പ്രായമാകുന്തോറും നിക്ഷേപത്തിൽ റിസ്കെടുക്കുന്നത് പൊതുവെ കുറഞ്ഞു വരും. മുതിർന്ന പൗരന്മാർ നിക്ഷേപത്തെ കൂടുതലായി ആശ്രയിക്കുന്നതും ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് അധിക നിരക്ക് നൽകുന്നതിനും കാരണം ഇതു തന്നെ. മുതിർന്ന പൗരന്മാർക്ക് രാജ്യത്തെ മുൻനിര ബാങ്കുകളേക്കാൾ പലിശ നൽകുന്നൊരു സ്വകാര്യ ബാങ്കാണ് ആക്സിസ് ബാങ്ക്. ബാങ്കിന്റെ പലിശ നിരക്കും. 5 ലക്ഷം രൂപ വിവിധ കാലയളവിൽ നിക്ഷേപിച്ചാൽ എത്ര രൂപ പലിശ ലഭിക്കുമെന്നും നോക്കാം.
മികച്ച പലിശ
ആഗസ്റ്റ് 1 മുതൽ നിലവിൽ വന്ന ആക്സിസ് ബാങ്കിന്റെ പുതുക്കിയ നിരക്ക് പ്രകാരം മുതിര്‍ന്ന പൗരന്മാര്ക്ക് ഏറ്റവും മികച്ച പലിശ ലഭിക്കുന്നത് 13 മാസം മുതല്‍ 2 വര്‍ഷത്തില്‍ താഴെ വരെയുള്ള കാലാവധിയിലാണ്. 7.85 ശതമാനം പലിശയാണ് ഈ കാലാവധിയില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്നത്. 7.10 ശതമാനം പലിശയാണ് റെഗുലര്‍ നിക്ഷേപകര്‍ക്ക് ഈകാലയളവില്‍ നല്‍കുന്നത്.
മറ്റു പലിശ നിരക്കുകൾ
മുതിര്‍ന്ന പൗരന്മാര്ക്ക് ബാങ്ക് 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്കുള്ള കാലാവധിയില്‍ 3.50 ശതമാനം മുതല്‍ 7.85 ശതമാനം വരെ പലിശ നല്‍കും. 7-45 ദിവസത്തേക്കാണ് 3.50 ശതമാനം പലിശ. 46- 60 ദിവസത്തേക്ക് 4 ശതമാനവും 61 ദിവസം മുതല്‍ 3 മാസത്തില്‍ താഴെയുള്ള കാലാവധിയില്‍ 4.50 ശതമാനവും പലിശ നേടാം.

6 മാസം മുതല്‍ 9 മാസത്തില്‍ താഴെയുള്ള കാലയളവില്‍ 4.75 ശതമാനവും 9 മാസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ 6.25 ശതമാനവും പലിശ നേടാം. 1 വര്‍ഷത്തിന് മുകളില്‍ 10 വര്‍ഷം വരെ മുതിര്‍ന്ന പൗരന്മാര്ക്ക് 7 ശതമാനത്തിന് മുകളില്‍ പലിശ ആക്സിസ് ബാങ്ക് നല്‍കുന്നുണ്ട്.
1 വര്‍ഷം- 1 വര്‍ഷം നാല് ദിവസത്തേക്ക 7.50 ശതമാനവും തുടര്‍ന്ന് 13 മാസത്തേക്ക് 7.55 ശതമാനം പലിശയും ലഭിക്കും. 2 വര്‍ഷം മുതല്‍ 30 വര്‍ഷത്തില്‍ താഴെ 7.80 ശതമാനം പലിശ നേടാം. 30 മാസം മുതല്‍ 10 വര്‍ഷത്തേക്ക് 7.75 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കും. റെഗുലര്‍ നിക്ഷേകര്‍ക്ക് 3.50 ശതമാനം മുതല്‍ 7.10 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്നത്.
എഫ്ഡി കാൽക്കുലേറ്റർ
ആക്സിസ് ബാങ്കില്‍ 5 ലക്ഷം രൂപ നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് 1 വര്‍ഷം 11 മാസം വരെയുള്ള കാലയളവില്‍ 7.85 ശതമാനം പലിശ ലഭിക്കും. ഓഗസ്റ്റ് 1 ന് 5 ലക്ഷം രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് 2025 ജൂലായ് 1 ന് കാലാവധിയെത്തുമ്പോള്‍ 5,80,382 രൂപ നേടാനാകും. റെഗുലര്‍ നിക്ഷേപകനാണെങ്കില്‍ 5 ലക്ഷം രൂപയില്‍ നിന്ന് 5,72,243 രൂപയായി വളരും.
2 വര്‍ഷത്തേക്കാണെങ്കില്‍ 7.80 ശതമാനമാണ് പലിശ. 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 5,83,536 രൂപയായി വളരും. 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാൽ മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം വരെ പലിശ ലഭിക്കും. 5 ലക്ഷം വളര്‍ന്ന 7,33,921 രൂപയാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബാങ്കിന്റെ മൊബൈല്‍ ആപ്പ് വഴിയോ നെറ്റ് ബാങ്കിംഗ് വഴിയോ സ്ഥിര നിക്ഷേപമിടുമ്പോള്‍ 5,000 രൂപയാണ് ആവശ്യം. ബാങ്ക് ബ്രാഞ്ച് വഴി നിക്ഷേപിക്കുമ്പോള്‍ കുറഞ്ഞത് 10,000 രൂപ വേണം. കാലാവധിക്ക് മുന്‍പ് ആദ്യമായി നിക്ഷേപം പിന്‍വലിക്കുമ്പോള്‍ നിക്ഷേപിച്ച തുകയുടെ 25 ശതമാനം വരെ പിന്‍വലിക്കുന്നതിന് ആക്സിസ് ബാങ്ക് പിഴ ഈടാക്കില്ല. തുടര്‍ന്ന നിക്ഷേപം നേരത്തെ പിന്‍വലിക്കുകയാണെങ്കില്‍ 1 ശതമാനം പിഴ ഈടാക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
