ഇന്ത്യയിലെ ഏറ്റവും സുപ്രധാനവും അനിവാര്യവുമായ തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ഒരു പൗരന്റെ തിരിച്ചറിയൽ രേഖ എന്നതിലുപരി, മേൽവിലാസം തെളിയിക്കുവാനും ആധാർ ഉപയോഗിക്കുന്നു. ആധാറിനെ മറ്റ് രേഖകളിൽ നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം, ഇത് ലഭിക്കാൻ പ്രായപൂർത്തിയാകേണ്ടതില്ല എന്നതാണ്. അതിനാൽ ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞുങ്ങൾക്ക് പോലും ആധാർ കാർഡിന് അപേക്ഷിക്കാവുന്നതാണ്.
ബാൽ ആധാർ
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അപേക്ഷിക്കാവുന്ന ഈ ആധാർ കാർഡിനെ ബാൽ ആധാർ എന്നാണ് വിളിക്കുന്നത്. ഇത് സാധാരണ ആധാർ കാർഡിൽ നിന്നും വ്യത്യസ്തമാണ്. ഇതിൽ കുട്ടിയുടെ പേര്, ഫോട്ടോ, ജനനത്തീയതി, ലിംഗഭേദം എന്നിവയെല്ലാം ഉൾപ്പെടുന്നു. കൂടാതെ മാതാപിതാക്കളിൽ ഒരാളുടെ ആധാർ നമ്പറുമായി ഈ ആധാർ ബന്ധിപ്പിക്കണം. അഞ്ച് വയസ്സിനു താഴെയുള്ളതിനാൽ ബാൽ ആധാറിന് ഐറിസ് സ്കാനും, ബയോമെട്രിക് വെരിഫിക്കേഷനും ആവശ്യമില്ല.
പാസ്‌പോർട്ട് പോലുള്ള നിരവധി രേഖകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ടതിനാൽ നിങ്ങളുടെ കുട്ടികൾക്ക് ഒരു ബാൽ ആധാർ എടുക്കുന്നത് കൂടുതൽ ആവശ്യമായി വരും. അതിനാൽ കുട്ടികൾക്ക് ഉടൻ തന്നെ ബാൽ ആധാർ എടുക്കുന്നത് നല്ലതാണ്. എന്നാൽ എങ്ങനെ അപേക്ഷിക്കണമെന്ന് അറിയണ്ടേ?

ബാൽ ആധാറിന് അപേക്ഷിക്കാം
ബാൽ ആധാറിന് ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാം:
ഓൺലൈൻ അപേക്ഷാ പ്രക്രിയ
- ആദ്യം ഔദ്യോഗിക വെ്സൈറ്റായ UIDAI സന്ദർശിക്കുക.
- "മൈ ആധാർ" എന്ന ഓപ്ഷനിൽ നിന്നും "ഒരു അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- നിങ്ങളുടെ നഗരം, മൊബൈൽ നമ്പർ എന്നിവ തിരഞ്ഞെടുക്കുക. ഒടിപി ലഭിച്ച് അത് വെരിഫൈ ചെയ്യുക.
- ആധാർ സേവാ കേന്ദ്രത്തിലോ എൻറോൾമെന്റ് സെന്ററിലോ സന്ദർശിക്കുന്നതിനുള്ള തീയതിയും സമയവും തിരഞ്ഞെടുക്കുക.
- ബാൽ ആധാറുമായി ആധാർ ലിങ്ക് ചെയ്യേണ്ട രക്ഷിതാവ് ബയോമെട്രിക് വെരിഫിക്കേഷനും ആധാർ വിശദാംശങ്ങളും സമർപ്പിക്കണം.
- അതിനു ശേഷം കുട്ടിയുടെ രേഖകളും മറ്റു വിവരങ്ങളും സമർപ്പിക്കുക.
- ബാൽ ആധാർ രക്ഷിതാവിൻ്റെ മേൽവിലാസത്തിലേക്ക് അയക്കും. നിങ്ങൾക്ക് UIDAI വഴി ഡൗൺലോഡ് ചെയ്യാനാവും.
ഓഫ്‌ലൈൻ അപേക്ഷ പ്രക്രിയ
- നിങ്ങളുടെ അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിക്കാം
- സെന്ററിൽ ഫോം പൂരിപ്പിച്ച് കുട്ടിയുടെ രേഖയും, രക്ഷിതാവിൻ്റെ ബയോമെട്രിക്, ആധാർ ഡാറ്റയും നൽകുക.
- എൻറോൾമെന്റ് ഐഡി ഉള്ള ഒരു അക്‌നോളജ്‌മെന്റ് സ്ലിപ്പ് ലഭിക്കും. ഇത് സ്റ്റാറ്റസ് പരിശോധിക്കാൻ സഹായിക്കും.
- 60 മുതൽ 90 ദിവസത്തിനുള്ളിൽ ബാൽ ആധാർ ലഭിക്കും.
ഇത് നവരാത്രി ഓഫറാണോ? 7.3% മുതൽ പലിശ നിരക്കിൽ മുൻനിര ബാങ്കുകളിൽ നിന്ന് ഭവന വായ്പ സ്വന്തമാക്കാം
ആവശ്യമായ രേഖകൾ
1. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആശുപത്രി ഡിസ്ചാർജ് സ്ലിപ്പ്
2. മാതാപിതാക്കളിൽ ഒരാളുടെ ആധാർ കാർഡ്
3. മേൽവിലാസ തെളിവ് നൽകണം
കുട്ടിയ്ക്ക് അഞ്ച് വയസ്സ് പൂർത്തിയാവുമ്പോൾ
കുട്ടിയ്ക്ക് 5 വയസ്സ് കഴിയുമ്പോൾ അവരുടെ ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിനു വേണ്ടി ബയോമെട്രിക് ഡാറ്റ നൽകണം. കുട്ടിക്ക് 15 വയസ്സാവുമ്പോൾ മറ്റൊരു അപ്‌ഡേറ്റ് ആവശ്യമാണ്. 5 നും 15 നും ഇടയിലും മാറ്റങ്ങളുണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്യാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications