രാജ്യത്ത് ഏറ്റവും കൂടുതൽ നിക്ഷേപങ്ങൾ ബാങ്ക് അക്കൗണ്ടിലാണ്. സേവിംഗ്സ് അക്കൗണ്ടിലും സ്ഥിര നിക്ഷേപ അക്കൗണ്ടിലുമായി വലിയ തുക നിക്ഷേപമുള്ളവർ ഒരുപാടുണ്ട്. രാജ്യത്തെ ബാങ്കുകളുടെ നിക്ഷേപ സുരക്ഷിതത്വം തന്നെയാണ് ഇതിന് കാരണം. രാജ്യത്തെ നിക്ഷേപങ്ങളിൽ വലിയൊരളവ് നിക്ഷേപവും ഇൻഷൂർ ചെയ്തവയാണ്.
എസ്ബിഐ റിസർച്ചിന്റെ പഠന പ്രകാരം അമേരിക്കയിലെ ചെറു ബാങ്കുകളിലെ 40 ശതമാനം നിക്ഷേപങ്ങൾ മാത്രമാണ് ഇൻഷൂർ ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ റീജിയണൽ റൂറൽ ബാങ്ക്, സഹകരണ ബാങ്ക്, എന്നിവയിലെ നിക്ഷേപങ്ങൾ യഥാക്രമം 82.9 ശതമാനം, 66.5 ശതമാനം ഇൻഷൂർ ചെയ്തവയാണ്. എന്നാൽ ഉയർന്ന നിക്ഷേപമുള്ള അക്കൗണ്ടാണെങ്കിൽ ശ്രദ്ധിക്കമമെന്നാണ് പുതിയ വിവരം.
കെവൈസി പ്രധാനം
ബാങ്കിൽ വലിയ തുക നിക്ഷേപമുള്ളവരാണെങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് പുറത്തു വരുന്ന വാർത്തകൾ. വലിയ നിക്ഷേപമുള്ള, കെവൈസി വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത ബാങ്ക് അക്കൗണ്ടുകളാണ് കേന്ദ്ര സർക്കാറും റിസർവ് ബാങ്കും പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അക്കൗണ്ടുകൾക്ക് എന്തെങ്കിലും അപകടസാധ്യതകൾ ഉണ്ടോയെന്ന് അറിയാനാണ് പരിശോധന എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ആരൊക്കെ റഡാറിൽ
ട്രസ്റ്റുകൾ, അസോസിയേഷനുകൾ, സൊസൈറ്റികൾ, ക്ലബ്ബുകൾ, ഉയർന്ന ആസ്തിയുള്ള വ്യക്തികൾ എന്നിവരുടെ അക്കൗണ്ടുകളാണ് കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നത്. കുറച്ച് അക്കൗണ്ടുകളിൽ നിന്നുള്ള ചില ഇടപാടുകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായതിനെ തുടർന്നാണ് കേന്ദ്രം ഇത്തരമൊരു തീരുമാനമെടുത്തത്. പരിശോധിച്ച അക്കൗണ്ടിൽ പലതിലും കെവൈസി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
കെവൈസി പുതുക്കിയില്ലെങ്കിൽ നടപടി
കോവിഡ് കാരണം, 2022 മാർച്ച് വരെ കെവൈസി അപ്ഡേറ്റുകൾ നടത്താത്ത അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് ആർബിഐ തടഞ്ഞിരുന്നു. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം തുടർച്ചയായ അഭ്യർഥനകൾ നടത്തിയിട്ടും നിരവധി അക്കൗണ്ടുകൾ കെവൈസി അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്നാണ് ബാങ്കിംഗ് രംഗത്ത് നിന്നുള്ള റിപ്പോർട്ട്. അക്കൗണ്ടുകൾ ഭാഗികമായി മരവിപ്പിക്കാൻ ബാങ്കുകൾക്ക് സാധിക്കുമോ എന്ന കാര്യത്തിൽ ആർബിഐയിൽ നിന്ന് ബാങ്കുകൾ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്.
കെവൈസി പുതുക്കണം
റിസര്‍വ് ബാങ്ക് ഈയിടെ പീരിയോഡിക് കെവൈസി അപ്‌ഡേഷനുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇടവേളകളില്‍ കെവൈസി പുതുക്കുന്നത് ആര്‍ബിഐ നിര്‍ബന്ധമാക്കിയിരുന്നു. ഇതിനുള്ള നടപടികളും ആര്‍ബിഐ ലളിതമാക്കിയിരുന്നു. ക
ഴിഞ്ഞ ബജറ്റില്‍ കെവൈസി പ്രക്രിയ ലളിതമാക്കാന്‍ നടപടി സ്വീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വ്യത്യസ്ത പേരുകളില്‍ ഒരാള്‍ ഒന്നിലധികം അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്യുന്നത് തടയുന്നതിന് കെവൈസി നടപടി ശക്തമാക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്.
ജൂൺ 30 അവസാന തീയതി
2023 ജൂണിനുള്ളിൽ രാജ്യത്തെ ബാങ്കുകളിലുള്ള എല്ലാ അക്കൗണ്ടും കെവൈസി അപ്ഡേറ്റാണെന്ന് ഉറപ്പു വരുത്താൻ ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കെവൈസി വിവരങ്ങളില്‍ മാറ്റമില്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്തി റി-കെവൈസി പൂര്‍ത്തിയാക്കാം. രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ വഴിയോ എടിഎം, ഓണ്‍ലൈന്‍ ബാങ്കിംഗ് എന്നിവ വഴിയും റി-കെവൈസി നടത്താം.
മേല്‍വിലാസം മാറുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമെ പുതിയ കെവൈസി വിവരങ്ങള്‍ നല്‍കേണ്ടതുള്ളൂ. മുകളില്‍ സൂചിപ്പിച്ച മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പുതുക്കിയ കെവൈസി വിവരങ്ങള്‍ സമര്‍പ്പിക്കാം. 2 മാസത്തിനുള്ളില്‍ ഈ വിവരങ്ങള്‍ ബാങ്ക് വെരിഫൈ ചെയ്യണം.
പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ നമ്പര്‍ , വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡ് തുടങ്ങിയ നിലവിലെ ഔദ്യോഗിക രേഖകളല്ല ബാങ്കിന്റെ കയ്യിലെങ്കില്‍ പുതുക്കിയ രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെടാം. നല്‍കിയ രേഖകളുടെ കാലാവധി പൂര്‍ത്തിയായാലും പുതിയ രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെടാം. പുതിയ കെവൈസി വിവരങ്ങളാണെങ്കില്‍ ബാങ്കില്‍ നേരിട്ടെത്തിയോ വീഡിയോ അടിസ്ഥാനമാക്കിയുള്ള നടപടികളിലൂടെയോ കെവൈസി പൂര്‍ത്തിയാക്കാം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
