ഒന്നില്‍ കൂടുതല്‍ സേവിംഗ്സ് അക്കൗണ്ടുകള്‍ സൂക്ഷിക്കുന്നവരായിരിക്കും ഇന്നത്തെ കാലത്ത് കൂടുതലും. അക്കൗണ്ട് എടുക്കാനുള്ള സൗകര്യം ഓണ്‍ലൈനിലേക്ക് മാറിയതോടെ ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ സര്‍വസാധാരണമായി. കയ്യിലേക്ക് അധികം അക്കൗണ്ടുകളെത്തുമ്പോള് ഇവയുടെ ഉപയോഗവും കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. പ്രധാനപ്പെട്ടത് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ മന്ത്ലി ആവറേജ് ബാലന്‍സാണ്. മിനിമം ബാലന്‍സ് ഇല്ലാ എന്ന പേരില്‍ ബാങ്കുകള്‍ പിഴ ഈടാക്കി തുടങ്ങും.
പിഴകള്‍ ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ അവരുടെ സേവിംഗ്സ് അക്കൗണ്ടില്‍ നിശ്ചിത മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ട്. മിക്ക ബാങ്കുകളും അക്കൗണ്ടുള്ള ബ്രാഞ്ച് മെട്രോ, അര്‍ബന്‍, റൂറല്‍ എന്നിങ്ങനെ ഏത് പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചാണ് പ്രതിമാസ ശരാശരി ബാലന്‍സ് നിശ്ചയിക്കുന്നത്.
2,000 രൂപ മുതല്‍ 10,000 രൂപ വരെ ബാങ്കുകള്‍ അനുസരിച്ച് മിനിമം ബാലന്‍സ് തുക വ്യത്യാസപ്പെടും. ഇതിന് 500 രൂപ മുതല്‍ വ്യത്യസ്ത ഫീസും ബാങ്ക് ഈടാക്കും. മിനിമം ബാലന്‍സിന്റെ പിഴ ഒഴിവാക്കാന്‍ ശ്രമിക്കുന്നൊരാള്‍ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

നിലനിർത്താൻ എളുപ്പ വഴി
സേവിംഗ്സ് അക്കൗണ്ടില്‍ മാസത്തില്‍ നിലനിര്‍ത്തി പോരേണ്ട തുകയാണ് മിനിമം ആവറേജ് ബാലന്‍സ്. ചില ബാങ്കുകള്‍ മന്ത്ലി ആവറേജ് ബാലന്‍സ് എന്നും പറയുന്നു. അതായത് മിനിമം ആവറേജ് ബാലന്‍സ് തുക എല്ലാ ദിവസവും ബാങ്ക് അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട ആവശ്യമില്ല.
എല്ലാ ദിവസത്തേയും ക്ലോസിംഗ് ബാലന്‍സ് തുകയെ മാസത്തിലെ ആകെ ദിവസങ്ങളുമായി ഹരിച്ചാണ് മിനിമം ആവറേജ് ബാലന്‍സ് കണക്കാക്കുന്നത്. 10,000 രൂപ മിനിമം ആവറേജ് ബാലന്‍സ് ഉള്ള സേവിംഗ്സ് അക്കൗണ്ടില്‍ 6 ദിവസം 50,000 രൂപ സൂക്ഷിച്ചാല്‍ മിനിമം ആവറേജ് ബാലന്‍സിന് കീഴില്‍ വരും.
സേവിംഗ്സ് അക്കൗണ്ട് അവസാനിപ്പിക്കാം
സേവിംഗ്സ് അക്കൗണ്ടില്‍ ഒരു തരത്തിലും മിനിമം ആവറേജ് ബാലന്‍സ് നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ സേവിംഗ്സ് അക്കൗണ്ട് അവസാനിപ്പിക്കുകയാണ് ഏറ്റവും അനുയോജ്യമായ മാര്‍ഗം. അതുവഴി അനാവശ്യ പിഴകളില്‍ നിന്ന് രക്ഷനേടാം. ശേഷം നിലനിര്‍ത്താന്‍ സാധിക്കുന്ന മിനിമം ആവറേജ് ബാലന്‍സ് ഉള്ളഅക്കൗണ്ടോ സീറോ ബാലന്‍സ് അക്കൗണ്ടോ തിരഞ്ഞെടുക്കാം.
സേവിംഗ്സ് അക്കൗണ്ടില്‍ നെഗറ്റീവ് ബാലന്‍സ് ആണെങ്കില്‍ ബാങ്ക് അക്കൗണ്ട് അവസാനിപ്പിക്കാന്‍ സാധിക്കില്ല. ആവറേജ് മിനിമം ബാന്‍സ് നിലനിര്‍ത്താത്ത ഘട്ടത്തില്‍ പിഴ ചുമത്തുമ്പോള്‍ നെഗറ്റീവ് ബാലന്‍സ് വന്നവരാണെങ്കില്‍ അത് തീര്‍പ്പാക്കിയ ശേഷം അക്കൗണ്ട് അവസാനിപ്പിക്കാം.
മിനിമം ബാലൻസ് ഇങ്ങനെ
വിവിധ ബാങ്കുകൾ മിനിമം ആവറേജ് ബാലൻസ് എത്രയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും എത്ര പിഴ ഈടാക്കുമെന്നും നോക്കാം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ആവറേജ് ബാലൻസ് ഈടാക്കുന്നില്ല. കോവിഡ് കാലത്ത് 2020 മാർച്ചിലാണ് എസ്ബിഐ സേവിംഗ്സ് അക്കൗണ്ടുകളുടെ മിനിമം ആവറേജ് ബാലൻസ് അവസാനിപ്പിച്ചത്.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്കിൽ സേവിംഗ്സ് അക്കൗണ്ട് ഉടമകൾ 10,000 രൂപ വരെ മിനിമം ആവറേജ് ബാലൻസ് സൂക്ഷിക്കേണ്ടതുണ്ട്. മെട്രോ നഗരങ്ങളിലുള്ളവർക്ക് 10,000 രൂപയും സെമി അർബൻ മേഖലയിൽ 5,000 രൂപയും ഗ്രാമീണ മേഖലകളിൽ 2,500 രൂപയുമാണ് മിനിമം ആവറേജ് ബാലൻസ് വരുന്നത്.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്കിൽ മെട്രോ, സെമി അർബൻ, ഗ്രാമീണ മേഖലകളിലുള്ളവരാണെങ്കിൽ 10,000 രൂപ, 5,000 രൂപ, 2,000 രൂപ എന്ന ക്രമത്തിൽ മിനിമം ആവറേജ് ബാലൻസ് സൂക്ഷിക്കണം. മിനിമം ബാലൻസിൽ കുറവുണ്ടായാൽ 500 രൂപയോ കുറവുള്ള തുകയുടെ 6 ശതമാനമോ ഏതാണ് കുറവ് എന്ന് പരിശോധിച്ച് ബാങ്ക് പിഴയായി ഈടാക്കും.
പഞ്ചാബ് നാഷണൽ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്ക് ത്രൈമാസടിസ്ഥാനത്തിലാണ് സേവിംഗ്സ് അക്കൗണ്ടിന് മിനിമം ബാലൻസ് കണക്കാക്കുന്നത്. മെട്രോ, നഗര പ്രദേശങ്ങളിലുള്ള സേവിംഗ്സ് അക്കൗണ്ടുടമകൾ ത്രൈമാസത്തിൽ 20,000 രൂപ ആവറേജ് ബാലൻസ് സൂക്ഷിക്കേണ്ടതുണ്ട്. സെമി അർബൻ മേഖലകളിൽ 1,000 രൂപയും ഗ്രാമപ്രദേശങ്ങളിൽ 500 രൂപയുമാണ് ക്വാട്ടേർലി ആവറേജ് ബാലൻസ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
