പെൻഷൻ യോജനയുടെ വിഹിതം അടയ്ക്കാതിരുന്നാൽ അക്കൗണ്ട് മരവിപ്പിക്കും. 12 മാസം ഇതേ നില തുടർന്നാൽ അക്കൗണ്ട് പ്രവർത്തന രഹിതമായി കണക്കാക്കും. 24 മാസത്തേക്ക് വിഹിതം അടയ്ക്കാതിരുന്നാൽ അക്കൗണ്ട് ക്ലോസ് ചെയ്യും. ചേരുന്നയാളുടെ മരണ ശേഷം പെന്‍ഷന്‍ ഭാര്യ/ ഭര്‍ത്താവിന് നല്‍കും. ഇവരുടെ മരണ ശേഷം അടച്ച വിഹിതം നോമിനിക്ക് നൽകും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications