ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് വിപണി കുതിച്ചു കൊണ്ടിരിക്കുകയാണ്. 2023 നവംബറിൽ 1.61 ട്രില്യൺ രൂപയുടെ ചെലവാക്കലാണ് ഇന്ത്യക്കാർ ക്രെഡിറ്റ് കാർഡിലൂടെ നടത്തിയത്. ഉത്സവ സീസൺ അവസാനിച്ചതിനാൽ ഒക്ടോബറിലെ കണക്ക് നോക്കുമ്പോൾ 10 ശതമാനം ഇടിവാണിത്. അതേസമയം വിപണിയിലെത്തുന്ന ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിൽ വർധനവാനുള്ളത്.
ഒക്ടോബറിലെ 94.71 ദശലക്ഷത്തിൽ നിന്ന് നവംബറിൽ 96 ദശലക്ഷമായി ക്രെഡിറ്റ് കാർഡുകൾ വർധിച്ചു. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിങ്ങനെയാണ് ക്രെഡിറ്റ് കാർഡ് വിപണിയിലെ മുൻനിരക്കാർ. വർഷവസാനത്തിൽ എയു സ്മോൾ ഫിനാൻസ് ബാങ്ക് പുതിയ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചിട്ടുണ്ട്. വിശദാംശങ്ങൾ നോക്കാം.
എയു ബാങ്ക് സെനിത് പ്ലസ് ക്രെഡിറ്റ് കാർഡ്
എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഏറ്റവും പുതിയ പ്രീമിയം ക്രെഡിറ്റ് കാർഡാണ് എയു ബാങ്ക് സെനിത് പ്ലസ് ക്രെഡിറ്റ് കാർഡ്. 4999 രൂപ ജോയിനിംഗ് ഫീസുള്ള ക്രെഡിറ്റ് കാർഡ് തുടർച്ചയായി യാത്ര ചെയ്യുന്നവർക്കും ഉയർന്ന തുക ചെലവഴിക്കുന്നവർക്കും മികച്ച ഓഫറുകൾ നൽകുന്ന കാർഡാണ്.
16 കോംപ്ലിമെന്ററി ആഭ്യന്തര, അന്തർദേശീയ ലോഞ്ച് ആക്സസ്, സൗജന്യ ഗോൾഫ് റൗണ്ടുകൾ, ബുക്ക്മൈഷോ സിനിമാ ടിക്കറ്റുകൾ എന്നിവയും ലഭിക്കും. 0.99 ശതമാനത്തിന്റെ കുറഞ്ഞ ഫോറെക്സ് മാർക്ക്അപ്പ് ഫീസ് പതിവായി വിദേശ കറൻസി ഇടപാടുകൾ നടത്തുന്നവർക്ക് അനുയോജ്യമാണ്.

കാർഡ് ആർക്കൊക്കെ
21 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് എയു ബാങ്ക് സെനിത് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ സാധിക്കുക. 2.50 ലക്ഷം രൂപയാണ് കുറഞ്ഞ മാസ വരുമാനം ആവശ്യമായി വരുന്നത്. 4,999 രൂപ ജോയിനിംഗ്, വാർഷിക ഫീസുള്ള കാർഡിന് 1 ശതമാനം ഫ്യുവൽ സർചാർജ് ഒഴിവാക്കി ലഭിക്കും. ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളിൽ 1,000 രൂപ വഴി ലഭിക്കും.
1.99 ശതമാനം മാസ പലിശ നിരക്കാണ് കാർഡ് ഈടാക്കുക. 23.8 ശതമാനമാണ് വാർഷിക നിരക്ക്. വെൽക്കം ബെനഫിറ്റ് എന്ന നിലയിൽ താജ് ഹോട്ടൽസ്, മൈക്കിൾ കോർസ്, ടാറ്റ ക്ലിക് എന്നി ബ്രാൻഡുകളിൽ നിന്ന് 5000 രൂപയുടെ ഗിഫറ്റ് വൗച്ചറുകൾ ലഭിക്കും. വെൽക്കം ബെനഫിറ്റ് 5000 റിവാർഡ് പോയിന്റാക്കി മാറ്റാനും സൗകര്യമുണ്ട്.
റിവാർഡ് പോയിന്റ്
മികച്ച റിവാർഡ് പോയിന്റാണ് എയു ബാങ്ക് സെനിത് പ്ലസ് ക്രെഡിറ്റ് കാർഡിന്റെ പ്രത്യേകത. ഡൈനിംഗ്, അന്താരാഷ്ട്ര യാത്രാ ചെലവുകൾ എന്നിവയ്ക്കായി ചെലവഴിക്കുന്ന 100 രൂപയ്ക്ക് 2 റിവാർഡ് പോയിന്റ് ലഭിക്കും. മറ്റു ചെലവുകൾക്ക് ഒരു റിവാർഡ് പോയിന്റ് ലഭിക്കും. ഓരോ റിവാർഡ് പോയിന്റിനും ഒരു രൂപ മൂല്യമുണ്ട്.
മറ്റ് ആനുകൂല്യങ്ങൾ
വർഷത്തിൽ 12 ലക്ഷം രൂപ ചെലവാക്കുമ്പോൾ താജ് എപ്പിക്യൂർ അംഗത്വം ലഭിക്കും. ഒരു മാസം 75,000 രൂപയോ അതിൽ കൂടുതലോ ചെലവഴിച്ചാൽ 1000 റിവാർഡ് പോയിന്റുകളുടെ അധിക ബോണസ് ലഭിക്കും. പ്രത്യേക വിഭാഗങ്ങൾ, ഇന്ധന ചെലവ്, ക്യാഷ് ആൻഡ് ഇഎംഐ ഇടപാടുകൾ എന്നിവ പ്രതിമാസ ചെലവ് കണക്കാക്കുന്നതിന് പരിഗണിക്കില്ല. രണ്ടാം വർഷം മുതൽ കാർഡ് പുതുക്കുമ്പോൾ 5000 റിവാർഡ് പോയിന്റുകൾ ലഭിക്കും.
സിനിമ ടിക്കറ്റ് ഇളവ്
ബുക്ക്‌മൈഷോ വഴി വർഷത്തിൽ 16 കോംപ്ലിമെന്ററി ബൈ വൺ ഗെറ്റ് വൺ സിനിമാ ടിക്കറ്റ് അല്ലെങ്കിൽ ഇവന്റ് ടിക്കറ്റ് ലഭിക്കും. ഒരു കലണ്ടർ പാദത്തിൽ പരമാവധി നാല് ടിക്കറ്റ് ലഭിക്കും. ഒരു ടിക്കറ്റിന് പരമാവധി 500 രൂപ ഇളവ് ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
