സ്ഥിര നിക്ഷേപത്തിന് നല്ല കാലമാണ്, പലിശ ഉയർന്നു വരിയാണ്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തുന്നതിന്റെ ഗുണം സ്ഥിര നിക്ഷേപത്തിന്റെ പലിശയിലും പ്രതിഫലിക്കുന്നുണ്ട്. ഇതിനെ തുടർന്ന് ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങലും പലിശ നിരക്ക് ഉയർത്താൻ തുടങ്ങി. 36 ദിവസത്തിനിടെ റിപ്പോ നിരക്ക് 0.9 ശതമാനം വർധിച്ചപ്പോൾ അനുസൃതമായ വർധനവ് സ്ഥിര നിക്ഷേപത്തിനും കിട്ടി. ഇത്തരത്തിൽ സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശ നൽകുന്ന ഒരു ബാങ്കിതര ധനകാര്യ സ്ഥാപനത്തെയാണ് പരിചയപ്പെടുന്നത്. അഞ്ച് വർഷത്തേക്ക് മുതിർന്ന പൗരന്മാർക്കും സാധാരണ നിക്ഷേപകർക്കും എട്ട് ശതമാനത്തിനടുത്ത് പലിശ നൽകുന്ന കമ്പനിയാണ് ബജാജ് ഫിനാൻസ്. പൂനെയാണ് കമ്പനിയുടെ ആസ്ഥാനം. ക്രിസിലും ഐസിആർഎയും ഉയർന്ന ക്രെഡിറ്റ് റേറ്റിംഗ് നൽകിയ കമ്പനിയാണിത്.
സാധാരണ സ്ഥിര നിക്ഷേപത്തിനും സ്പെഷ്യൽ സ്ഥിര നിക്ഷേപത്തിനും വ്യത്യസ്ത നിരക്കാണ് കമ്പനി നൽകുന്നത്. എല്ലാ നിക്ഷേപത്തിന്റെയും പലിശ നിരക്കിനെക്കാൾ 0.25 ശതമാനം അധികം നിരക്ക് മുതിർന്ന പൗരന്മാർക്കുണ്ട്. 18 കഴിഞ്ഞ ആർക്കും സ്ഥിര നിക്ഷേപം തുടങ്ങാം. 5വർഷം വരെയുള്ള കാലയളവിലാണ് നിക്ഷേപം സ്വീകരിക്കുന്നത്. 15,000 രൂപ മുതൽ 5 കോടി വരെ നിക്ഷേപിക്കാം. സഞ്ചിത സ്ഥിര നിക്ഷേപ (cumulative fixed deposit)വും അസഞ്ചിത സ്ഥിര നിക്ഷേപ (non-cumulative fixed deposit) വും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് നിക്ഷേപത്തിൽ നിന്ന് മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ പലിശ പിൻവലിക്കാൻ സാധിക്കും.
പലിശ നിരക്കുകൾ
സാധാരണ നിക്ഷേപത്തിനുള്ള പലിശ നിരക്ക് ആദ്യം നേക്കാം. കാലാവധി പൂര്‍ത്തിയായ ശേഷം പലിശയും മുതലും ഒന്നിച്ച് ലഭിക്കുന്ന സഞ്ചിത സ്ഥിര നിക്ഷേപത്തില്‍ 12-23 മാസത്തേക്ക് 5.75 ശതമാനവും 24-25 മാസത്തേക്ക് 6.40 ശതമാനവും 36-60 മാസത്തേക്ക് 7.00 ശതമാനവും പലിശ ലഭിക്കും. മാസത്തില്‍ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലും വര്‍ഷത്തിലും പലിശ വാങ്ങാമെന്നതാണ് അസഞ്ചിത നിക്ഷേപങ്ങളുടെ സൗകര്യം. അസഞ്ചിത നിക്ഷേപത്തിൽ 5.60 ശതമാനം മുതല്‍ 7.00 ശതമാനം വരെയാണ് പലിശ. 12-23 മാസത്തേക്കുള്ള നിക്ഷേപത്തിൽ നിന്ന് മാസത്തിൽ പലിശ തേടുന്നൊരാൾക്ക് 5.60 ശതമാനം പലിശ നിരക്കിൽ നിക്ഷേപം നടത്താം. 36-60 വരെ നിക്ഷേപിച്ച് വർഷത്തിൽ പലിശ വാങ്ങുന്നൊരാൾക്ക് കമ്പനി 7 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
ഉയര്‍ന്ന പലിശ ലഭിക്കുന്നത് സ്‌പെഷ്യല്‍ എഫ്ഡി കളലാണ്. ഇതില്‍ അസഞ്ചിത നിക്ഷേരങ്ങള്‍ക്ക് 15 മാസത്തേക്ക് 6 ശതമാനം പലിശ ലഭിക്കും. 44 മാസത്തേക്കാണ് ഉയർന്ന നിരക്കായ 7.20 ശതമാനം ലഭിക്കുക. 18 മാസത്തേക്ക് 6.10 ശതമാനവും 22 മാസത്തേക്ക് 6.25 ശതമാനവും 30 മാസത്തേക്ക് 6.50 ശതമാനവും 33 മാസത്ത്‌കേക് 6.75 ശതമാനവും പലിശ ലഭിക്കും. അസഞ്ചിത നിക്ഷേപുത്തിന് 5.84 ശതമാനം മുതല്‍ 7.20 ശതമാവനം വരെ പലിശ ലഭിക്കും. മുതര്‍ന്ന പൗരന്മാര്‍ക്ക് 7.45 ശതാനം പലിശയാണ് 44 മാസത്തേക്ക് ലഭിക്കുന്നത്.
എത്ര തുക പലിശ ലഭിക്കും
3 ലക്ഷം രൂപ 44 മാസത്തേക്ക് നിക്ഷേപിക്കുന്ന സാധാരണ നിക്ഷേപകന് എത്ര രൂപ ലഭിക്കുമെന്ന് നോക്കാം. സഞ്ചിത നിക്ഷേപവും 44 മാസത്തിന് ശേഷം 3 ലക്ഷം രൂപ പിന്‍വലിക്കുമ്പോള്‍ 87,111 രൂപ പലിശയായി ലഭിക്കും. മാസത്തില്‍ പലിശ വാങ്ങുന്ന അസഞ്ചിത നിക്ഷേപത്തില്‍ നിന്ന് മാസത്തില്‍ പലിശ പിന്‍വലിക്കുന്നൊരാള്‍ക്ക് മൂന്ന് വർഷത്തേക്കുള്ള ആകെ പലിശ 76,670 രൂപയാണ്. ത്രൈ മാസ പലിശ തിരഞ്ഞെടുത്തയാൾക്ക് മൂന്ന് വർഷം കൊണ്ട് ലഭിക്കുക 77,100 രൂപയാണ്. അർധ വര്‍ഷത്തില്‍ പലിശ വാങ്ങുന്നയാൾക്ക് 77,800 രൂപയാണ് ലഭിക്കുന്ന പലിശ. വർത്തിൽ പലിശ വാങ്ങുന്നയാൾ മൂന്ന് വർഷത്തിന് ശേഷം 79,200 രൂപ വാങ്ങിയിട്ടുണ്ടാകും.
എങ്ങനെ ചേരാം
ബാജാജ് ഫിനാൻസിന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായും നേരിട്ട് ബ്രാഞ്ചുകളിൽ ചെന്നും നിക്ഷേപിക്കാം. വെബ്സൈറ്റിലെ ഇന്‍വെസ്റ്റ് ഓണ്‍ലൈന്‍ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അപേക്ഷ ഫോ പൂരിപ്പിച്ച് ഒടിപി വിവരങ്ങള്‍ നല്‍കുക. പുതിയ ഉപഭോക്താവിന് കെവൈസി വിവരങ്ങള്‍ പൂര്‍ത്തിയാക്കണം. ഇതിനായി രേഖകൾ ഓൺലൈനായി നൽകണം. തുകയും കാലാവധിയും തിരഞ്ഞെടുക്കുക. നെറ്റ് ബാങ്കിംഗ് വഴിയോ യുപിഐ വഴിയോ പണമടച്ച് നിക്ഷേപം ആരംഭിക്കാം.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications