മൂന്നാം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചതോടെ നിക്ഷേപ പലിശ നിരക്ക് കുറഞ്ഞു തുടങ്ങുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പോളിസി പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്താനുള്ള തീരുമാനം ആർബിഐ ഗവർണർ പ്രഖ്യാപിച്ചിതിന് പിന്നാലെയാണ് ആക്‌സിസ് ബാങ്കും കാനറ ബാങ്കും സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയത്. ആക്സിസ് ബാങ്കിൽ 8.05 ശതമാനവും കാനറ ബാങ്കിൽ 7.75 ശതമാനം വരെയുമാണ് പരമാവധി പലിശ നിരക്ക് ലഭിക്കുന്നത്.
ആക്സിസ് ബാങ്ക്
2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കാണ് ആക്സിസ് ബാങ്ക് 20 അടിസ്ഥാന നിരക്ക് (0.20%) വർധിപ്പിച്ചത്. നിരക്ക് പുതുക്കിയതിന് ശേഷം ആക്സിസ് ബാങ്കിൽ 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ റെഗുലർ നിക്ഷേപകർക്ക് 3.5 ശതമാനം മുതൽ 7.30 ശതമാനം വരെ പലിശ റെഗുലർ നിക്ഷേപകർക്ക് ലഭിക്കും.
മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിൽ 3.50 ശതമാനം മുതൽ 8.05 ശതമാനം വരെ പലിശ ലഭിക്കും.ഓഗസ്റ്റ് 14 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ മൊബൈൽ ബാങ്കിംഗ് വഴിയോ ബുക്ക് ചെയ്യുകയാണെങ്കിൽ 5,000 രൂപ മുതൽ സ്ഥിര നിക്ഷേപമിടാം. ബ്രാഞ്ച് വഴി കുറഞ്ഞത് 10,000 രൂപയെങ്കിലും സ്ഥിര നിക്ഷേപമിടണം.

പലിശ നിരക്ക്
2023 ജൂലായ് 17-ന് ആക്സിസ് ബാങ്ക് നിക്ഷേപ പലിശ കുറച്ചിരുന്നു. 16 മാസം മുതൽ 17 മാസത്തിൽ താഴെ വരെയുള്ള കാലയളവിലെ പലിശ 0.10 ശതമാനം കുറച്ചതോടെ പലിശ നിരക്ക് 7.20 ശതമാനനത്തിൽ നിന്ന് 7.10 ശതമാനമായി മാറി. ഓഗസ്റ്റ് 11-ന് 2 വർഷം മുതൽ 30 മാസത്തിൽ താഴെ വരെയുള്ള കാലയളവിലെ സ്ഥിര നിക്ഷേപത്തിന്റെ പലിശ പലിശ നിരക്ക് 7.05 ശതമാനത്തിൽ നിന്ന് 7.20 ശതമാനമായും ബാങ്ക് ഉയർത്തി.
16 മാസം മുതൽ 17 മാസത്തിൽ താഴെയുള്ള കാലാവധിയിൽ പലിശ 0.20 ശതമാനം വർധിപ്പിച്ച് 7.30 ശതമാനമായി. 2 വർഷം മുതൽ 30 മാസത്തിൽ താഴെയുള്ള കാലാവധിയിൽ ആക്സിസ് ബാങ്ക് 7.20 ശതമാനം പലിശയാണ് നൽകുന്നത്. 16 മാസം മുതൽ 17 മാസത്തിൽ താഴെ വരെയുള്ള കാലയളവിലാണ് മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശയായ 8.05 ശതമാനം നൽകുന്നത്.
കാനറ ബാങ്ക്
കാനറ ബാങ്കിന്റെ പുതുക്കിയ നിക്ഷേപ പലിശ നിരക്കുകൾ ഓഗസ്റ്റ് 12 മുതൽ പ്രാബല്യത്തിൽ വന്നു. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയിൽ റെഗുലർ നിക്ഷേപകർക്ക് ബാങ്ക് 4 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നൽകും. മുതിർന്ന പൗരന്മാർക്ക് ഇത് 4 ശതമാനം മുതൽ 7.75 ശതമാനം വരെയാണ്.
7 മുതൽ 45 ദിവസം വരെ കാലാവധിലാണ് 4 ശതമാനം പലിശ ലഭിക്കുന്നത്. 46 മുതൽ 90 ദിവസം വരെ കാലാവധിയിൽ 5.25 ശതമാനവും 91 മുതൽ 179 ദിവസത്തേക്ക് 5.5 ശതമാനവും 180 മുതൽ 269 ദിവസത്തേക്ക് 6.25 ശതമാനം പലിശയും ലഭിക്കും.
270 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള കാലാവധിൽ 6.50 ശതമാനവും 1 വർഷം മുതൽ 2 വർഷത്തിൽ താഴെ 6.90 ശതമാനവും പലിശ ലഭിക്കും. 444 ദിവസത്തേക്കാണ് ഉയർന്ന പലിശ ലഭിക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 6.80 ശതമാനവും 5 വർഷത്തിൽ കൂടുതൽ കാലാവധിയിൽ 6.70 ശതമാനം പലിശയും ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications