ആഭ്യന്തര, ആഗോള സൂചകങ്ങള്‍ അനുകൂലമായതോടെ ഓഹരി വിപണികളില്‍ മുന്നേറ്റം. റഷ്യ- ഉക്രൈന് സംഘര്‍ഷത്തില്‍ അയവുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളും ക്രൂഡ് ഓയില്‍ വിലയില്‍ തിരുത്തലുണ്ടായതും ആഗോള തലത്തില്‍ നിന്നുള്ള പോസീറ്റീവ് വാര്‍ത്തകളാണെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുംവിധം ഉത്തര്‍ പ്രദേശില്‍ ബിജെപി മുന്നേറിയതിന്റെയും പിന്‍ബലത്തിലാണ് വിപണിയിലെ കുതിച്ചുച്ചാട്ടം. 2 ശതമാനത്തിലേറെ നേട്ടത്തിലാണ് പ്രധാന സൂചികകളിലെ വ്യാപാരം പുരോഗമിക്കുന്നത്. ഇതിനിടെ, രണ്ട് ബാങ്കിംഗ് ഓഹരികളില്‍ മികച്ച ലാഭം നോട്ടമിട്ട് നിക്ഷേപത്തിന് പരിഗണിക്കാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചു.
ആക്സിസ് ബാങ്ക്
രാജ്യത്തെ ആദ്യ പുതുതലമുറ ബാങ്കുകളിലൊന്നാണ് ആക്സിസ് ബാങ്ക് ലിമിറ്റഡ്. 1994-ല്‍ യു.ടി.ഐ ബാങ്ക് എന്ന പേരിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പൊതുമേഖലയിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ സംയുക്ത പങ്കാളിത്തത്തിലാണ് ബാങ്ക് രൂപീകരിച്ചത്. പിന്നീട് പടിപടിയായി ഇവര്‍ ഓഹരി പങ്കാളിത്തം കുറച്ച് സ്വകാര്യവത്കരിക്കുകയായിരുന്നു. 2007-ലാണ് ആക്സിസ് ബാങ്ക് എന്ന് പുനര്‍ നാമകരണം ചെയ്തത്. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്ഐസി്, ആക്സിസ് ബാങ്കില്‍ 9.19 ശതമാനത്തോളം ഓഹരി നിലനിര്‍ത്തിയിട്ടുണ്ട്. വന്‍കിട- ഇടത്തരം കോര്‍പ്പറേറ്റ് ലോണുകള്‍, എംഎസ്എംഇ വിഭാഗം, ചെറുകിട ബിസിനസ്, കാര്‍ഷിക സംരംഭങ്ങള്‍ക്ക് ഉള്‍പ്പെടെ എല്ലാത്തരം ബാങ്കിംഗ് സേവനങ്ങളും നല്കുന്നു.
ലക്ഷ്യവില 1,020
ബുധനാഴ്ച 674 രൂപയിലാണ് ആക്സിസ് ബാങ്ക് (BSE: 532215; NSE: AXISBANK) ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 1,020 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദേശച്ചിരിക്കുന്നത്. അടുത്ത 12 മാസത്തിനുള്ളില്‍ 50 ശതമാനത്തിലധികം നേട്ടം ഇതിലൂടെ കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ കൂടിയ വില 866.90 രൂപയും കുറഞ്ഞ വില 626.65 രൂപയുമാണ്.
കാനറാ ബാങ്ക്
രാജ്യത്തെ മൂന്നാമത്തെ വലിയ പൊതുമേഖല ബാാങ്കാണ് ബംഗളൂരു ആസ്ഥാനമായ കാനറാ ബാങ്ക്. 1906-ലാണ് തുടക്കം. നിലവില്‍ 10,000-ഓളം ശാഖകളുള്ള ബാങ്ക്, 11.5 ലക്ഷം കോടിയിലേറെ രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നു.10.5 കോടിയിലേറെ ഉപഭോക്താക്കളുണ്ട്. ഐഎസ്ഒ സര്ട്ടിഫിക്കേഷന് നേടിയ ആദ്യ ബാങ്കിംഗ് സ്ഥാപനമാണിത്. കാന്ഫിന് ഹോംസ് ഉള്‍പ്പെടെ ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 8 ഉപകമ്പനികള്‍ ബാങ്കിനുണ്ട്. 2020-ല്‍ സിന്‍ഡിക്കേറ്റ് ബാങ്കിനെ കാനറ ബാങ്കില്‍ ലയിപ്പിച്ചിരുന്നു.
ലക്ഷ്യവില 290
ബുധനാഴ്ച 212 രൂപയിലാണ് കാനറ ബാങ്ക് (BSE: 532483, NSE : CANBK) ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 290 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 37 ശതമാനത്തോളം നേട്ടം ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. കഴഞ്ഞ ഒരു വര്‍ഷ കാലയളവിനിടെ ഓഹരികളുടെ കൂടിയ വില 272.80 രൂപയും കുറഞ്ഞ വില 124.30 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
