Atal Pension Yojana: പെൻഷൻ തുക വർദ്ധിക്കുമോ? സർക്കാർ നിലപാട് വ്യക്തമാക്കി; പദ്ധതിയിൽ എങ്ങനെ ചേരാം?

അടൽ പെൻഷൻ യോജനയുമായി (APY) ബന്ധപ്പെട്ട് ചില വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതായത് സർക്കാർ പെൻഷൻ തുക വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നുവെന്ന വാർത്തകളായിരുന്നു ഉയർന്നത്. ഇതെല്ലാം വെറും അഭ്യൂഹങ്ങളാണെന്ന് സർക്കാർ തന്നെ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നു. കഴി‍ഞ്ഞ ദിവസം ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെൻ്റിൽ വെച്ചാണ് ഇത് വ്യക്തമാക്കിയത്. നിലവിലുള്ള അതേ നിബന്ധനകൾ തന്നെ പാലിച്ചു കൊണ്ടായിരിക്കും ഈ പെൻഷൻ പദ്ധതി തുടരുന്നത്.

2015-16 ലെ കേന്ദ്ര ബജറ്റിലാണ് അടൽ പെൻഷൻ യോജന എന്ന ഈ സ്കീം അവതരിപ്പിച്ചത്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള സർക്കാർ പിന്തുണയുള്ള ഒരു സാമൂഹിക സുരക്ഷാ പദ്ധതിയാണിത്. ജോലിയിൽ നിന്നും വിരമിക്കുമ്പോൾ സ്ഥിരമായ ഒരു തുക നിങ്ങൾക്ക് ഉറപ്പാക്കാം. അതായത് 60 വയസ്സിനു ശേഷം 1,000 രൂപ മുതൽ 5,000 രൂപ വരെ നിങ്ങൾക്ക് പെൻഷൻ ഉറപ്പാക്കാം. മാത്രമല്ല ഈ സ്കീമിൻ്റെ ഭാ​ഗമായവർക്ക് അവരുടെ മരണം വരെ ഈ തുക ഉറപ്പാക്കാനും സാധിക്കും. നിങ്ങളുടെ സംഭാവനയെ ആശ്രയിച്ചിരിക്കും ലഭിക്കുന്ന പെൻഷൻ തുക.

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (PFRDA) അടൽ പെൻഷൻ യോജന സ്കീം നിയന്ത്രിക്കുന്നത്. നിലവിലെ സർക്കാർ കണക്കുകൾ പ്രകാരം, അടൽ പെൻഷൻ യോജനയിൽ മൊത്തം 8.4 കോടി വരിക്കാർ ചേർന്നിട്ടുണ്ട്.

പെൻഷൻ തുക വർദ്ധിക്കുമോ? സർക്കാർ നിലപാട് വ്യക്തമാക്കി

ആനുകൂല്യങ്ങൾ

ജോലിയിൽ നിന്നും വിരമിക്കുമ്പോൾ പൗരൻമാർക്ക് സാമ്പത്തിക സുരക്ഷ നൽകുന്നതിനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ സ്കീം പ്രകാരം വരിക്കാരന്റെ മരണശേഷം, പങ്കാളിക്കും അവരുടെ മരണം വരെ ഇതേ തുക ലഭിക്കും. വരിക്കാരന്റെയും പങ്കാളിയുടെയും മരണശേഷം, വരിക്കാരന്റെ 60 വയസ്സ് വരെ സമാഹരിക്കപ്പെട്ട പെൻഷൻ ഫണ്ട് നോമിനിക്കായിരിക്കും ലഭിക്കുന്നത്.

യോഗ്യത

  • 18 നും 40 നും ഇടയിൽ പ്രായമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അടൽ പെൻഷൻ സ്കീമിന് അപേക്ഷിക്കാം.
  • ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിനൊപ്പം ഒരു ആക്ടീവ് മൊബൈൽ നമ്പറും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം.
  • അപേക്ഷകൻ ഏറ്റവും കുറഞ്ഞത് 20 വർഷത്തേക്ക് അടൽ പെൻഷൻ യോജനയിൽ നിക്ഷേപിക്കണം.
  • ആദായനികുതി അടയ്ക്കുന്നവർക്ക് ഈ സ്കീമിന് അപേക്ഷിക്കാൻ കഴിയില്ല.

നിങ്ങളുടെ കൈവശമുള്ളതാണോ മികച്ച ആധാർ? 4 തരം ആധാർ ഫോർമാറ്റുകളും അവയുടെ പ്രത്യേകതകളും അറിയാം

അപേക്ഷിക്കുന്നത് എങ്ങനെ?

  • ഏതെങ്കിലും ബാങ്കിന്റെ ശാഖയിൽ നിന്നോ പോസ്റ്റ് ഓഫീസിൽ നിന്നോ അടൽ പെൻഷൻ യോജന രജിസ്ട്രേഷൻ ഫോം വാങ്ങുക.
  • ഈ ഫോമിൽ ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് വിവരങ്ങളും, ആവശ്യമായ മറ്റു വിവരങ്ങളും നൽകുക.
  • ഇതിൽ നിങ്ങളുടെ മുഴുവൻ പേര്, ജനനത്തീയതി, പ്രായം, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ പൂരിപ്പിക്കുക.
  • വിവാഹിതരായ വ്യക്തികൾ അവരുടെ പങ്കാളിയുടെ പേരും പ്രായവും നൽകണം.
  • എല്ലാ അപേക്ഷകരും ഒരു നോമിനിയെ നൽകണം, ഒപ്പം അവരുമായുള്ള ബന്ധം വ്യക്തമാക്കുകയും വേണം.
  • ആഗ്രഹിക്കുന്ന പ്രതിമാസ പെൻഷൻ തുക വ്യക്തമാക്കുക.
  • ഫോമിന്റെ അവസാനം തീയതിയും സ്ഥലവും നൽകുക. കൂടാതെ APY യുടെ നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾ മനസ്സിലാക്കിയെന്ന് സാക്ഷ്യപ്പെടുത്തുന്നതിന് ഒരു ഒപ്പോ തള്ളവിരലിന്റെ അടയാളമോ നൽകുക.

നേരിട്ട് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പോയി അപേക്ഷിക്കാൻ സമയമില്ലെങ്കിൽ ഓൺലൈനായും അപേക്ഷിക്കാൻ സാധിക്കും. അതിനായി എൻപിഎസ് ട്രസ്റ്റിന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി സ്കീമിന് അപേക്ഷിക്കാം. ( https://npstrust.org.in/open-apy-account).

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X