ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നവരാണെങ്കിൽ റിസ്ക് കുറച്ച് വലിയ ആദായം നേടാൻ സാധിക്കുന്ന നിക്ഷേപങ്ങളിലൊന്നാണ് മ്യൂച്വൽ ഫണ്ട്. നേരിട്ട് ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ വിമുഖതയുള്ളവർക്കും മ്യൂച്വൽ ഫണ്ട് നിക്ഷേപം വഴി ലാഭം നേടാം. സാമ്പത്തിക രംഗത്തെ പ്രൊഫഷണലുകളായ ഫണ്ട് മാനേജർമാർ കൈകാര്യം ചെയ്യുന്നവയായതിനാൽ നേരിട്ട് ഇക്വിറ്റിയിൽ നിക്ഷേപിക്കുമ്പോഴുണ്ടാകുന്ന അപാകതകൾ മറികടക്കാൻ മ്യൂച്വൽ ഫണ്ട് നിക്ഷേപം വഴി സാധിക്കുന്നു.
ഹ്രസ്വകാലത്തേക്ക് എല്ലായിപ്പോഴും മികച്ച ആദായം നൽകുന്നവയല്ല മ്യൂച്വൽ ഫണ്ടുകൾ. എന്നാൽ പണപ്പെരുപ്പത്തെ മറികടന്നുള്ള ആദായം ദീർഘകാലത്തേക്ക് ഉറപ്പിക്കാൻ മ്യൂച്വൽ ഫണ്ടിൽ സാധിക്കും. ഇത്തരത്തിൽ 8 വർഷം കൊണ്ട് 10 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ നിന്ന് 28 ലക്ഷം രൂപ തിരികെ നൽകിയൊരു ഫണ്ടിനെ പറ്റിയാണ് ഈ ലേഖനം. 2013 നവംബർ 29ന് ആരംഭിച്ച ആക്‌സിസ് സ്‌മോള്‍ കാപ് ഫണ്ട് 8 വര്‍ഷത്തിനിടെ 23.18 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. വിശദാംശങ്ങൾ ചുവടെ നോക്കാം.
അടിസ്ഥാന വിവരങ്ങള്‍
സ്‌മോള്‍ കാപ് ഓഹരികളില്‍ നിക്ഷേപിക്കുന്നതിനാല്‍ ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമായ ഫണ്ടാണ് ആക്‌സിസ് സ്‌മോള്‍ കാപ് ഫണ്ട്. വാല്യു റിസര്‍ച്ച് 5 സ്റ്റാര്‍ റേറ്റിംഗ് നല്‍കിയ ഈ ഫണ്ടിന്റെ 2022 നവംബര്‍ 11നുള്ള നെറ്റ് അസറ്റ് വാല്യു 63.51 രൂപയാണ്. സെപ്റ്റംബര്‍ 30 വരെ ഫണ്ട് 10,761 കോടി രൂപ കൈകാര്യം ചെയ്യുന്നുണ്ട്. നിക്ഷേപം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ പിൻവലിച്ചാൽ 1 ശതമാനം എക്‌സിറ്റ് ലോഡ് ഈടാക്കും.
ഫണ്ടിന്റെ ചെലവ് അനുപാതം 0.52 ശതമാനമാണ്. ഓര്‍ഗാനിക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഗ്യാലക്‌സി സര്‍ഫാടന്‍ഡ്‌സ്, നാരായണ ഹ്രുദയാലയ ലിമിറ്റഡ്, ബ്രിഗേഡ് എന്‍ഡര്‍പ്രൈസ്, കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവയാണ് കമ്പനിയുടെ പ്രധാന നിക്ഷേപങ്ങള്‍.
ആദായം
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 8.28 ശതമാനം വളര്‍ച്ചയാണ് ആക്‌സിസ് സ്‌മോള്‍ കാപ് ഫണ്ട് രേഖപ്പെടുത്തിയത്. 10,000 രൂപ ഒറ്റത്തവണയായി നിക്ഷേപിച്ചൊരാള്‍ക്ക് 10,828 രൂപ ലഭിച്ചു. 3 വര്‍ഷത്തേക്ക് 27.71 ശതമാനം ആദായം ഫണ്ട് നല്‍കി. അഞ്ച് വര്‍ഷത്തിനിടെ 19.78 ശതമാനവും 8 വര്‍ഷത്തിനിടെ 23.18 ശതമാനം ആദായവും നല്‍കി. 8 വര്‍ഷം മുന്‍പ് 10,000 രൂപ ഫണ്ടിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത്തെ മൂല്യം 63,180 രൂപയായിരിക്കും.
എസ്‌ഐപി പ്രകടനം
ആക്‌സിസ് സ്‌മോള്‍ കാപ് ഫണ്ടിന്റെ വാര്‍ഷിക എസ്‌ഐപി റിട്ടേണ്‍ കഴിഞ്ഞ വര്‍ഷത്തില്‍ 9.97 ശതമാനമായിരുന്നു. 10,000 രൂപയുടെ മാസ എസ്‌ഐപി വഴി 1.20 ലക്ഷം രൂപയുടെ നിക്ഷേപം 1.26 ലക്ഷം രൂപുയായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 30.85 ശതമാനം എസ്‌ഐപി ആദായം ഫണ്ട് നല്‍കി. 10,000 രൂപയുടെ മാസ എസ്‌ഐപി വഴി നിക്ഷേപിച്ച 3.60 ലക്ഷം രൂപ 5.59 ലക്ഷം രൂപയായി വളര്‍ന്നു.
5 വര്‍ഷത്തെ എസ്‌ഐപി റിട്ടേണ്‍ 24.97 ശതമാനമായിരുന്നു. എസ്‌ഐപി വഴി 6 ലക്ഷം നിക്ഷേപിച്ചൊരാള്‍ക്ക് അഞ്ചാം വര്‍ഷം 11 ലക്ഷം രൂപ ലഭിച്ചു. ഫണ്ട് ആരംഭിച്ചത് മുതലുള്ള എസ്‌ഐപി റിട്ടേണ്‍ 20.77 ശതമാനമാണ്. 8 വർഷം മുൻപ് ആരംഭിച്ച 10,000 രൂപയടെ മാസ എസ്‌ഐപി വഴി 10.70 ലക്ഷം രൂപയുടെ നിക്ഷേപും 28 ലക്ഷം രൂപയായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
