വിവിധ സാമ്പത്തിക പദ്ധതികളിൽ നിക്ഷേപിക്കുന്നതിന് 1.5 ലക്ഷം രൂപ വരെ നികുതിയിളവ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും ജനപ്രിയമായ വിഭാഗങ്ങളിലൊന്നാണ് സെക്ഷൻ 80 സി. 2023-24 സാമ്പത്തിക വർഷത്തേക്ക് നിങ്ങൾ പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുകയാണെങ്കിൽ സെക്ഷൻ 80സി യുടെ ആനുകൂല്യം ലഭിക്കും. എന്നാൽ, സെക്ഷൻ 80സി പ്രകാരം നികുതിയിളവ് ലഭിക്കാൻ നിങ്ങൾ എവിടെ നിക്ഷേപിക്കണം എന്നതിൽ പലർക്കും കൃത്യമായ ധാരണയില്ല. അതുകൊണ്ടു തന്നെ നികുതി ലാഭിക്കാൻ കഴിയുന്ന ചില നിക്ഷേപ പദ്ധതികളെക്കുറിച്ച് കൃത്യമായി അറിയാം.
ലൈഫ് ഇൻഷുറൻസും പെൻഷൻ പ്ലാനുകളും ലൈഫ് ഇൻഷുറൻസ് അല്ലെങ്കിൽ ടേം ഇൻഷുറൻസ് പോളിസികളിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, ഒരു സാമ്പത്തിക വർഷം അടച്ച പ്രീമിയങ്ങൾക്ക് നികുതിയിളവ് ക്ലെയിം ചെയ്യാം.

റിട്ടയർമെന്റിന് ശേഷമുള്ള സമ്പാദ്യത്തിനായി നിരവധി ആളുകൾ പെൻഷൻ പ്ലാനുകളിൽ നിക്ഷേപിക്കുന്നു. നാഷണൽ പെൻഷൻ സിസ്റ്റം പോലുള്ള പെൻഷൻ പദ്ധതികളിലെ നിക്ഷേപത്തിലൂടെ സെക്ഷൻ 80 സി പ്രകാരമുള്ള നികുതി കിഴിവുകൾ ലഭിക്കും.
ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കുന്നവർക്ക് സെക്ഷൻ 80 സി പ്രകാരം നികുതിയിളവുകൾ ലഭിക്കും. ആദായനികുതി ഇളവുകൾക്ക് യോഗ്യമായ ചെറുകിട സമ്പാദ്യ പദ്ധതികൾ ഏതൊക്കെ എന്ന് നോക്കാം.
1. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാവുന്നതാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി. നിലവില്‍ 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്. പ്രതിവര്‍ഷം 500 രൂപ അടച്ചും പദ്ധതിയില്‍ ചേരാവുന്നതാണ്. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതുമാണ്.
നഷ്ടസാധ്യത കുറവാണ്, നികുതി ഇളവ് ലഭിക്കും, മെച്ചപ്പെട്ട പലിശനിരക്ക് എന്നിവയാണ് ഇതിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. കൃത്യമായി നിക്ഷേപം നടത്തിയാല്‍ ഒരു കോടി രൂപ വരെ സമ്പാദിക്കാമെന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.
2. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം
മുതിർന്ന പൗരന്മാർക്കുള്ള ജനപ്രിയ നിക്ഷേപ മാർഗങ്ങളിലൊന്നാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീം. സ്‌കീമിന്റെ പലിശ നിരക്കുകൾ ഓരോ പാദത്തിലും ഗവൺമെന്റ് നിശ്ചയിക്കും. നിക്ഷേപസമയത്ത് നിശ്ചയിക്കുന്ന പലിശ നിരക്കായിരിക്കും കാലാവധി തീരുന്നത് വരെ ലഭിക്കുക.
വ്യക്തിഗത അക്കൗണ്ടുകൾക്ക് പുറമെ, പങ്കാളിയുമായി സംയുക്തമായി അക്കൗണ്ടുകൾ തുറക്കാനുള്ള ഓപ്ഷനും സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിൽ ഉണ്ട്.
3. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
നിലവിലുള്ള ചെറുകിട സമ്പാദ്യ പദ്ധതികളിൽ വലിയ പ്രയാസമില്ലാതെ നേട്ടമുണ്ടാക്കാനുള്ള ഏറ്റവും നല്ല പദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീം. നികുതി ആനുകൂല്യങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്കും അഞ്ച് വർഷത്തേക്ക് ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുന്നവർക്കും ഈ സ്കീം അനുയോജ്യമാണ്. ചെറുകിട, ഇടത്തരം വരുമാനമുള്ള നിക്ഷേപകർക്ക് സുരക്ഷിതവും കുറഞ്ഞ അപകടസാധ്യതയുള്ളതുമായ നിക്ഷേപ പദ്ധതിയാണിത്.
ഈ സ്കീമിന് കീഴിൽ ഒരു അക്കൗണ്ട് തുറക്കുന്നതിന് കുറഞ്ഞത് 1,000 രൂപയുടെ നിക്ഷേപം ആവശ്യമാണ്. 100 രൂപയുടെ ഗുണിതത്തിൽ പിന്നീട് കൂടുതൽ നിക്ഷേപങ്ങൾ നടത്താം. എന്നിരുന്നാലും, നിക്ഷേപം ലംപ്സം തുകയിൽ ചെയ്യണമെന്നത് മാത്രമാണ് വ്യവസ്ഥ.
5. സുകന്യ സമൃദ്ധി യോജന
സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപം ആരംഭിക്കുന്നതിന് പെൺകുട്ടിക്ക് കുറഞ്ഞ പ്രായം അഞ്ച് വയസും ഉയർന്ന പ്രായപരിധി 10 വയസുമാണ്. 250 രൂപയാണ് എസ് എസ് വൈയിൽ ഏറ്റവു കുറഞ്ഞ നിക്ഷേപം. അതേസമയം ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. 8 ശതമാനം പലിശയാണ് പദ്ധതിക്ക് ലഭിക്കുക. സുകന്യ സമൃദ്ധി യോജന അക്കൗണ്ട് മെച്വേർഡ് ആകുന്നത് പെൺകുട്ടിക്ക് 21 വയസാകുമ്പോഴാണ്. എന്നാൽ, പെൺകുട്ടിക്ക് 18 വയസ് തികഞ്ഞാൽ വിദ്യാഭ്യാസ അവശ്യങ്ങൾക്കോ വിവാഹ കാര്യങ്ങൾക്കോ ആയി പണം പിൻവലിക്കാവുന്നതാണ്.
നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങൾ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി കിഴിവ് ക്ലെയിം ചെയ്യാൻ നികുതി സേവിംഗ്സ് ഫിക്സഡ് ഡിപ്പോസിറ്റുകൾ അനുവദിക്കുന്നു. അഞ്ച് വർഷമാണ് ഇത്തരം എഫ്ഡികളുടെ കാലാവധി. അതുപോലെ, നിങ്ങൾ ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കുകയാണെങ്കിൽ 1.5 ലക്ഷം രൂപയുടെ നികുതിയിളവ് ക്ലെയിം ചെയ്യാൻ സാധിക്കും.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്
കോർപ്പറേറ്റ് മേഖലയിലെ ജീവനക്കാർക്ക് ലഭ്യമായ റിട്ടയർമെന്റ് പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) സ്കീം. ജീവനക്കാരും തൊഴിലുടമയും നടത്തുന്ന നിക്ഷേപങ്ങളിലൂടെ റിട്ടയർമെന്റ് കോർപ്പസ് രൂപീകരിക്കുന്നു. ജീവനക്കാർ വിരമിക്കുന്ന അവസരത്തിൽ സാമ്പത്തിക സുരക്ഷിതത്വം ഇപിഎഫ് ഉറപ്പാക്കുന്നു.
അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം എല്ലാ മാസവും പോകുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് (ഇപിഎഫ്) സംഭാവന ചെയ്താൽ തുല്യമായ തുക തൊഴിലുടമയും സംഭാവന ചെയ്യും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിങ്ങളുടെ സംഭാവന അടിസ്ഥാന ശമ്പളത്തിന്റെ നികുതി വിധേയമായ വരുമാനത്തിൽ നിന്ന് കിഴിവിന് അർഹമാണ്.
സെക്ഷൻ 80 സി യുടെ മൊത്തത്തിലുള്ള പരിധി 1.5 ലക്ഷം രൂപയാണ് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
