ഈ വര്‍ഷം 100% നേട്ടം നല്‍കിയ ടാറ്റ സ്‌റ്റോക്കുകള്‍ — പിഴച്ചത് ഒന്നില്‍ മാത്രം, 28 എണ്ണവും ലാഭത്തില്‍!

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപകര്‍ എന്നും പ്രത്യേക താത്പര്യം കാട്ടാറുണ്ട്. 2022 സാമ്പത്തിക വര്‍ഷം ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള 29 സ്റ്റോക്കുകളില്‍ 11 എണ്ണം മള്‍ട്ടിബാഗര്‍ തൊപ്പിയിട്ടുകഴിഞ്ഞു. മുന്‍വര്‍ഷമിത് 17 ആയിരുന്നു. മള്‍ട്ടിബാഗര്‍ ഓഹരികളെന്തെന്ന് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലോ. നിക്ഷേപ തുകയുടെ പതിന്മടങ്ങ് നേട്ടം ഓഹരിയുടമകള്‍ക്ക് നല്‍കുന്ന സ്‌റ്റോക്കുകളാണ് മള്‍ട്ടിബാഗര്‍മാര്‍.

വാസ്തവത്തില്‍ റാലിസ് ഇന്ത്യ ഒഴികെ മറ്റെല്ലാ ടാറ്റ ഓഹരികളും പോസിറ്റീവ് നേട്ടങ്ങള്‍ നിക്ഷേപകര്‍ക്ക് സമര്‍പ്പിക്കുന്നുണ്ട്. 29 ടാറ്റ സ്റ്റോക്കുകളില്‍ ആറെണ്ണം 50 മുതല്‍ 70 ശതമാനം വരെ ഉയര്‍ച്ചയാണ് കയ്യടക്കുന്നത്. ഈ അവസരത്തില്‍ 2022 സാമ്പത്തിക വര്‍ഷം 100 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ ടാറ്റ ഓഹരികള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം.

ഓട്ടോമോട്ടീവ് സ്റ്റാംപിങ്‌സ് ആന്‍ഡ് അസംബ്ലീസ് ലിമിറ്റഡ്

ഓട്ടോമോട്ടീവ് സ്റ്റാംപിങ്‌സ് ആന്‍ഡ് അസംബ്ലീസ് ലിമിറ്റഡ്

നടപ്പു സാമ്പത്തിക വര്‍ഷം 1,300 ശതമാനത്തിലധികം മുന്നേറ്റം ഓട്ടോമോട്ടീവ് സ്റ്റാംപിങ്‌സ് ആന്‍ഡ് അസംബ്ലീസ് കാഴ്ച്ചവെക്കുന്നുണ്ട്. ടാറ്റ ഓട്ടോകോമ്പ് സിസ്റ്റംസാണ് ഇവരുടെ മാതൃകമ്പനി. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ 34 രൂപയുണ്ടായിരുന്ന ഓഹരി വില ഇപ്പോള്‍ 480.80 രൂപയാണ്. പോയവാരം മാത്രം 22 ശതമാനം നേട്ടം ഓട്ടോമോട്ടീവ് സ്റ്റാംപിങ്‌സ് ഓഹരികള്‍ രേഖപ്പെടുത്തി. നിലവില്‍ 731 രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 925.45 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 30.25 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്‌റ്റോക്ക് സാക്ഷിയാണ്.

ടാറ്റ ടെലിസര്‍വീസസ് (മഹാരാഷ്ട്ര) ലിമിറ്റഡ്

ടാറ്റ ടെലിസര്‍വീസസ് (മഹാരാഷ്ട്ര) ലിമിറ്റഡ്

ബ്രോഡ്ബാന്‍ഡ്, ടെലികമ്മ്യൂണിക്കേഷന്‍സ്, ക്ലൗഡ് സേവന രംഗങ്ങളില്‍ ടാറ്റയുടെ ചുവടുവെയ്പ്പാണ് ടാറ്റ ടെലിസര്‍വീസസ്. ടാറ്റ ടെലി ബിസിനസ് സര്‍വീസസ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പുതിയ പേര്. നടപ്പു സാമ്പത്തിക വര്‍ഷം 1,200 ശതമാനത്തിലേറെ ഉയര്‍ച്ച സ്റ്റോക്കില്‍ കാണാം. 2021 ഏപ്രില്‍ കാലത്ത് 21 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില വെള്ളിയാഴ്ച്ച തിരശ്ശീലയിട്ടത് 167.55 രൂപയിലാണ്. പോയവാരം മുഴുവന്‍ അപ്പര്‍ സര്‍ക്യൂട്ടുകള്‍ കമ്പനി കണ്ടു. നിലവില്‍ 31,230 കോടി രൂപയുടെ വിപണി മൂല്യം ടാറ്റ ടെലിസര്‍വീസസിനുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 290.15 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 10.45 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്‌റ്റോക്ക് സാക്ഷിയാണ്.

 
നെല്‍കോ ലിമിറ്റഡ്

നെല്‍കോ ലിമിറ്റഡ്

ടാറ്റയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് സേവനദാതാക്കളാണ് നെല്‍കോ. നടപ്പു സാമ്പത്തിക വര്‍ഷം 250 ശതമാനത്തിലേറെ മുന്നേറ്റം നെല്‍കോ ഓഹരികള്‍ കയ്യടക്കുന്നുണ്ട്. ഏപ്രില്‍ കാലത്ത് 197 രൂപയില്‍ താളം പിടിച്ച നെല്‍കോയുടെ ഇപ്പോഴത്തെ ഓഹരി വില 711.40 രൂപയാണ്. വിപണി മൂല്യം 1,548 കോടി രൂപ. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 971.95 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 179 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്‌റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 92.58. ഡിവിഡന്റ് യീല്‍ഡ് 0.17 ശതമാനം.

ടായോ റോള്‍സ് ലിമിറ്റഡ്

ടായോ റോള്‍സ് ലിമിറ്റഡ്

ടാറ്റ സ്റ്റീലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മെറ്റല്‍ ഫാബ്രിക്കേഷന്‍ കമ്പനിയാണ് ടായോ റോള്‍സ്. ആസ്ഥാനം ജംഷഡ്പൂര്‍. കാസ്റ്റ് റോളുകള്‍, ഫോര്‍ജ്ഡ് റോളുകള്‍, സ്‌പെഷ്യാല്‍ കാസ്റ്റിങ്, പിഗ് അയണ്‍ എന്നിവ കമ്പനിയുടെ പ്രധാന ഉത്പന്നങ്ങളാണ്. നടപ്പു സാമ്പത്തിക വര്‍ഷം 220 ശതമാനത്തിലധികം ഉയര്‍ച്ച ടായോ റോള്‍സ് അറിയിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ 38 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില ഇപ്പോള്‍ 128.35 രൂപയില്‍ എത്തിനില്‍ക്കുന്നു. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 133 കോടി രൂപയാണ്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 208.50 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 37.30 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്‌റ്റോക്ക് സാക്ഷിയാണ്.

ടാറ്റ എലക്‌സി ലിമിറ്റഡ്

ടാറ്റ എലക്‌സി ലിമിറ്റഡ്

റിസര്‍ച്ച്, സ്ട്രാറ്റജി മുതല്‍ ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ ഡിസൈന്‍, സോഫ്റ്റ്‌വെയര്‍ വികസനം അടക്കമുള്ള ഇന്റഗ്രേറ്റഡ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് ടാറ്റ എലക്‌സി. ആഗോളതലത്തില്‍ ഡിസൈന്‍ സ്റ്റുഡിയോ ശൃഖല തന്നെ കമ്പനിക്കുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം 200 ശതമാനത്തിലേറെ മുന്നേറ്റം എലക്‌സി ഓഹരികള്‍ കയ്യടക്കുന്നുണ്ട്. 2021 ഏപ്രിലില്‍ 2,770 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. വെള്ളിയാഴ്ച്ച ടാറ്റ എലക്‌സി ഓഹരി ഇടപാടുകള്‍ നിര്‍ത്തിയതാകട്ടെ 8,440.85 രൂപയിലും. 47,352 കോടി രൂപയാണ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 8,534.90 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 2,581.20 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്‌റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 104.12. ഡിവിഡന്റ് യീല്‍ഡ് 0.28 ശതമാനം.

 
ഓറിയന്റല്‍ ഹോട്ടല്‍സ് ലിമിറ്റഡ്

ഓറിയന്റല്‍ ഹോട്ടല്‍സ് ലിമിറ്റഡ്

നടപ്പു സാമ്പത്തിക വര്‍ഷം 175 ശതമാനത്തിലേറെ നേട്ടമാണ് ഓറിയന്റല്‍ ഹോട്ടല്‍സ് നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ കാലത്ത് 22 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില ഇപ്പോള്‍ എത്തിനില്‍ക്കുന്നത് 61.95 രൂപയിലാണ്. ഇക്കഴിഞ്ഞവാരം 2 ശതമാനം ഉയര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. നിലവില്‍ 1,067 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 65.90 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 21.10 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്‌റ്റോക്ക് സാക്ഷിയാണ്.

ഓട്ടോമൊബീല്‍ കോര്‍പ്പറേഷന്‍ ഓഫ് ഗോവ ലിമിറ്റഡ്

ഓട്ടോമൊബീല്‍ കോര്‍പ്പറേഷന്‍ ഓഫ് ഗോവ ലിമിറ്റഡ്

ടാറ്റ മോട്ടോര്‍സും ഇക്കണോമിക് കോര്‍പ്പറേഷന്‍ ഗോവയും സംയുക്തമായി പ്രമോട്ട് ചെയ്യുന്ന വാഹനഘടക നിര്‍മാണ കമ്പനിയാണ് ഓട്ടോമൊബീല്‍ കോര്‍പ്പറേഷന്‍ ഓഫ് ഗോവ. നടപ്പു സാമ്പത്തിക വര്‍ഷം 139 ശതമാനം വര്‍ധനവ് കമ്പനിയുടെ ഓഹരി വിലയില്‍ സംഭവിച്ചു. 2021 ഏപ്രില്‍ കാലത്ത് 425 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില വെള്ളിയാഴ്ച്ച 987 രൂപയിലാണ് തിരശ്ശീലയിട്ടത്. വിപണി മൂല്യം 602 കോടി രൂപ. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,197.95 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 360 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്‌റ്റോക്ക് സാക്ഷിയാണ്.

 
ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്

ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്

ടാറ്റ ടിന്‍പ്ലേറ്റ് എന്നറിയപ്പെടുന്ന ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ 1920 -ലാണ് സ്ഥാപിതമായത്. ടാറ്റ സ്റ്റീലിന് കീഴിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. ഇന്ത്യയിലെ ഏറ്റവും വലിയ ടിന്‍പ്ലേറ്റ് നിര്‍മാതാക്കളാണ് ഇവര്‍. നിലവില്‍ 70 ശതമാനം മാര്‍ക്കറ്റ് വിഹിതം കമ്പനിയുടെ പക്കലുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം 130 ശതമാനത്തിലേറെ ഉയര്‍ച്ച സ്റ്റോക്കില്‍ കാണാം. 2021 ഏപ്രിലില്‍ 168 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. എന്നാല്‍ വെള്ളിയാഴ്ച്ച ടിന്‍പ്ലേറ്റ് ഓഹരികള്‍ ഇടപാടുകള്‍ നിര്‍ത്തിയതാകട്ടെ 381.10 രൂപയിലും. 4,053 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 412.15 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 146.30 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്‌റ്റോക്ക് സാക്ഷിയാണ്.

തേജസ് നെറ്റ്‌വര്‍ക്ക്‌സ് ലിമിറ്റ്ഡ്

തേജസ് നെറ്റ്‌വര്‍ക്ക്‌സ് ലിമിറ്റ്ഡ്

ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒപ്റ്റിക്കല്‍, ബ്രോഡ്ബാന്‍ഡ്, ഡാറ്റ നെറ്റ്‌വര്‍ക്കിങ് കമ്പനിയാണ് തേജസ് നെറ്റ്‌വര്‍ക്ക്‌സ്. ടെലികോം കമ്പനികള്‍ക്കും ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ഉപകരണങ്ങള്‍ നിര്‍മിച്ചു വില്‍ക്കുകയാണ് കമ്പനിയുടെ പ്രധാന ബിസിനസ്. നടപ്പു സാമ്പത്തിക വര്‍ഷം തേജസ് നെറ്റ്‌വര്‍ക്ക്‌സ് ഓഹരികള്‍ 140 ശതമാനത്തിലധികം മുന്നേറ്റം കയ്യടക്കുന്നുണ്ട്. 2021 ഏപ്രിലില്‍ 167 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില 387.50 രൂപ. 4,378 കോടി രൂപയുടെ വിപണി മൂല്യം കമ്പനി അവകാശപ്പെടുന്നു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 570.20 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 156 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്‌റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 163.60.

ആർട്സൺ എഞ്ചിനീയറിങ്

ആര്‍ട്‌സണ്‍ എഞ്ചിനീയറിങ് ലിമിറ്റഡ്

ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിങ് കമ്പനിയാണ് ആര്‍ട്‌സണ്‍ എഞ്ചിനീയറിങ്. ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡാണ് മാതൃസ്ഥാപനം. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 141 ശതമാനം ഉയര്‍ച്ച സ്റ്റോക്ക് അറിയിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ 40 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില ഇപ്പോള്‍ 97.35 രൂപയാണ്. വിപണി മൂല്യം 342 കോടി രൂപ. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 150.90 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 38.55 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്‌റ്റോക്ക് സാക്ഷിയാണ്.

ടാറ്റ പവര്‍ കമ്പനി

ടാറ്റ പവര്‍ കമ്പനി

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാറ്റയുടെ ഇലക്ട്രിക് യൂട്ടിലിറ്റി കമ്പനിയാണ് ടാറ്റ പവര്‍. വൈദ്യുതി ഉത്പാദനവും വിതരണവുമാണ് ടാറ്റ പവറിന്റെ പ്രധാന ബിസിനസ്. നടപ്പു സാമ്പത്തിക വര്‍ഷം 130 ശതമാനത്തിലേറെ ഉയര്‍ച്ച ടാറ്റ പവറിന്റെ ഓഹരി വിലയില്‍ കാണാം. 2021 ഏപ്രിലില്‍ 105 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില ഇപ്പോള്‍ 241.35 രൂപയാണ്. വിപണി മൂല്യം 76,544 കോടി രൂപ. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 269.70 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 89.95 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്‌റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 44.24. ഡിവിഡന്റ് യീല്‍ഡ് 0.64 ശതമാനം.

ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി

ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി

ഹോസ്പിറ്റാലിറ്റി രംഗത്തെ ടാറ്റയുടെ സാന്നിധ്യമാണ് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി. 1899 -ല്‍ ജംഷഡ്ജി ടാറ്റയാണ് ഇന്ത്യന്‍ ഹോട്ടല്‍സ് സ്ഥാപിച്ചത്. ആസ്ഥാനം മുംബൈ. നടപ്പു സാമ്പത്തിക വര്‍ഷം 121 ശതമാനത്തിലധികം വര്‍ധനവ് ഇന്ത്യന്‍ ഹോട്ടല്‍സിന്റെ ഓഹരി വിലയില്‍ സംഭവിച്ചിട്ടുണ്ട്. 2021 ഏപ്രിലില്‍ 108 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില ഇപ്പോള്‍ 227 രൂപയിലാണ് ചുവടുവെയ്ക്കുന്നത്. വിപണി മൂല്യം 28,952 കോടി രൂപ. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 235.70 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 90.94 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്‌റ്റോക്ക് സാക്ഷിയാണ്. ഡിവിഡന്റ് യീല്‍ഡ് 0.17 ശതമാനം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X