വൈകിയാണെങ്കിലും ഭാഗ്യം തേടിയെത്തും എന്നതാണ് കാസർകോട് കുറ്റിക്കോൽ പഞ്ചായത്തിലെ മാണിമൂല ആലാക്കാട്ടടുക്കം എ.രാഘവനെ കേരള ഭാഗ്യകുറി പഠിപ്പിക്കുന്നത്. 15 വർഷങ്ങൾക്ക് മുൻപ് ഒരക്കത്തിന് 50 ലക്ഷം രൂപയുടെ സമ്മാനം നഷ്ടമായ രാഘവനെ ഇത്തവണ തേടിയെത്തിയത് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ്. ലോട്ടറിയടിച്ചതാകട്ടെ സ്വന്തം ബൈക്കിന്റെ നമ്പറിലുള്ള ലോട്ടറി ടിക്കറ്റിനും. ഈ ഞായറാഴ്ച നറുക്കെടുത്ത അക്ഷയ ഭാഗ്യകുറിയുടെ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് രാഘവൻ എടുത്ത ടിക്കറ്റിന് ലഭിച്ചത്.
ബൈക്ക് നമ്പറിൽ അടിച്ചത് ഒന്നാം സമ്മാനം
ബന്തടുക്ക ജെ.കെ ലോട്ടറി ഏജൻസിയിലെ സബ് ജീവനക്കാരൻ എം.കൃഷ്ണനിൽ നിന്നെടുത്ത എഎൻ 528455 നമ്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടു വന്നത്. തെങ്ങ് കയറ്റ തൊഴിലാളിയായ രാഘവൻ ജോലിക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച രാവിലെയാണ് ബന്തുടക്കയിൽ നിന്ന് ലോട്ടറി നോക്കിയത്. നാട്ടുകാരനായ ലോട്ടറി തൊഴിലാളിയുടെ കയ്യിലുള്ള ടിക്കറ്റ് പരിശോധിച്ചപ്പോൾ അവസാന നാലക്ക നമ്പർ സ്വന്തം വണ്ടിയുടെ രജിസ്ട്രേഷൻ നമ്പർ (8455) ആയിരുന്നു. അങ്ങനെ ടിക്കറ്റെടുത്തു.
''ഇഷ്ട നമ്പറാണെങ്കിൽ മുഴുവനായി എടുക്കുന്നതാണ് ശീലം. അങ്ങനെ സ്വന്തമാക്കിയ ടിക്കറ്റിനാണ് ഇത്തവണ ഒന്നാം സമ്മാനം അടിച്ചത്. സുഹൃത്താണ് ലോട്ടറിയടിച്ചെന്ന കാര്യം വിളിച്ചു പറഞ്ഞത്, വളരെ സന്തോഷം'' രാഘവൻ ഗുഡ്റിട്ടേൺസ് മലയാളത്തോട് പറഞ്ഞു. സമ്മാനാർഹമായ ടിക്കറ്റ് കേരള ഗ്രാമീണ ബാങ്ക് ബന്തടുക്ക ബ്രാഞ്ചിൽ ഏൽപിച്ചു.

സ്വന്തമായൊരു വീട് ലക്ഷ്യം
മാണിമൂലയിൽ ചെറിയ ഒറ്റമുറി വീട്ടിലാണ് രാഘവനും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ താമസം. ഈ വീടൊന്ന് പുതുക്കി പണിയണമെന്നതാണ് ആദ്യ ആഗ്രഹം. വീടൊന്ന് നല്ല രീതിയിലാക്കണം. രണ്ട് മക്കളാണ്. മൂത്ത മകൻ കാഞ്ഞങ്ങാട് ലാബ് ടെകിനീഷ്യൻ കോഴ്സ് പഠിക്കുന്നു. മകൾ പത്താം ക്ലാസിലാണ്. ഇരുവരെയും പഠിപിച്ച് നല്ലൊരു നിലയിലെത്തിക്കണം. ഇതാണ് സമ്മാനതുക കണ്ടുള്ള തന്റെ ലക്ഷ്യം, രാഘവൻ പറയുന്നു.
50 ലക്ഷം കൈവിട്ടത് ഒറ്റ അക്കത്തിന്
നേരത്തെയും ലോട്ടറിയെടുത്ത് ശീലമുള്ള രാഘവന് ഈ ഒന്നാം സമ്മാനം ചെറിയൊരു മധുര പ്രതികാരമാണ്. 15 വർഷം മുൻപ് ഒറ്റ അക്കത്തിന് നഷ്ടമായ ലോട്ടറിയുടെ ഒന്നാം സമ്മാനം ഇത്തവണ 70 ലക്ഷമായി തിരികെ പിടിക്കാൻ രാഘവന് സാധിച്ചു.
15 വർഷങ്ങൾക്ക് മുൻപ് കാറിൽ വിൽപ്പനയ്ക്ക് വന്നവരിൽ നിന്ന് നമ്പറൊന്നും നോക്കാതെ ഇടയിൽ നിന്നൊരു ടിക്കറ്റെടുത്തു. ആദ്യം ടിക്കറ്റിന്റെ ഫലം നോക്കിയില്ല. പത്രം വന്ന് നോക്കി റിസൾട്ട് നോക്കുമ്പോൾ ഒരു അക്കത്തിനാണ് അന്ന് ഒന്നാം സമ്മാനം നഷ്ടമായത്.
അക്ഷയ ഭാഗ്യകുറി
കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ പ്രതിവാര ലോട്ടറികളിലൊന്നാണ് അക്ഷയ ഭാഗ്യകുറി. 70 ലക്ഷം രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8,000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. 5 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും.
നാലാം സമ്മാനമായി 5,000 രൂപ ലഭിക്കും. അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം 1,000 രൂപയുമാണ്, ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 500, 100 രൂപ ലഭിക്കും. 40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!



Click it and Unblock the Notifications