വിമാന ടിക്കറ്റിലെ തീവിലയിൽ നിന്ന് ചെറിയ ആശ്വാസം; ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുന്ന ക്രെഡിറ്റ് കാർഡിതാ

ഓണക്കാലമാണ്, അവധി ആഘോഷങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള തിരക്കിലാണ് മലയാളികൾ. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികൾ നാട്ടിലെത്താൻ ട്രെയിൻ നോക്കുകയാണെങ്കിൽ ടിക്കറ്റുകൾ മാസങ്ങൾക്ക് മുൻപെ വെയിറ്റിം​ഗ് ലിസ്റ്റിലാണ്. പെട്ടന്ന് യാത്ര തിരഞ്ഞെടുത്തവരാണെങ്കിൽ ബസോ വിമാന യാത്രയോ ആണ് ഇനിയുള്ള മാർ​ഗം.

വിമാനത്തിൽ യാത്ര സൗകര്യവും വേ​ഗവുമാണെങ്കിലും വിമാന ടിക്കറ്റിലെ തീവിലയാണ് പലരെയും പിന്നോട്ടടിപ്പിക്കുന്നത്. ഈ സമയത്താണ് ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗത്തിനെത്തുന്നത്. വലിയ നിരക്കിളവുകൾ നൽകുന്ന ക്രെഡിറ്റ് കാർഡുൾ ഇന്നുണ്ട്. ആക്സിസ് ബാങ്ക് ഈയിടെ പ്രഖ്യാപിച്ച പുതിയ സഹകരണം വഴി മികച്ച ഓഫറാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലൂടെ ലഭിക്കുന്നത്.

വിമാന ടിക്കറ്റിലെ തീവിലയിൽ നിന്ന് ചെറിയ ആശ്വാസം; ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുന്ന ക്രെഡിറ്റ് കാർഡിതാ

ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർ‍‍ഡ്

ആക്സിസ് ബാങ്ക് ക്രെ‍ഡിറ്റ് കാർഡ് ഉടമകളാണെങ്കിൽ ഉപഭോക്താക്കൾക്ക് പുതിയ ആനുകൂല്യമാണ് ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ആക്സിസ് ബാങ്കും ഫ്ളിപ്കാർട്ട് കമ്പനിയായ ക്ലിയർട്രിപ്പും (Cleartrip) തമ്മിലുള്ള സഹകരണം വഴി വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന നിലവിലുള്ളതും പുതിയതുമായ ക്രെഡിറ്റ് കാർഡ് ഉടമകൾക്കാണ് യാത്രാ ആനുകൂല്യങ്ങൾ ലഭിക്കും.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് 1,200 രൂപ വരെ ഇളവ്, 500 രൂപ വരെ സൗജന്യ ഭക്ഷണം, കൺവീനിയൻസ് ഫീസിൽ ഇളവ്, സിടി ഫ്ലെക്സ്മാക്സ് (CT FlexMax) പ്ലാനിന് കീഴിൽ 1 രൂപയ്ക്ക് ടിക്കറ്റ് റദ്ദാക്കാനും റീഷെഡ്യൂൾ ചെയ്യാനും ഉള്ള തിരഞ്ഞെടുപ്പുകൾ എന്നി സൗകര്യങ്ങൾ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ലഭിക്കും. ആഭ്യന്തര വിമാന യാത്രകൾക്കാണ് ഈ ഇളവ് ലഭിക്കുക. ക്ലിയർടിപ്പ് ആപ്പ്/ വെബ്സൈറ്റ് വഴിയുള്ള ടിക്കറ്റ് ബുക്കിം​ഗിനാണ് ഇളവ്.

എങ്ങനെ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ലഭിക്കും

പുതിയതും നിലവിലുള്ളതുമായ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ടിക്കറ്റ് ബുക്കിം​ഗിൽ ഇളവ് ലഭിക്കും. അതിനാൽ ഏതെങ്കിലും ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് കയ്യിലുണ്ടായാൽ മതി. ബാങ്ക് നിരവധി ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുന്നുണ്ട്. അടിസ്ഥാന കാർഡുകളിലൊന്നായ ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിന് എങ്ങനെ അപേക്ഷിക്കാമെന്നും ആവശ്യമായ യോ​ഗ്യതയും പരിശോധിക്കാം.

ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്

ആക്സിസ് ബാങ്കും ഫ്ലിപ്കാർട്ടും സഹകരിച്ചുള്ള കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡാണ് ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്. 18 വയസിനും 70 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് ക്രെഡിറ്റ് കാർഡിന്അപേക്ഷിക്കാം. ഇന്ത്യയിലെ റസിഡന്റ് അല്ലെങ്കിൽ നോൺ റെസിഡന്റ ഇന്ത്യക്കാരൻ ആയിരിക്കണം അപേക്ഷിക്കുന്നവർ.

ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിന് പാൻ കാർഡ് അല്ലെങ്കിൽ ഫോം 60, താമസരേഖ, ഐഡന്റിറ്റി പ്രൂഫ്, കളർ ഫോട്ടോ, വരുമാനം തെളിയിക്കുന്നതിന് ആവശ്യമായ ഏറ്റവും പുതിയ പേസ്ലിപ്പ് അല്ലെങ്കിൽ ഫോം 16, ആദായ നികുതി റിട്ടേൺ കോപ്പി എന്നിവ സർപ്പിക്കണം. ഈ മാനദണ്ഡങ്ങൾ സൂചകങ്ങൾ മാത്രമാണെന്നും ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷകൾ അംഗീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള അവകാശം ബാങ്കിനാണെന്നും വെബ്സൈറ്റിൽ സൂചിപ്പിക്കുന്നുണ്ട്.

ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ

ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 500 രൂപയാണ് ജോയിനിംഗ് ഫീസ്. രണ്ടാം വര്‍ഷം മുതല്‍ 500 രൂപ വാര്‍ഷിക ഫീസും ഈടാക്കും. 3.50 ലക്ഷത്തിന് മുകളില്‍ വർഷത്തിൽ ചെലവാക്കിയാൽ വാര്‍ഷിക ഫീസ് ഒഴിവാക്കും. ഫിനാന്‍സ് ചാര്‍ജ് മാസത്തില്‍ 3.6 ശതമാനമാണ്. പണം പിന്‍വലിക്കുന്നതിന് 2.50 ശതമാനം ചാര്‍ജും ഈടാക്കും.

ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 1100 രൂപയ്ക്ക് തുല്യമായി വെല്‍ക്കം ബെനഫിറ്റ് ലഭിക്കും. ഫ്ലിപ്കാർട്ടിലെ ചെലവാക്കലുകള്‍ക്ക് 5 ശതമാനം ക്യാഷ്ബാക്കും തിരഞ്ഞെടുത്ത മര്‍ച്ചന്റുകള്‍ക്കിടയില്‍ 4 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. വര്‍ഷത്തില്‍ നാല് എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X