കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള സാമ്പത്തിക ഉത്തേജന പാക്കേജുകളുടെ ഭാഗമായും അല്ലാതെയും രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്. അടുത്തിടെ അടിസ്ഥാന സൗകര്യ വികസനത്തിനും നിര്‍മാണത്തിനുമായി 100 ലക്ഷം കോടിയുടെ വന്‍ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇതില്‍ 25 ലക്ഷം കോടിയെങ്കിലും റോഡുകളുടെ വികസനത്തിനായി മാത്രം നീക്കി വെച്ചിരിക്കുകയാണ്. ഇതിനിടെ രാജ്യത്തെ മുന്‍നിര ഹൈവേ നിര്‍മാണ കമ്പനിയുടെ ഓഹരി 50 ശതമാനം ലാഭം പ്രതീക്ഷിച്ച് വാങ്ങാമെന്ന് നിര്‍ദേശിച്ച് ആക്സിസ് സെക്യൂരിറ്റീസ് രംഗത്തെത്തി.
എച്ച്ജി ഇന്‍ഫ്രാ എന്‍ജിനീയറിംഗ്
2003-ല്‍ രാജസ്ഥാനിലെ ജോധ്പൂര്‍ ആസ്ഥാനമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ദേശീയപാതകള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് എച്ച്ജി ഇന്‍ഫ്രാ എന്‍ജിനീയറിംഗ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്തിടെ വിമാനത്താവളങ്ങളിലെ റണ്‍വേ ദീര്‍ഘിപ്പിക്കുന്നത് പോലെയുളള തുടര്‍ പ്രവര്‍ത്തനങ്ങളും റെയില്‍വേ, അടിസ്ഥാന സൗകര്യ വികസനം പോലെയുള്ള നിര്‍മാണ പ്രവര്‍ത്തികളും കമ്പനി ഏറ്റെടുക്കുന്നുണ്ട്. മഹാരാഷ്ട്ര, രാജസ്ഥാന്, ഉത്തര്‍പ്രദേശ് അടക്കമുള്ള പത്തോളം സംസ്ഥാനങ്ങളില്‍ വിവിധ ദേശീയ പാതകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സാമ്പത്തികം
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ എച്ച്ജി ഇന്‍ഫ്രാ 781 കോടി രൂപ വരുമാനവും 74 കോടി രൂപ അറ്റാദായവും നേടി. ഇത് മുന്‍ പാദത്തേക്കാള്‍ കുറവാണ്. എങ്കിലും കഴിഞ്ഞ 5 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക വരുമാനത്തിലും അറ്റാദായത്തിലും സ്ഥായിയായ വളര്‍ച്ച കാഴ്ചവയ്ക്കുന്നുണ്ട്. നിലവില്‍ 3,857 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 170 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. എച്ച്ജി ഇന്‍ഫ്രായുടെ 74.53 ശതമനം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമാണ്. 15 ശതമാനത്തോളം ഓഹരികള്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പക്കലുമുണ്ട്.
അനുകൂല ഘടകം
നിലവില്‍ കമ്പനിക്ക് ലഭിച്ചിരിക്കുന്ന വിവിധ റോഡ് പദ്ധതികളുടെ കരാര്‍ മൂല്യം 6,843 കോടി രൂപയാണ്. ഇത് 2021 സാമ്പത്തിക വര്‍ഷത്തിലെ വരുമാനത്തിന്റെ മൂന്ന് മടങ്ങോളം വരും. കമ്പനിയുടെ ആകെ കരാര്‍ മൂല്യം 9,000 കോടി രൂപ കവിയും. ഇതിലൂടെ എച്ച്ജി ഇന്‍ഫ്രാ എന്‍ജിനീയറിംഗിന്റെ (BSE: 541019, NSE: HGINFRA) ഭാവി വരുമാന ലഭ്യത ശക്തമാണെന്ന് കരുതാനാവും. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും റെയില്‍വേ മേഖലയിലും ഉടന്‍ പ്രഖ്യാപിക്കുന്ന വന്‍കിട പദ്ധതികളിലും ഒരു വിഹിതം കമ്പനിക്ക് ലഭിച്ചേക്കാം എന്നതും ശുഭസൂചനയാണ്.
ലക്ഷ്യ വില 855
നിലവില്‍ 591 രൂപ നിലവാരത്തിലാണ് എച്ച്ജി ഇന്‍ഫ്രായുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പടുന്നത്. 855 രൂപ ലക്ഷ്യമാക്കി ഓഹരികളില്‍ നിക്ഷേപം പരിഗഗണിക്കാമെന്നാണ് ആക്സിസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ സമീപ ഭാവിയില്‍ 50 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാം. ഓഹരി വില 568-ല്‍ നില്‍ക്കുമ്പോഴായിരുന്നു ബ്രോക്കറേജ് സ്ഥാപനം ഓഹരികള്‍ വാങ്ങാനായി ആദ്യം നിര്‍ദേശിച്ചിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 830 രൂപയും കുറഞ്ഞ വില 198.80 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications