സാമ്പത്തിക ആവശ്യങ്ങൾ പലപ്പോഴും അപ്രതീക്ഷിതമാണ്. ബാങ്ക് ബാലൻസ് ഉണ്ടെങ്കിലും ചില സാഹചര്യങ്ങളിൽ അവയ്ക്ക് മുകളിൽ പണം ആവശ്യമായി വന്നേക്കാം. ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ പേഴ്സണൽ ലോണുകളെയാണ് വ്യാപകമായി ആളുകൾ സ്വീകരിക്കുന്നത്. പേഴ്സണൽ ലോണുകൾ കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കും. എന്നാൽ അതിനും ചില മാനദണ്ഢങ്ങളുണ്ട്. പെട്ടെന്നുള്ള വലിയ ആവശ്യതകൾക്ക് ആശ്രയിക്കാവുന്ന നല്ലൊരു വായ്പാ മാർഗം കൂടിയാണ് പേഴ്സണൽ ലോൺ.

പേഴ്സണൽ ലോണുകൾ കൃത്യമായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അപകടകാരിയാവാൻ സാധ്യതയുണ്ട്. എന്നാൽ നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ നിരവധി ഗുണങ്ങളുമുണ്ട്. പ്രതിമാസം ശമ്പളം ലഭിക്കുന്നവർക്കും ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും മികച്ചൊരു ഓപ്ഷനാണ് പേഴ്സണൽ ലോൺ. ബാങ്കുകളും ചില പ്രമുഖ ഫിനാൻസ് കമ്പനികളുമാണ് ഇത്തരം വായ്പകൾ വാഗ്ദാനം ചെയ്യുന്നത്. അതിൽ പ്രധാനപ്പെട്ട ഒരു ഫിനാൻസ് കമ്പനിയാണ് ബജാജ് ഫിൻസേർവ് ലിമിറ്റഡ്.
ബജാജ് ഫിൻസേർവ് ലിമിറ്റഡ്
നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ ബജാജ് ഫിൻസേർവ് കുറഞ്ഞ പലിശ നിരക്കിൽ പേഴ്സണൽ ലോൺ അനുവദിക്കുന്നു. നിങ്ങൾക്ക് ഓൺലൈനായിട്ട് പേഴ്സണൽ ലോണിന് അപേക്ഷിക്കാൻ സാധിക്കും. വളരെ കുറച്ച് രേഖകൾ മാത്രം സമർപ്പിച്ചാൽ മതി. 40 ലക്ഷം വരെ നിങ്ങൾക്ക് ലോൺ ലഭിക്കുന്നു. 3 വ്യത്യസ്ത പേഴ്സണൽ ലോണുകളാണ് ബജാജ് നൽകുന്നത്. അതിൽ നിന്ന് ഒരു വായ്പ തിരഞ്ഞെടുക്കുന്നതിനോടൊപ്പം 96 മാസം വരെയുള്ള കാലയളവിൽ തിരിച്ചടവ് നടത്താനുള്ള ഓപ്ഷനും ബജാജ് ഉറപ്പ് നൽകുന്നു. അതായത് 8 വർഷം വരെ തിരിച്ചടവ് കാലാവധി ലഭിക്കുന്നു.

ബജാജ് ഫിൻസേർവിൽ പേഴ്സണൽ ലോണിന് അപേക്ഷിച്ചാൽ കുറഞ്ഞ പലിശ നിരക്കിൽ 24 മണിക്കൂറിനുള്ളിൽ പണം ലഭിക്കും. കുറഞ്ഞ നിരക്കിൽ പേഴ്സണൽ ലോൺ ലഭിക്കണമെങ്കിൽ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
1. മികച്ച ക്രെഡിറ്റ് സ്കോർ
ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ വായ്പ പെട്ടെന്ന് തന്നെ അനുവദിക്കും. 685 എന്നതാണ് ഏറ്റവും മികച്ച ക്രെഡിറ്റ് സ്കോർ. 685 അല്ലെങ്കിൽ അതിനു മുകളിൽ സ്കോർ ഉണ്ടെങ്കിൽ നിങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിനായി ആവശ്യപ്പെടാം. മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നതിന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി....
* നിങ്ങളുടെ തിരിച്ചടവുകൾ കൃത്യ സമയത്ത് നടത്തുക. പ്രത്യേകിച്ച് ക്രെഡിറ്റ് കാർഡ്, ഇ.എം.ഐ ബില്ലുകൾ.
* ഒരേ സമയം ഒന്നിലധികം ലോണുകൾ എടുക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക. ഒന്നിലധികം വായ്പകൾ നിങ്ങളുടെ സ്കോറിനെ ബാധിക്കും.
2. യോഗ്യത മനസിലാക്കുക
പേഴ്സണൽ ലോൺ എടുക്കുന്നതിനു മുന്നേ യോഗ്യത മാനദണ്ഢങ്ങൾ പരിശോധിക്കുക. സങ്കീർണമായ മാനദണ്ഢങ്ങൾ ചിലപ്പോൾ ഉയർന്ന പലിശ നിരക്ക് ഈടാക്കും, അല്ലെങ്കിൽ കുറഞ്ഞ വായ്പ തുക നൽകും. അതിനാൽ പേഴ്സണൽ ലോണിന് അപേക്ഷിക്കുമ്പോൾ അവരുടെ യോഗ്യത മാനദണ്ഢങ്ങൾ വ്യക്തമായി മനസിലാക്കുക.
3. 1 വർഷമെങ്കിലും ജോലി ചെയ്യുക
നിങ്ങളൊരു പ്രമുഖ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണെങ്കിൽ തീർച്ചയായും പേഴ്സണൽ ലോണുമായി ബന്ധപ്പെട്ട ഡീലുകൾ നിങ്ങൾക്ക് ലഭിച്ചേക്കാം. ഇതുവഴി നിങ്ങൾക്ക് ഒരു സ്ഥിര വരുമാനമുണ്ടെന്ന് വായ്പ നൽകുന്നയാൾക്ക് മനസിലാവുന്നു. എന്നിരുന്നാലും കുറഞ്ഞത് 1 വർഷത്തെ എക്സ്പീരിയൻസിനു ശേഷം മാത്രം ഇത്തരം ലോണുകൾ തിരഞ്ഞെടുക്കുക. അത് വായ്പ തടസ്സമില്ലാതെ ലഭിക്കാൻ കാരണമാവും.
4. സാമ്പത്തിക സ്രോതസ്സുകൾ വ്യക്തമാക്കുക
പ്രതിമാസ ശമ്പളത്തിനു പുറമേ മറ്റെന്തെങ്കിലും സാമ്പത്തിക സ്രോതസ്സുകൾ ഉണ്ടെങ്കിൽ വ്യക്തമാക്കുക. നിക്ഷേപങ്ങൾ, ലാഭവിഹിതം, വാടക വരുമാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് വായ്പ തിരിച്ചടക്കാനുള്ള നിങ്ങളുടെ കഴിവിനെ വ്യക്തമാക്കുന്നു.
5. മികച്ച വായ്പ നൽകുന്നവരെ തിരഞ്ഞെടുക്കുക
പൊതുവേ ആളുകൾ ഓഫറുകളെ കുറിച്ചും ഡിസ്കൗണ്ടുകളെ കുറിച്ചും കുറഞ്ഞ പലിശ നിരക്കുകളെ കുറിച്ചും വ്യക്തമായി പരിശോധിച്ചിട്ടാണ് പേഴ്സണൽ ലോണുകൾ തിരഞ്ഞെടുക്കുന്നത്. ഒരു ഓൺലൈൻ ഇ.എം.ഐ കാൽക്കുലേറ്റർ വഴി കുറഞ്ഞ പലിശ നിരക്ക്, കാലാവധി, ലോൺ തുക എന്നിവയെ അടിസ്ഥാനമാക്കി ഇ.എം.ഐ കണക്കാക്കാം. നിങ്ങൾക്ക് അനുയോജ്യമായ വായ്പ കണ്ടെത്തുന്നതിനായി ഈ ടൂൾ നിരവധി തവണ ഉപയോഗിക്കാം.
ലോണിന് അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം എത്തും. മാത്രമല്ല, കുറഞ്ഞ പലിശ നിരക്കിൽ സുരക്ഷിമായ പേഴ്സണൽ ലോൺ സേവനവും ബജാജ് ഫിൻസേർവ് ഒരുക്കുന്നു.
*നിബന്ധനകളും വ്യവസ്ഥകളും ബാധകം
ബജാജ് ഫിൻസെർവ് പോലുള്ള ജനപ്രിയ ഫിനാൻസ് സ്ഥാപനങ്ങൾ പേഴ്സണൽ ലോണുകൾക്ക് ആകർഷകമായ സീസണൽ ഓഫറുകൾ വാഗ്ദാനം ചെയ്യും. നിലവിൽ ഏറ്റവും മികച്ച ഓഫറുകൾ ലഭിക്കുന്നത് ഇനി ദീപാവലിക്കാണ്.
ഇൻസ്റ്റ പേഴ്സണൽ ലോൺ
അപ്രതീക്ഷിതമായ ചിലവുകൾ കൈകാര്യം ചെയ്യാൻ ബജാജ് ഫിനാൻസ് സഹായിക്കുന്നു. പേഴ്സണൽ ലേൺ പോലെ ഇൻസ്റ്റ പേഴ്സണൽ ലോണും ബജാജ് ഫിൻസേർവ് നൽകുന്നു. അതിലൂടെ വെറും 30 മിനുറ്റിനുള്ളിൽ തന്നെ നിങ്ങൾക്ക് വായ്പ നേടാം. നിലവിൽ ബജാജ് ഫിൻസേർവ് ഉപയോഗിക്കുന്നവർക്ക് 12,76,500 രൂപ വരെ പ്രീ-അപ്രൂവ്ഡ് ലോൺ ലഭിക്കും.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ



Click it and Unblock the Notifications