റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏപ്രിലിലെ പണനയ അവലോകന യോഗ തീരുമാനങ്ങൾ വ്യാഴാഴ്ച പുറത്ത് വരാനിരിക്കുകയാണ്. 25 അടിസ്ഥാന നിരക്ക് വർധനവാണ് പൊതുവിൽ പ്രതീക്ഷിക്കുന്നത്. ഈ നിരക്ക് വർധനവോടെ നിക്ഷേപ പലിശ നിരക്കിലും വായ്പ പലിശ നിരക്കിലും വർധനവ് പ്രതീക്ഷിക്കുന്നുണ്ട്.
എന്നാൽ പലിശ നിരക്ക് പ്രഖ്യാപനം വരുന്നതിന് മുൻപ് നിക്ഷേപ പലിശ നിരക്കുയർത്തിയിരിക്കുകയാണ് മുൻനിര സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക്. പുതുക്കിയ നിരക്ക് പ്രകാരം മുതിർന്ന പൗരന്മാർക്ക് 8.01 ശതമാനം വരെ പലിശ ലഭിക്കും.
ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപം
ആക്‌സിസ് ബാങ്ക് ഏപ്രിൽ നാലിനാണ് 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയത്. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനം മുതൽ 7 ശതമാനം വരെ പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 6 ശതമാനം മുതൽ 7.75 ശതാനം വരെയും പലിശ ലഭിക്കും. പുതുക്കിയ പലിശ നിരക്കിൽ ഏറ്റവും കൂടുതൽ നേട്ടം ലഭിക്കുന്നത് മുതിർന്ന പൗരന്മാർക്കാണ്.

പലിശ നിരക്ക്
7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 3.50 ശതമാനമാണ് പലിശ നിരക്ക്. 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ആക്സിസ് ബാങ്ക് 4 ശതമാനം പലിശ നൽകും. 61 ദിവസം മുതൽ മൂന്ന് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനവും മൂന്ന് മാസം മുതൽ 6 മാസം വരെയുള്ള 4.75 ശതമാനം പലിശയും ലഭിക്കും.
1 വർഷം മുതൽ 1 വർഷം 24 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.75 ശതമാനം പലിശ ലഭിക്കും. 1 വർഷം 25 ദിവസം മുതൽ 13 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ആക്സിസ് ബാങ്ക് 7.10 പലിശ നൽകുന്നുണ്ട്. 13 മാസം മുതൽ 2 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.15 ശതമാനം പലിശ ലഭിക്കും.
2 വർഷം മുതൽ 30 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.26 ശതമാനം പലിശയാണ് ലഭിക്കുക. 30 മാസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7 ശതമാനം ആണ്.
മുതിർന്ന പൗരന്മാർക്ക്
1 വർഷം മുതൽ 1 വർഷം 24 ദിവസം കാലാവധിയുള്ള സ്തിര നിക്ഷേപങ്ങൾക്ക് 7.50 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും. 1 വർഷം 25 ദിവസം മുതൽ 13 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.85 ശതമാനം പലിശ ലഭിക്കും.
13 മാസം മുതൽ 2 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.90 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷം 30 മാസത്തേക്കാണ് മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശയായ 8.01 ശതമാനം പലിശ ലഭിക്കുന്നത്. 3 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 7.75 ശതമാനം പലിശ നേടാം.
സേവിംഗ്‌സ് അക്കൗണ്ട് നിരക്കിലും മാറ്റം
ആക്‌സിസ് ബാങ്ക് ശമ്പള, സേവിംഗ്‌സ് അക്കൗണ്ടുകൾക്കുള്ള നിരക്കുകൾ പുതുക്കിയിട്ടുണ്ട്. മിനിമം ബാലൻസ് മാനദണ്ഡങ്ങൾ പരിഷ്കരിച്ചും പിഴ ഉയർത്തുകയും ചെയ്തു. സൗജന്യ പണമിടപാട് പരിധി, ഡിഡി ഇഷ്യൂവൻസ് ഫീസ് എന്നിവയും ഉയർത്തി. പുതിയ നിരക്കുൾ ഏപ്രിൽ 1 മുതൽ നിലവിൽ വന്നു.
പ്രസ്റ്റീജ് സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് നേരത്തെ ത്രൈമാസത്തിൽ ശരാശരി മിനിമം ബാലൻസായി 75,000 രൂപയിയിരുന്നു വേണ്ടിയിരുന്നത്. ഇനി മുതൽ പ്രസ്റ്റീജ് അക്കൗണ്ട് ഉടമകൾ ശരാശരി പ്രതിമാസ ബാലൻസ് 75,000 രൂപയായി നിലനിർത്തണം. ശരാശരി ആവറേജ് മിനിമം ബാലൻസ് സൂക്ഷിക്കാത്ത അക്കൗണ്ടുകൾക്ക് ഈടാക്കുന്ന പിഴയിലും വർധനവുണ്ട്. വ്യത്യസ്ത അക്കൗണ്ടുകൾക്ക് 50 രൂപ മുതൽ 600 രൂപ വരെ ഈടാക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
