ബ്രേക്കൗട്ടിന്റെ വക്കില്‍, നിസാര സമയംകൊണ്ട് ലാഭമുണ്ടാക്കാന്‍ 5 ഓഹരികള്‍; 66 രൂപയിലേക്ക് എന്‍എഫ്എല്‍!

ഹ്രസ്വകാലത്തേക്ക് ഉയരാന്‍ സാധ്യതയുള്ള ഓഹരികള്‍ ഏതെല്ലാം? വിപണി ഒരിക്കല്‍ക്കൂടി ഏകീകരണഘട്ടത്തിന്റെ സൂചന നല്‍കവെ നിക്ഷേപകര്‍ വ്യക്തിഗത ഓഹരികളിലേക്കാണ് ഇപ്പോള്‍ കണ്ണെത്തിക്കുന്നത്. മിഡ്-കാപ്പ്, സ്‌മോള്‍-കാപ്പ് സെഗ്മന്റുകളില്‍ ഒരുപിടി സ്റ്റോക്കുകള്‍ പ്രൈസ് ബ്രേക്കൗട്ടിന്റെ വക്കിലാണ്. ഈ അവസരത്തില്‍ പ്രമുഖ അനലിസ്റ്റുകള്‍ നിര്‍ദേശിക്കുന്ന, ചുരുങ്ങിയ കാലയളവില്‍ ശക്തമായ നേട്ടം സമ്മാനിക്കാന്‍ സാധ്യതയുള്ള 6 സ്റ്റോക്കുകള്‍ ചുവടെ കാണാം.

ബന്ദന്‍ ബാങ്ക്

ബന്ദന്‍ ബാങ്ക്

സമീകാല വീഴ്ച്ചയ്ക്കിടെ പ്രതിദിന ചാര്‍ട്ടില്‍ 'ഹയര്‍ ടോപ്പ് ഹയര്‍ ബോട്ടം' രൂപഘടനയാണ് ബന്ദന്‍ ബാങ്ക് രേഖപ്പെടുത്തുന്നത്. ഹ്രസ്വകാലത്തേക്കുള്ള അപ്‌ട്രെന്‍ഡാണിത് പറഞ്ഞുവെയ്ക്കുന്നതും. ട്രെന്‍ഡ്‌ലൈന്‍ പ്രതിരോധം കുറയുന്നത് മുന്‍നിര്‍ത്തി വിലയിലും ബ്രേക്കൗട്ട് രൂപംകൊള്ളുന്നുണ്ട്. അടുത്തിടെയുണ്ടായ മുന്നേറ്റങ്ങളിലെല്ലാം ആരോഗ്യകരമായ വോളിയം വളര്‍ച്ച കാണാം. പോസിറ്റീവ് മൊമന്റമാണ് ആര്‍എസ്‌ഐ സൂചകവും വെളിപ്പെടുത്തുന്നത്. അതുകൊണ്ട് 333-330 രൂപ റേഞ്ചില്‍ ട്രേഡര്‍മാര്‍ക്ക് ബന്ദന്‍ ബാങ്ക് ഓഹരികള്‍ വാങ്ങാം. ടാര്‍ഗറ്റ് വില 362 രൂപ. സ്റ്റോപ്പ് ലോസ് 316 രൂപ.

(നിര്‍ദേശം: രുചിത് ജെയിന്‍, ലീഡ് റിസര്‍ച്ച്, 5പൈസ ഡോട്ട് കോം)

പിഐ ഇന്‍ഡസ്ട്രീസ്

പിഐ ഇന്‍ഡസ്ട്രീസ്

ഹ്രസ്വകാല മൂവിങ് ആവറേജിന് മുകളിലാണ് സ്‌റ്റോക്ക് ഇടപാടുകള്‍ നടത്തുന്നത്. മൊമന്റം സൂചകങ്ങളും പോസിറ്റീവ് ട്രെന്‍ഡ് നല്‍കുന്നുണ്ട്. പ്രൈസ് വോളിയം ആക്ഷനും ആര്‍എസ്‌ഐ സൂചകവും അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഹ്രസ്വകാലത്തേക്ക് പോസിറ്റീവ് ട്രെന്‍ഡ് പിഐ ഇന്‍ഡസ്ട്രീസ് മുറുക്കെപ്പിടിക്കും. 3,000 രൂപയെന്ന ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയ്ക്ക് ട്രേഡര്‍മാര്‍ക്ക് ഓഹരികള്‍ സമാഹരിക്കാം. സ്‌റ്റോപ്പ് ലോസ് 2,765 രൂപ. വരുന്ന ആഴ്ച്ചകളില്‍ ആദ്യം 3,230 രൂപ വരെയ്ക്കും തുടര്‍ന്ന് 3,400 രൂപ വരെയ്ക്കും ഉയരാന്‍ പിഐ ഇന്‍ഡസ്ട്രീസിന് ശേഷിയുണ്ട്.

(നിര്‍ദേശം: രുചിത് ജെയിന്‍, ലീഡ് റിസര്‍ച്ച്, 5പൈസ ഡോട്ട് കോം)

അഡ്വാന്‍സ്ഡ് എന്‍സൈം

അഡ്വാന്‍സ്ഡ് എന്‍സൈം

അടുത്തകാലം വരെയും 'ലോവര്‍ ടോപ്പ് ലോവര്‍ ബോട്ടം' പരമ്പര സ്റ്റോക്കില്‍ നടമാടുകയായിരുന്നു. എന്നാല്‍ 276 രൂപ റേഞ്ചില്‍ പുതിയ 'ഹയര്‍ ബോട്ടം' കണ്ടെത്തിയ അഡ്വാന്‍സ്ഡ് എന്‍സൈം ഇപ്പോള്‍ ആരോഹണത്തിലാണ്. പോസിറ്റീവ് ട്രെന്‍ഡിനുള്ള സൂചനയിത് പറഞ്ഞുവെയ്ക്കുന്നു. നിലവില്‍ 20 ആഴ്ച്ചയിലെ എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജ് (318-320 രൂപ) മറികടക്കാനുള്ള ശ്രമത്തിലാണ് ഓഹരികള്‍.

 
പോസിറ്റീവ് സൂചന

പ്രതിവാര ആര്‍എസ്‌ഐ ചിത്രം 40 -ന് അരികിലേക്ക് കടന്നുചെല്ലുന്നുണ്ട്. സ്റ്റോക്കില്‍ രൂപപ്പെടുന്ന ശക്തമായ പോസിറ്റീവ് മൊമന്റം ഇതില്‍ കാണാം. അതുകൊണ്ട് ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ അഡ്വാന്‍സ്ഡ് എന്‍സൈം ഓഹരികള്‍ വാങ്ങുന്നതില്‍ തെറ്റില്ല. 303 രൂപ വരെയുള്ള വീഴ്ച്ചകളില്‍ ഓഹരികള്‍ സമാഹരിക്കാം. അടുത്ത മൂന്നു മുതല്‍ നാലാഴ്ച്ച കൊണ്ട് കമ്പനിയുടെ ഓഹരി വില 348 രൂപ തൊടും. ഇതേസമയം, 294 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതണം.

(നിര്‍ദേശം: നാഗരാജ് ഷെട്ടി, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ്)

നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്

നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്

അവരോഹണ ട്രെന്‍ഡ്‌ലൈനിലെ നിര്‍ണായക പ്രതിരോധം ഭേദിച്ച നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് കുത്തനെയുള്ള ബ്രേക്കൗട്ടിനാണ് സമീപകാലത്ത് സാക്ഷിയായത്. ഇപ്പോള്‍ ഏകീകരണഘട്ടത്തിലൂടെ സ്‌റ്റോക്ക് കടന്നുപോകുന്നു. അടുത്ത മുന്നേറ്റത്തിന് മുന്‍പ് ഓഹരികള്‍ 58 രൂപ റേഞ്ചില്‍ പിന്തുണ കണ്ടെത്തുമെന്നാണ് പ്രതീക്ഷ.

 
കയറ്റം

സ്റ്റോക്കിലെ ആര്‍എസ്‌ഐ ചിത്രം പോസിറ്റീവ് ട്രെന്‍ഡ് വെളിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് മുന്നോട്ടുള്ള നാളുകളില്‍ നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ഓഹരികളുടെ വില മുകളിലേക്ക് കയറും. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ കമ്പനിയുടെ ഓഹരികള്‍ വാങ്ങാം. 56 രൂപ വരെയുള്ള വീഴ്ച്ചകളില്‍ എല്ലാം ഓഹരികള്‍ സമാഹരിക്കാം. അടുത്ത മൂന്നു മുതല്‍ നാലാഴ്ച്ചക്കകം 66 രൂപയിലേക്ക് കമ്പനി ചുവടുവെയ്ക്കും. സ്റ്റോപ്പ് ലോസ് 54 രൂപ.

(നിര്‍ദേശം: നാഗരാജ് ഷെട്ടി, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ്)

ബജാജ് ഇലക്ട്രിക്കല്‍സ്

ബജാജ് ഇലക്ട്രിക്കല്‍സ്

കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ കൊണ്ട് അവരോഹണ ട്രെന്‍ഡ്‌ലൈനിലെ സപ്പോര്‍ട്ട് സോണില്‍ നിന്നും ബജാജ് ഇലക്ട്രിക്കല്‍സ് തിരിച്ചുകയറിയിരിക്കുന്നു. 'ബുള്ളിഷ് റൗണ്ടിങ് ബോട്ടം' പാറ്റേണാണ് ഈ അവസരത്തില്‍ രൂപംകൊള്ളുന്നതും. വൈകാതെ ഓഹരി വില 50 ദിന മൂവിങ് ആവറേജ് മറികടക്കും. ആദ്യം 1,350 രൂപയിലേക്കും തുടര്‍ന്ന് 1,550 രൂപയിലേക്കും ഉയരാനുള്ള സാധ്യത ബജാജ് ഇലക്ട്രിക്കല്‍സ് ഓഹരികളില്‍ കാണാം. ആറു മുതല്‍ എട്ടാഴ്ച്ച വരെ ഓഹരികള്‍ ഹോള്‍ഡ് ചെയ്യാന്‍ തയ്യാറായി വേണം ട്രേഡര്‍മാര്‍ ഈ സ്‌റ്റോക്ക് വാങ്ങാന്‍. സ്‌റ്റോപ്പ് ലോസ് 1,000 രൂപ.

(നിര്‍ദേശം: മനീഷ് ഷാ, സ്ഥാപകന്‍, നിഫ്റ്റിട്രിഗേഴ്‌സ് ഡോട്ട് കോം)

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X