എടിഎം വന്നതോടെ കയ്യില്‍ പണം സൂക്ഷിക്കുന്ന ശീലം പലരിലും കുറഞ്ഞു. ആവശ്യത്തിന് എടിഎമ്മുകളെ ആശ്രയിക്കാമെന്നതോടെ കയ്യില്‍ നിന്ന് നഷ്ടപെടാനുള്ള സാധ്യതകളും കുറഞ്ഞു. എന്നാല്‍ എടിഎം ഉപയോഗിക്കുന്നവർ ബാങ്കിന്റെ എടിഎം ഇടപാട് പരിധിയെയും പിഴകളെയും പറ്റി ബോധവാന്മാരല്ലെങ്കിൽ നല്ലൊരു തുക കയ്യിൽ നിന്ന് പോകും.
ബാങ്കുകള്‍ സൗജന്യ ഇടപാടുകള്‍ നല്‍കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശമുണ്ട്. ഓരോ ബാങ്കുകള്‍ അനുസരിച്ചു ഇത് വ്യത്യാസപ്പെട്ടിരിക്കും. ഉപയോഗിക്കുന്ന ബാങ്കിനും ബാങ്ക് അക്കൗണ്ടിനും ഡെബിറ്റ് കാർഡിനും അനുസരിച്ച് എടിഎം പരിധിയും പിഴകളും വ്യത്യാസപ്പെട്ടിരിക്കും.
റിസർവ് ബാങ്ക് പറയുന്നത്
സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് മാസത്തില്‍ കുറഞ്ഞത് 5 സൗജന്യ സാമ്പത്തിക, സാമ്പത്തികേതര എടിഎം ഇടപാടുകള്‍ ബാങ്കുകള്‍ നല്‍കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശമുണ്ട്. എടിഎം കൗണ്ടറിന്റെ പ്രദേശം പരിഗണിക്കാതെയാണിത്. മറ്റു ബാങ്ക് അക്കൗണ്ടുകളുടെ മെട്രോ ലേക്കേഷനുകളിലെ എടിഎമ്മില്‍ നിന്ന് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് 3 സൗജന്യ ഇടപാടുകള്‍ നടത്താനാകും.
നോണ്‍- മെട്രോ ലോക്കേഷനുകളില്‍ ഇത് 5 സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ വരെയാണ്. ബാലൻസ് അന്വേഷണങ്ങൾ, ചെക്ക്ബുക്കുകൾക്കായുള്ള അഭ്യർത്ഥനകൾ, ഫണ്ട് ട്രാൻസ്ഫറുകൾ തുടങ്ങിയവയാണ് സാമ്പത്തികേതര ഇടപാടുകളായി കണക്കാക്കുന്നത്.
എസ്ബിഐ
സേവിംഗ്സ് അക്കൗണ്ട് ബാലന്‍സ് 1 ലക്ഷത്തില്‍ കുറയാത്ത ഉപഭോക്താവിന് മാസത്തില്‍ 5 സൗജന്യ എടിഎം ഇടപാടുകളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്നത്. മെട്രോ നഗരങ്ങളില്‍ മറ്റു ബാങ്ക് എടിഎമ്മുകളില്‍ നിന്ന് 3 ഇടപാടുകള്‍ വരെ സൗജന്യമായി നടത്താം. സൗജന്യ നിരക്ക് കഴിഞ്ഞാല്‍ എസ്ബിഐ എടിഎം ഉപയോഗിച്ച് നടത്തുന്ന സാമ്പത്തികേതര ഇടപാടുകള്‍ക്ക് 5 രൂപയും മറ്റു ബാങ്ക് എടിഎം ഉപയോഗിച്ച് നടത്തുന്ന സാമ്പത്തികേതര ഇടപാടുകള്‍ക്ക് 8രൂപയും പിഴ ഈടാക്കും.
എസ്ബിഐ എടിഎമ്മില്‍ നിന്ന് സൗജന്യ പരിധി കടന്ന് പണം പിന്‍വലിച്ചാല്‍ 10 രൂപയും മറ്റു ബാങ്കുകളിലെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ 20 രൂപയും പിഴ ഈടാക്കും. അക്കൗണ്ടില്‍ പണമില്ലാതെ ഇടപാട് നിരസിച്ചാല്‍ 20 രൂപയും 18 ശതമാനം ജിഎസ്ടിയും ബാങ്ക് ഈടാക്കും.
എച്ച്ഡിഎഫ്സി ബാങ്ക്
സേവിംഗ്സ്, സാലറി അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ 5 എടിഎം ഇടപാടുകളാണ് എച്ച്ഡിഎഫ്സി ബാങ്ക് സൗജന്യമായി അനുവദിക്കുന്നത്. സൗജന്യ പരിധി കഴിഞ്ഞുള്ള പിന്‍വലിക്കലുകള്‍ക്ക് 21 രൂപയും നികുതിയും ചേര്‍ന്ന തുക പിഴയായി നല്‍കണം.സാമ്പത്തികേതര ഇടപാടുകള്‍ക്ക് 8.50 രൂപയും നികുതിയും ചേര്‍ത്താണ് പിഴ. മെട്രോ നഗരങ്ങളില്‍ മറ്റു ബാങ്കുകളില്‍ നിന്ന് 3 ഇടപാടുകളും നോണ്‍ മെട്രോ നഗരങ്ങളില്‍ 5 ഇടപാടുകളും ബാങ്ക് സൗജന്യമായി അനുവദിക്കും.
ഐസിഐസിഐ ബാങ്ക്
സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് 5 സൗജന്യ ഇടപാടുകളാണ് ബാങ്ക് അനുവദിക്കുന്നത്. പരിധി കഴിഞ്ഞാല്‍ പണമിടപാടുകള്‍ക്ക് 21 രൂപ പിഴ ഈടാക്കും. മറ്റു ബാങ്ക് എടിഎമ്മുകളിൽ നിന്ന് ഒറ്റ ഇടപാടിൽ 10,000 രൂപ വരെ മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. മറ്റു ബാങ്കുകളിലെ ഇടപാടുകൾ മെട്രോ നഗരത്തിൽ 3 എണ്ണം സൗജന്യമാണ്. മറ്റു നഗരങ്ങളിൽ 5 എണ്ണം വരെ സൗജന്യമാണ്.
ആക്സിസ് ബാങ്ക്
സേവിംഗ്സ് അക്കൗണ്ടുകളില്‍ മാസത്തില്‍ 5 എടിഎം ഇടപാടുകളോ 2 ലക്ഷം രൂപയുടെ ഇടപാടോ വരെയാണ് ആക്സിസ് ബാങ്ക് സൗജന്യം അനുവദിക്കുന്നത്. മറ്റു ബാങ്ക് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനും ബാലന്‍സ് പരിശോധനയ്ക്ക് 5 ഇടപാടുകള്‍ സൗജന്യമായി നടത്താനാകും.ഇടപാടിന് 20 രൂപ വെച്ച് പിഴ ഈടാക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
