പ്രാജ് ഇന്‍ഡസ്ട്രീസ്. ഡിസ്റ്റിലറി ഉപകരണങ്ങള്‍ രൂപകല്‍പ്പനയിലും നിര്‍മാണത്തിലും ഏര്‍പ്പെടുന്ന ഇന്ത്യയിലെ മുന്‍നിര കമ്പനികളില്‍ ഒന്ന്. വിപണിയില്‍ നേട്ടം തേടുന്നവര്‍ക്ക് പ്രാജ് ഇന്‍ഡസ്ട്രീസ് ഓഹരികളില്‍ കണ്ണെത്തിക്കാമെന്നാണ് ആഭ്യന്തര ബ്രോക്കറേജായ ആക്സിസ് സെക്യുരിറ്റീസ് നിര്‍ദേശിക്കുന്നത്.
ബയോ എനര്‍ജി രംഗത്ത് കമ്പനി രേഖപ്പെടുത്തുന്ന ശക്തമായ വളര്‍ച്ച സ്റ്റോക്കിലെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. അടുത്തകാലത്തായി ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഡിസ്റ്റിലറികള്‍ക്ക് താത്പര്യം കൂടുന്നതും എഥനോളിന്റെ മൊത്തത്തിലുള്ള ഡിമാന്‍ഡ്-സപ്ലൈ വിടവും പ്രാജ് ഇന്‍ഡസ്ട്രീസിന്റെ വരുമാനസാധ്യതകള്ക്ക് തിളക്കമേകുകയാണ്.
ജലശുദ്ധീകരണ രംഗത്ത് സീറോ ലിക്വിഡ് ഡിസ്ചാര്‍ജ് (ZLD) സംവിധാനം വഴി കമ്പനി നടത്തുന്ന ചുവടുവെയ്പ്പുകള് മികച്ച രീതിയിലാണ് മുന്നേറുന്നത്. ജൈവ-സാമ്പത്തിക വിപ്ലവം മുന്നോട്ടുവെയ്ക്കുന്ന അവസരങ്ങളുടെ പ്രധാന ഗുണഭോക്താവാണ് പ്രാജ് ഇന്‍ഡസ്ട്രീസ്. ഇക്കാരണത്താല്‍ വരുംപാദങ്ങളില്‍ അടിയുറച്ച വളര്‍ച്ചയും വരുമാനവും കണ്ടെത്താന്‍ കമ്പനിക്ക് സാധിക്കുമെന്ന് ആക്സിസ് സെക്യുരിറ്റീസിന്റെ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
വാസ്തവത്തില്‍ പോയവര്‍ഷത്തെ മള്‍ട്ടിബാഗര്‍ ഓഹരികളിലൊന്നാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 112 ശതമാനം നേട്ടം തിരിച്ചുനല്‍കാന്‍ കമ്പനിക്ക് കഴിഞ്ഞു. 2022 -ല്‍ മാത്രം 16 ശതമാനം ഉയര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. തിങ്കളാഴ്ച്ച 394.50 രൂപയിലാണ് പ്രാജ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വ്യാപാരം നിര്‍ത്തിയത്. 477 രൂപയിലേക്ക് കമ്പനിയുടെ ഓഹരി വില എത്തുമെന്നാണ് ആക്സിസ് സെക്യുരിറ്റീസിന്റെ പ്രവചനം.
'സമീപകാലത്ത് ധാന്യങ്ങള്‍ ആധാരമാക്കിയുള്ള ഡിസ്റ്റിലറി ബിസിനസില്‍ നിന്നും മെച്ചപ്പെട്ട വരുമാനം കണ്ടെത്താന്‍ പ്രാജ് ഇന്‍ഡസ്ട്രീസിന് കഴിയുന്നുണ്ട്. വൈകാതെ എഥനോള്‍ ഉത്പാദനത്തിനായി സര്‍ക്കാര്‍ ധാന്യവിഹിതം കൂട്ടും. ഇതോടെ കമ്പനിയുടെ വരുമാനം പുതിയ ഉയരങ്ങള്‍ കീഴടക്കും. ധാന്യം അടിസ്ഥാനപ്പെടുത്തിയുള്ള പ്രോജക്ടുകള്‍ നേരിടുന്ന രണ്ടു പ്രധാന പ്രശ്നങ്ങളാണ് ഇവിടെ പരിഹരിക്കപ്പെടുക. ആദ്യത്തേത് അസംസ്കൃത വസ്തുക്കളുടെ ലഭ്യതയാണ്. രണ്ടാമത് അസംസ്കൃത വസ്തുക്കളുടെ വിലയിലെ ചാഞ്ചാട്ടം കുറയും', ആക്സിസ് സെക്യുരിറ്റീസ് പറയുന്നു.
ഇതേസമയം, റഷ്യയും ഉക്രൈനും തമ്മില്‍ തുടരുന്ന യുദ്ധം മുന്‍നിര്‍ത്തി ഹ്രസ്വകാലത്തേക്ക് സ്റ്റീല്‍ ആധാരമാക്കിയുള്ള ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിക്കുമെന്ന ഭീഷണി പ്രാജ് ഇന്‍ഡസ്ട്രീസിന്റെ തലയ്ക്ക് മീതെ തൂങ്ങിയാടുന്നുണ്ട്. കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തെയും ഇതു ബാധിക്കാം. യുദ്ധം തുടങ്ങിയതുമുതല്‍ യൂറോപ്യന്‍ മേഖലയില്‍ പ്രാജ് ഇന്‍ഡസ്ട്രീസിന്റെ ബിസിനസ് കുറഞ്ഞിട്ടുണ്ട്.
'റഷ്യയുടെ ഉക്രൈന് അധിനിവേശത്തിന് പിന്നാലെ ആഗോള ചരക്കുവില സര്‍വകാല ഉയരം തൊട്ടിരിക്കുകയാണ്. ക്രൂഡ് വിലയിലെ വന്കയറ്റം എഥനോളിന്റെ ആകര്‍ഷണീയത കൂട്ടുന്നുണ്ട്. ഈ അവസരത്തില്‍ പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നത് ലാഭകരവും യുക്തിസഹവുമാണ്. എഥനോളിന്റെ ഡിമാന്‍ഡ് ഉയരുന്നതും ഇതേകാരണത്താല്ത്തന്നെ. മുന്നോട്ടുള്ള നാളുകളില്‍ എഥനോള്‍ ഉത്പാദനത്തിനായി ഡിസ്റ്റിലറികള്‍ക്ക് സ്ഥിരം കരാറുകള്‍ ലഭിക്കാനിടയുണ്ട്. ഈ മേഖലയില്‍ വലിയ നിക്ഷേപങ്ങളും വന്നെത്തും. അതുകൊണ്ട് പ്രാജ് ഇന്ഡ്സ്ട്രീസിന് മുന്നില്‍ മികച്ച വളര്‍ച്ച അവസരമാണ് ഇപ്പോള്‍ രൂപംകൊള്ളുന്നത്', ആക്സിസ് സെക്യുരിറ്റീസ് പറയുന്നു.
മുകളില്‍
കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications