സാധാരണക്കാരനെ സംബന്ധിച്ച് ഇരുതല മൂർച്ചയുള്ള വാളാണ് വായ്പകൾ. ക്രെഡിറ്റ് കാർഡുകളും സമാനം തന്നെ. ക്രെഡിറ്റ് കാർഡിൽ കൃത്യമായ ഉപയോഗം ശീലമില്ലെങ്കിൽ സാമ്പത്തിക ബാധ്യതയായി മാറാനുള്ള സാധ്യത വളരെ അധികമാണ്. തുടക്കകാരായവർക്ക് ചെറിയ തെറ്റുകളിലൂടെ ക്രെഡിറ്റ് കാർഡ് ബാധ്യതകളായി മാറാം.
ഇവ കൃത്യമായി കൈകാര്യം ചെയ്യാൻ സാധിച്ചില്ലെങ്കിൽ കടം വർദ്ധിപ്പിക്കുന്നതിനും ഉയർന്ന പലിശനിരക്ക് ഉയരുന്നതിനും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നശിപ്പിക്കുന്നതിനും ഇടയാക്കും. ക്രെഡിറ്റ് കാർഡും ക്രെഡിറ്റ് കാർഡ് കടം എങ്ങനെ കൈകാര്യം ചെയ്യണമെന്നും ക്രെഡിറ്റ് കാർഡിൽ കടം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങളുമാണ് ചുവടെ.
മിനിമം പേയ്‌മെന്റ്
ക്രെഡിറ്റ് കാർഡ് ബാധ്യതയെ നിയന്ത്രണത്തിലാക്കാൻ നല്ല മാർഗമാണെന്ന് ധാരണയിലാണ് പലരും മിനിമം പെയ്മെന്റിനെ ആശ്രയിക്കുന്നത്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ കടം പെരുകുന്നതിനാണ് ഇത് കാരണമാകുന്നത്. ക്രെഡിറ്റ് കാർഡ് കമ്പനികൾ മിനിമം പേയ്‌മെന്റ് സൗകര്യം നൽകുമ്പോൾ പലപ്പോഴും കടത്തിന്റെ പലിശ മാത്രമേ ഇത് ഉൾകൊള്ളുന്നുള്ളൂ. പ്രധാന തിരിച്ചടവ് തുക അടയ്ക്കാൻ ബാക്കിയാകുന്നത് കാലക്രമേണ ബാധ്യത ഉയർത്തും. അതിനാൽ മാസത്തിൽ മിനിമം പേയ്മെന്റിനേക്കാൾ ഉയർന്ന തുകയോ മുഴുവൻ തുകയോ അടയ്ക്കാൻ ശ്രമിക്കണം.

തിരിച്ചടവ് മുടങ്ങുക
മൂന്ന് പ്രത്യാഘാതങ്ങളാണ് ക്രെഡിറ്റ് കാർഡ് ബിൽ തുക അടയ്ക്കാൻ സാധിക്കാതെ വരുമ്പോൾ നേരിടേണ്ടത്. ലേറ്റ് പെയ്മെന്റ് ഫീസ് ഈടാക്കുന്നതിനൊപ്പം, ഉയർന്ന പലിശ നിരക്ക് നൽകേണ്ടതായി വരും. തിരിച്ചടവ് മുടങ്ങുന്നത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. തിരിച്ചടവ് നടത്താൻ ബുദ്ധിമുട്ടുകയാണെങ്കിൽ വേഗത്തിൽ ക്രെഡിറ്റ് കാർഡ് കമ്പനിയുമായി ബന്ധപ്പെട്ട് ബജറ്റിന് അനുയോജ്യമായ ഒരു പേയ്‌മെന്റ് പ്ലാൻ തിരഞ്ഞെടുക്കണം.
ചെലവാക്കൽ തുടരുക
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബാധ്യതയിലായിരിക്കുന്ന ഘട്ടത്തിൽ പുതിയ വാങ്ങലുകൾക്കായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് തുടരുന്നത് കടം വർധിക്കാനും തിരിച്ചടവ് പ്ലാനിനെ അവതാളത്തിലാക്കുകയും ചെയ്യും. ക്രെഡിറ്റ് കാർഡ് കടം തിരിച്ചടയ്ക്കുന്ന ഘട്ടത്തിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് നിർത്തുകയും കടം അടച്ച് തീർക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാം.
ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റുകൾ ഒഴിവാക്കുക
ചെലവുകളെ ട്രാക്ക് ചെയ്യുന്നതിലും പിശകുകൾ കണ്ടെത്തുന്നതിനും പലിശ നിരക്ക്, ഫീസ് എന്നിവയെ പറ്റി അറിയുന്നതിനും ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ് പതിവായി അവലോകനം ചെയ്യേണ്ടതുണ്ട്. ഇത് കടങ്ങളിലേക്ക് പോകുന്നതിനെ തടയുകയും വായ്പ തിരിച്ചടവ് വേഗത്തിലാക്കാൻ പ്രചോദനം നൽകുകയും ചെയ്യും.
സഹായം തേടാതിരിക്കുക
ക്രെഡിറ്റ് കാർഡ് കടം ശ്വാസം മുട്ടിക്കുന്ന ഘട്ടത്തിൽ കടം കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിന് ക്രെഡിറ്റ് കൗൺസിലർമാർ പോലുള്ള നിരവധി സൗകര്യം ഇന്നുണ്ട്. ക്രെഡിറ്റ് കാർഡ് കടവുമായി മല്ലിടുക്കുന്ന വ്യക്തി നാണക്കേട് ഭയന്ന് മാറി നിൽക്കുന്നത് ദോഷം ചെയ്യും.
എങ്ങനെ കടം കൈകാര്യം ചെയ്യാം
ക്രെഡിറ്റ് കാർഡിൽ മാത്രമല്ല, ഏത് ചെലവും കൈകാര്യം ചെയ്യാൻ ആദ്യം വരുമാനവും ചെലവും ട്രാക്ക് ചെയ്യണം. ഇതിനായി ബജറ്റ് തയ്യറാക്കാം അതുവഴി പണം എവിടേക്കാണ് പോകുന്നതെന്ന് കണ്ടെത്താം. സ്വന്തം കയ്യിലെ പണത്തിന്റെ ഒഴുക്ക് എങ്ങോട്ടാണെന്ന് അറിഞ്ഞുകഴിഞ്ഞാൽ ചെലവുകൾ ക്രമീകരിച്ച് കടം അടച്ചു തീർക്കാനുള്ള പണം കണ്ടെത്താനും വായ്പ അവസാനിപ്പിക്കാനും സാധിക്കും.
കടം തീർപ്പാനുള്ള പണം കയ്യിലെത്തുമ്പോൾ ആദ്യം ചെറിയ വായ്പയിൽ തുടങ്ങി വലിയ വായ്പയിലേക്ക് നീങ്ങണം. കടം വീട്ടാനുള്ള പ്രചോദനത്തിന് ഇത് സഗായിക്കും. ഓരോ കടവും അടച്ചു തീർക്കുമ്പോൾ അടുത്തത് അടയ്ക്കാൻ കൂടുതൽ പണം ഇതുവഴി ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
