അടുത്തിടെയുണ്ടായ കുതിച്ചുച്ചാട്ടത്തിന് ശേഷം വിപണി ലാഭമെടുപ്പിന്റെ സമ്മര്‍ദത്തിലാണ്. എങ്കിലും വിപണിയിലെ പൊതുസാഹചര്യം പ്രതീക്ഷാ നിര്‍ഭരമായി തുടരുന്നു. ഇതിനിടെ തിരുത്തല്‍ നേരിട്ട് ആകര്‍ഷക നിലവാരത്തില്‍ നില്ക്കുന്ന ഓഹരികളില്‍ ഹ്രസ്വകാല നിക്ഷേപച്ചിന് നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കെആര്‍ ചോക്സി രംഗത്തെത്തി. ഇതിന്റെ ഭാഗമായി സമീപ കാലയളവില്‍, ചുരുങ്ങിയത് 11 ശതമാനം മുതല്‍ 45 ശതമാനം നേട്ടം ലഭിക്കാവുന്ന 6 ഓഹരികളാണ് ചുവടെ ചേര്‍ക്കുന്നത്.
ഐസിഐസിഐ സെക്യൂരിറ്റീസ്
സാങ്കേതിക വിദ്യയിലധിഷ്ഠിതമായ വിവിധ ധനകാര്യ സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് ഐസിഐസിഐ സെക്യൂരിറ്റീസ് (BSE: 541179, NSE: ISEC). രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ ഐസിഐസിഐ ബാങ്കിന്റെ ഉപകമ്പനിയാണിത്. ഓണ്‍ലൈന്‍ ബ്രോക്കിങ് സേവനങ്ങളില്‍ മുന്‍നിരയിലാണ് സ്ഥാനം. ഇന്‍സ്റ്റിറ്റിയൂഷണല്‍, റീട്ടെയില്‍ ബ്രോക്കിങ്, വെല്‍ത്ത് മാനേജ്മെന്റ്, ഇന്‍വസ്റ്റ്മെന്റ് ബാങ്കിംഗ് മേഖലകളിലാണ് പ്രവര്‍ത്തനം. നിലവില്‍ 645 രൂപയിലാണ് ഓഹരി നില്‍ക്കുന്നത്. ഈ നിലവാരത്തില്‍ നിന്നും 935 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങിക്കാം. ഇതിലൂടെ ഹ്രസ്വകാലയളവില്‍ 45 ശതമാനം ലാഭം നേടാനാവുമെന്നും കെആര്‍ ചോക്സിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ലക്ഷ്മി ഓര്‍ഗാനിക്സ്
അസറ്റൈല്‍ ഘടകപദാര്‍ഥങ്ങളും സവിശേഷ കെമിക്കല്‍ സംയുക്തങ്ങളും നിര്‍മിക്കുന്ന രാജ്യത്തെ പ്രമുഖ കെമിക്കല്‍ കമ്പനിയാണ് ലക്ഷ്മി ഓര്‍ഗാനിക്സ് ഇന്‍ഡസ്ട്രീസ് (BSE: 543277, NSE: LXCHEM). 30 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനിയാണ് ഏറ്റവും കൂടുതല്‍ ഈഥൈല്‍ അസറ്റേറ്റ് നിര്‍മിക്കുന്നത്. 30 ശതമാനം വിപണി വിഹിതവുമുണ്ട്. അതേസമയം, 446 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 620 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങിക്കാം. ഇതിലൂടെ സമീപ കാലയളവില്‍ 39 ശതമാനം നേട്ടം കരസ്ഥമാക്കാം.
ആക്സിസ് ബാങ്ക്
രാജ്യത്തെ ആദ്യ പുതുതലമുറ ബാങ്കുകളിലൊന്നാണ് ആക്സിസ് ബാങ്ക് (BSE: 532215, NSE: AXISBANK). വന്‍കിട- ഇടത്തരം കോര്‍പ്പറേറ്റ് ലോണുകള്‍, എംഎസ്എംഇ വിഭാഗം, ചെറുകിട ബിസിനസ്, കാര്‍ഷിക സംരംഭങ്ങള്‍ക്ക് ഉള്‍പ്പെടെ എല്ലാത്തരം ബാങ്കിംഗ് സേവനങ്ങളും നല്കുന്നു. അടുത്തിടെ സിറ്റി ബാങ്കിന്റെ കണ്‍സ്യൂമര്‍ ബിസിനസ് വിഭാഗം ഏറ്റെടുത്തു. നിലവില്‍ 783 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 936 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാം. ഇതിലൂടെ 19 ശതമാനം ലാഭമാണ് നേടാനാവുകയെന്നും കെആര്‍ ചോക്സിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
മൈന്‍ഡ്ട്രീ
ബഹുരാഷ്ട്ര ഐടി കമ്പനികളില്‍ പ്രമുഖരാണ് മൈന്‍ഡ്ട്രീ ലിമിറ്റഡ് (BSE: 532819, NSE: MINDTREE). കണ്‍സ്യൂമര്‍ റീട്ടെയില്‍, മാനുഫാക്ചറിംഗ്, ബാങ്കിംഗ്- ഇന്‍ഷുറന്‍സ്- ധനകാര്യം, ടെക്നോളജി മീഡിയ, വിനോദ് സഞ്ചാര മേഖലകളിലെ കമ്പനികള്‍ക്ക് വേണ്ട സോഫ്റ്റ്വയര്, വിവര വിശകലന സേവനങ്ങളാണ് നല്‍കുന്നത്. ഏറ്റവുമൊടുവില്‍ 4,397 രൂപ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്. ഇവിടെ നിന്നും 5,263 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാം. ഇതിലൂടെ 19 ശതമാനം നേട്ടം കരസ്ഥമാക്കാനാകും.
ശ്രീ സിമന്റ്
രാജ്യത്തെ വമ്പന്‍ സിമന്റ് ഉത്പാദക കമ്പനികളിലൊന്നാണ് ശ്രീ സിമിന്റ് (BSE: 500387, NSE: SHREECEM). വിവിധ തരത്തിലുള്ള സിമന്റുകളും എഎസി ഗ്രേഡിലുള്ള സിമന്റ് കട്ടകളും പുറത്തിറക്കുന്നു. ഇതിനോടൊപ്പം ഊര്‍ഝ മേഖലയിലും സംരംഭങ്ങളുണ്ട്. ദേശീയ തലത്തില്‍ പ്രവര്‍ത്തനം വ്യാപിക്കാന്‍ ശ്രമിക്കുന്നതും ഫലപ്രദമായ മൂലധന വിനിയോഗവും അനുകൂല ഘടകങ്ങളാണ്. അതേസമയം, ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത് 25,137 രൂപ നിലവാരത്തിലാണ്. ഹ്രസ്വകാലയളവില്‍, 27,987 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിലൂടെ 11 ശതമാനം നേട്ടമാണ് കരസ്ഥമാക്കാനാവുക.
ഡോ. റെഡ്ഡീസ് ലാബോറട്ടറീസ്
ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന വമ്പന്‍ ഫാര്‍മ കമ്പനിയാണ് ഡോ. റെഡ്ഡീസ് ലാബ്സ് (BSE: 500124, NSE: DRREDDY). വിവിധ മരുന്നുകള്‍, രാസസംയുക്തങ്ങള്‍, പേറ്റന്റ് നേടിയിട്ടുള്ള മരുന്നുകള്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. അമേരിക്ക, യുറോപ്പ്, റഷ്യ ഉള്‍പ്പെടെ നിരവധി വിദേശ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. നിലവില്‍ 4,325 രൂപയിലാണ് ഓഹരി നില്‍ക്കുന്നത്. ഈ നിലവാരത്തില്‍ നിന്നും 5,261 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാം. ഇതിലൂടെ ഹ്രസ്വകാലയളവില്‍ 21 ശതമാനം ലാഭം നേടാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കെആര്‍ ചോക്സി പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications