ഈ ടാറ്റ ഗ്രൂപ്പ് സ്റ്റോക്കില്‍ പച്ചക്കൊടി വീശി ആക്‌സിസ് സെക്യുരിറ്റീസ്; റീടെയില്‍ ബിസിനസ് ഉയരും!

ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ കമ്പനികളില്‍ ഒന്നാണ് ട്രെന്‍ഡ് ലിമിറ്റഡ്. രാജ്യത്തെ സംഘടിത റീടെയില്‍ സെക്ടറില്‍ ആദ്യകാലത്തുതന്നെ വേരുറപ്പിച്ച ട്രെന്‍ഡ് ലിമിറ്റഡില്‍ വലിയ മുന്നേറ്റ സാധ്യത പ്രവചിക്കുകയാണ് ആഭ്യന്തര ബ്രോക്കറേജായ ആക്‌സിസ് സെക്യുരിറ്റീസ്. നാലാം ത്രൈമാസപാദം നിക്ഷേപകര്‍ക്ക് കാര്യമായ ലാഭം സമ്മാനിക്കാന്‍ കമ്പനിക്ക് കഴിയുമെന്ന് ബ്രോക്കറേജ് നിരീക്ഷിക്കുന്നു. ഈ ആഴ്ച്ച ആക്‌സിസ് സെക്യുരിറ്റീസിന്റെ 'ടോപ്പ് സ്റ്റോക്ക് പിക്കും' ട്രെന്‍ഡ് ലിമിറ്റഡുതന്നെ.

പച്ചപിടിക്കും

നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ കാഴ്ച്ചവെച്ച ഗംഭീര തിരിച്ചുവരവ് രണ്ടാം പകുതിയിലും ഈ ടാറ്റ ഗ്രൂപ്പ് കമ്പനി തുടരുമെന്ന ഉറച്ചവിശ്വാസം ബ്രോക്കറേജ് പങ്കുവെയ്ക്കുന്നുണ്ട്. ഉത്സവകാലവും വിവാഹക്കാലവും ആധാരമാക്കിയാകും രണ്ടാം പകുതിയില്‍ ട്രെന്‍ഡ് ലിമിറ്റഡിന്റെ ബിസിനസ് 'പച്ചപിടിക്കുക'. നേരത്തെ, കോവിഡ് കാലത്ത് കമ്പനിയുടെ വില്‍പ്പന കൂപ്പുകുത്തിയിരുന്നു.

ലക്ഷ്യവില

എന്തായാലും മുന്നോട്ടുള്ള നാളുകളില്‍ ട്രെന്‍ഡ് ലിമിറ്റഡിന്റെ ലാഭക്ഷമത ഉയരുമെന്നാണ് ആക്‌സിസ് സെക്യുരിറ്റീസിന്റെ പക്ഷം. സ്റ്റോക്കില്‍ 'ബൈ' റേറ്റിങ് കല്‍പ്പിക്കുന്ന ഇവര്‍ 1,180 രൂപയുടെ ലക്ഷ്യവിലയാണ് നിക്ഷേപകര്‍ക്ക് നല്‍കുന്നത്. ആറു മുതല്‍ ഒന്‍പത് മാസങ്ങള്‍ കൊണ്ട് മെച്ചപ്പെട്ട ആദായം ട്രെന്‍ഡ് ലിമിറ്റഡ് ഓഹരികള്‍ സമര്‍പ്പിക്കും.

ഇതേസമയം, ഹ്രസ്വകാല നിക്ഷേപകര്‍ക്കും കമ്പനിയില്‍ കണ്ണെത്തിക്കാം. ചുരുങ്ങിയ സമയംകൊണ്ട് ലാഭമുണ്ടാക്കാനുള്ള അവസരങ്ങളും ട്രെന്‍ഡ് ലിമിറ്റഡില്‍ ലഭിക്കുമെന്നാണ് ആക്‌സിസ് സെക്യുരിറ്റീസിന്റെ വിലയിരുത്തല്‍.

 
വരുമാനം

കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള 'സൂഡിയോ' ഫ്രാഞ്ചൈസിയില്‍ കാര്യമായ ശ്രദ്ധ ചെലുത്താനുള്ള പുറപ്പാടിലാണ് ഇപ്പോള്‍ മാനേജ്‌മെന്റ്. 15 മുതല്‍ 25 വയസ്സുവരെയുള്ള വിഭാഗത്തിലെ സാധ്യതകള്‍ മുതലെടുക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു. പുത്തന്‍ ട്രെന്‍ഡുകള്‍ ഉള്‍ക്കൊണ്ടുള്ള ഉത്പന്നങ്ങള്‍ മത്സരാധിഷ്ഠിത വിലയില്‍ ലഭ്യമാക്കുന്ന വസ്ത്ര ഫ്രാഞ്ചൈസിയാണ് സൂഡിയോ. ചതുരശ്ര അടി കണക്കാക്കിയുള്ള വരുമാനം പരിശോധിച്ചാല്‍ സൂഡിയോ ആണ് ട്രെന്‍ഡ് ലിമിറ്റഡിന് ഉയര്‍ന്ന ലാഭം സമര്‍പ്പിക്കുന്ന പ്രസ്ഥാനം. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ വെസ്റ്റ്‌സൈഡിന്റെ പിന്തുണയും സൂഡിയോയ്ക്കുണ്ട്.

 
വളർച്ച

ഒരുഭാഗത്ത് ചെലവുകള്‍ കുറയ്ക്കാനുള്ള നടപടികളും ട്രെന്‍ഡ് ലിമിറ്റഡ് കൈക്കൊള്ളുന്നത് കാണാം. വാടകയും മറ്റു അനുബന്ധ നിരക്കുകളും കുറയ്ക്കുന്നതിനായി കമ്പനി നിരന്തരം പ്രോപ്പര്‍ട്ടി പാര്‍ട്ണര്‍മാരുമായി ചര്‍ച്ച നടത്തിവരികയാണ്. ചെലവ് ചുരുക്കല്‍ നടപടികളും പ്രവര്‍ത്തനം കൂടുതല്‍ ത്വരിതപ്പെടുന്നതും മുന്‍നിര്‍ത്തി മൂന്ന്, നാല് പാദങ്ങളില്‍ കാര്യമായ മാര്‍ജിന്‍ പുരോഗതി കയ്യടക്കാന്‍ ട്രെന്‍ഡ് ലിമിറ്റഡിന് സാധിക്കുമെന്നാണ് ആക്‌സിസ് സെക്യുരിറ്റീസ് കണക്കുകൂട്ടുന്നത്.

ഓഹരി വില

ചൊവാഴ്ച്ച 1.53 ശതമാനം വിലയിടിവിലാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്. 1,054.50 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ക്ക് 1,035 രൂപയില്‍ തിരശ്ശീല വീണു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.71 ശതമാനവും ഒരു മാസത്തിനിടെ 0.81 ശതമാനവും വീതം ഉയര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. ആറു മാസം കൊണ്ട് 19.98 ശതമാനം ലാഭമാണ് കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ജൂണ്‍ അവസാനവാരം 862 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.

 
ഉയർച്ചയും താഴ്ച്ചയും

ഈ വര്‍ഷം ഇതുവരെ 53.41 ശതമാനം ഉയര്‍ച്ച സ്‌റ്റോക്കില്‍ കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,209.95 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 585 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ട്രെന്‍ഡ് ലിമിറ്റഡ് സാക്ഷിയാണ്. പിഇ അനുപാതം 534.76. ഡിവിഡന്റ് യീല്‍ഡ് 0.058 ശതമാനം.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യുരിറ്റീസിലെ വിശകലന വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X