60 വയസ് കഴിഞ്ഞ പൗരന്മാരെയാണ് മുതിർന്ന പൗരന്മാരായി കണക്കാക്കുന്നത്. മുതിർന്ന പൗരന്മാരായി കഴിഞ്ഞാൽ അവരുടെ പണത്തിന് ബാങ്കും സർക്കാറും പ്രത്യേക പരിഗണന നൽകുന്നുണ്ട്. സുരക്ഷിതമായി പണം സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ കൂടാതെയുള്ള മാർഗമാണ് ലഘു സമ്പാദ്യ പദ്ധതികൾ. ഇവ രണ്ടും അപകടസാധ്യത കുറഞ്ഞ നിക്ഷേപങ്ങളായാണ് കണക്കാക്കുന്നത്.
മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് അധിക പലിശ നിരക്ക് ബാങ്കുകളിൽ നിന്ന് ലഭിക്കുന്നുണ്. റെഗുലർ നിക്ഷേപകരേക്കാൾ 0.50 ശതമാനം അധിക നിരക്കാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നത്. ലഘു സമ്പാദ്യ പദ്ധതികളിൽ, മുതിർന്ന പൗരന്മാർക്കായി പ്രത്യേക നിക്ഷേപങ്ങൾ തന്നെ ലഭ്യമാണ്. ഇതിലൊന്നാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം.
സർക്കാർ 2023 ഏപ്രിലിൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ പലിശ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ 8.2 ശതമാനം പലിശയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം നൽകുന്നത്. ഇവ രണ്ടിലും നിക്ഷേപിക്കുന്നതിലൂടെ മുതിർന്ന പൗരന്മാർക്ക് സ്ഥിര വരുമാനം ലഭിക്കും. ഏതാണ് മികച്ചതെന്ന് താരതമ്യം ചെയ്ത് നോക്കാം

പലിശ നിരക്ക്
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം 8.20 ശതമാനം പലിശ 5 വർഷത്തേക്ക് നൽകും. അതോടൊപ്പം, നിക്ഷേപം ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.50 ലക്ഷം രൂപ നികുതി ഇളവുള്ള നിക്ഷേപമാണ്, അതേസമയം, മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപം അഞ്ച് വർഷത്തിൽ താഴെയുള്ള കാലാവധിയിൽ 7.5 ശതമാനം വരെയാണ് നൽകുന്ന പലിശ നൽകുന്നത്.
നിക്ഷേപ പരിമിതി
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമും മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപവും വിരമിക്കലിന് ശേഷമുള്ള നിക്ഷേപങ്ങളാണ്. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന് ഉയർന്ന പലിശ നിരക്കുണ്ടെങ്കിലും നിക്ഷേപ പരിധിക്ക് പരിമിതിയുണ്ട്. 30 ലക്ഷം രൂപയാണ് നിലവിൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാൻ സാധിക്കുക. അതേസമയം, ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപ പരിധി വിശാലമാണ്. ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ച് വഴക്കമുള്ള കാലാവധികളും ബാങ്കിൽ നിന്ന് ലഭിക്കും.
ലിക്വിഡിറ്റി
പണലഭ്യത ബാങ്ക് സ്ഥിര നിക്ഷേപങ്ങളും സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമും ഉറപ്പ് വരുത്തുന്നു. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ ത്രൈമാസത്തിൽ പലിശ വരുമാനം ലഭിക്കും. ബാങ്ക് സ്ഥിര നിക്ഷേപത്തിൽ നിക്ഷേപകന്റെ താൽപര്യാർഥം പലിശ മാസത്തിലോ ത്രൈമാസത്തിലോ അർധ വാർഷികമായോ വർഷത്തിലോ സ്വീകരിക്കാം.
കാലാവധി
5 വർഷ കാലയളവിലേക്കാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാൻ സാധിക്കുക. 3 വർഷത്തേക്ക് അധികമായി കാലാവധി നീട്ടുകയുമാകാം. ഇതിൽ കുറഞ്ഞ കാലാവധി സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിന്ന് ലഭിക്കില്ല. ബാങ്കിൽ സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത് 7 ദിവസം മുതൽ 10 വർഷത്തേക്കുള്ള വ്യത്യസ്ത കാലാവധിയിലാണ്.
വരുമാനം ഇങ്ങനെ
മുന്‍നിര ബാങ്കായ ഐസിഐസിഐ ബാങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനം പലിശയാണ് 5 വര്‍ഷത്തേക്ക് നല്‍കുന്നത്. 10 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസത്തില്‍ 6,211 രൂപ നേടാം. ആകെ പലിശയായി 3,72,665 രൂപ ലഭിക്കും. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ 5 വര്‍ഷത്തേക്ക് 10 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 8.20 ശതമാനം പലിശയില്‍ 20,500 രൂപ ത്രൈമാസത്തില്‍ ലഭിക്കും. 5 വര്‍ഷ കാലയളവിനിടെ 4.10 ലക്ഷം രൂപയാണ് പലിശയായി ലഭിക്കുക.
നിക്ഷേപകന് നഷ്ടം ഇവിടെ
ബാങ്ക് സ്ഥിര നിക്ഷേപമായാലും സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമായാലും വരുമാനത്തിന് ആദായ നികുതി നൽകണം. സ്രോതസിൽ നിന്നുള്ള നികുതിയും നികുതി സ്ലാബ് അനുസരിച്ചുള്ള നികുതിയും ഈടാക്കും. അതോടൊപ്പം ഇവയിൽ നിന്നുള്ള വരുമാനം രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ വർധിച്ചു വരുന്ന ചെലവുകളുമായി പൊരുത്തപ്പെടില്ല. ആദായനികുതിയും പണപ്പെരുപ്പവും ക്രമീകരിച്ചതിന് ശേഷം പോസിറ്റീവ് വരുമാനം നൽകാൻ പലപ്പോഴും ഇത്തരം ഡെബിറ്റ് നിക്ഷേപങ്ങൾക്ക് സാധിക്കാറില്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications