ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയാൻ തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിൽ ഡിസിബി ബാങ്ക്, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയുൾപ്പെടെ നിരവധി ബാങ്കുകൾ പലിശ നിരക്കുകൾ കുറച്ചിട്ടുണ്ട്. സ്‌മോൾ ഫിനാൻസ് ബാങ്കുകൾ ഒഴികെ രണ്ട് വർഷ കാലാവധിയുള്ള ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ ഏറ്റവും ഉയർന്ന പലിശ നിരക്ക് 8 ശതമാനത്തിൽ നിന്ന് 7.75 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ഈ അവസരത്തിൽ മികച്ച പലിശ ലഭിക്കുന്ന കമ്പനി സ്ഥിര നിക്ഷേപങ്ങളിലേക്ക് നിക്ഷേപകരെത്തുക സ്വാഭാവികം. AAA റേറ്റുചെയ്ത പല കമ്പനി സ്ഥിര നിക്ഷേപങ്ങളും 8 ശതമാനത്തിലധികം പലിശ നിരക്ക് നൽകുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് 0.25 ശതമാനം മുതൽ 0.50 ശതമാനം വരെ അധിക പലിശ നേടാനാകും. എന്നാൽ കമ്പനി സ്ഥിര നിക്ഷേപങ്ങളിലേക്ക് മാറുന്നതിന് മുൻപ് അപകട സാധ്യതകളെ പറ്റി അറിയേണ്ടതുണ്ട്. അവ വിശദമായി നോക്കാം.

സുരക്ഷിതമല്ലാത്ത സ്ഥിര നിക്ഷേപങ്ങൾ
കമ്പനി സ്ഥിര നിക്ഷേപങ്ങൾ സാധാരണയായി ബാങ്ക് എഫ്ഡികളേക്കാൾ 0.75 ശതമാനം മുതൽ 1.5 ശതമാനം വരെ പലിശ കൂടുതൽ നൽകും. പ്രതിമാസ, ത്രൈമാസ, അർധ വാർഷിക, വാർഷികം എന്നിങ്ങനെ നിരവധി പേഔട്ട് ഓപ്ഷനുകളും കമ്പനി സ്ഥിര നിക്ഷേപങ്ങളിലുണ്ട്. എന്നാൽ സുരക്ഷിതമല്ലാത്ത നിക്ഷേപങ്ങളാണിവ. നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളാണ് കൂടുതലായും കമ്പനി സ്ഥിര നിക്ഷേപം നടത്തുന്നത്. ബാങ്കുകളും എൻബിഎഫ്‌സികളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രിക്കുന്നുണ്ടെങ്കിലും കമ്പനി നിയമം അനുസരിച്ചാണ് ഇവ പ്രവർത്തിക്കുന്നത്.
ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ 5 ലക്ഷം രൂപ വരെ ആർബിഐയുടെ ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഇൻഷ്വർ ചെയ്തവയാണ്. എന്നാൽ കമ്പനി സ്ഥിര നിക്ഷേപങ്ങൾക്ക് ഇത്തരം സുരക്ഷിതത്വമില്ല. കമ്പനി സ്ഥിര നിക്ഷേപത്തിലെ ഏറ്റവും വലിയ റിസ്ക് ക്രെഡിറ്റ് റിസ്ക് ആണ്. അതായത് കമ്പനിക്ക് നിക്ഷേപകന് പലിശയോ മൂലധനമോ തിരികെ നൽകാൻ കഴിയാത്ത സാഹചര്യത്തെ കാണിക്കുന്നു.
എങ്ങനെ റിസ്ക് അളക്കും
റിസ്കുണ്ടെങ്കിലും അവ അളയ്ക്കാൻ മാർഗങ്ങളുണ്ട്. കമ്പനി സ്ഥിര നിക്ഷേപങ്ങളിലെ അപകടസാധ്യത കണക്കാക്കാൻ ക്രിസിൽ, കെയർ, ഐസിആർഎ ക്രെഡിറ്റ് ബ്യൂറോകൾ നൽകിയിട്ടുള്ള കമ്പനിയുടെ സ്ഥിര നിക്ഷേപത്തിന് നൽകിയിട്ടുള്ള റേറ്റിംഗുകൾ പരിശോധിക്കാം. AAA അല്ലെങ്കിൽ AA+ റേറ്റിംഗുകൾ ഉള്ള സ്ഥിര നിക്ഷേപങ്ങൾ സുരക്ഷയെ കാണിക്കുന്നു.
കമ്പനിയുടെ സ്ഥിര നിക്ഷേപത്തിൽ പണം നിക്ഷേപിക്കുന്നതിന് മുൻപ് കമ്പനിയെ പറ്റിയും മനസിലാക്കണം. കമ്പനി പ്രകടനത്തെക്കുറിച്ചും കമ്പനിയുടെ മാനേജ്മെന്റും ബിസിനസ് മോഡലും എന്നിവ മനസിലാക്കാനും സാധിച്ചാൽ റിസ്ക് അളയ്ക്കാം.
മികച്ച പലിശ എവിടെ
കമ്പനി സ്ഥിര നിക്ഷേപത്തിൽ നിക്ഷേപിക്കുകയാണെങ്കിൽ മികച്ച ക്രെഡിറ്റ് റേറ്റിംഗും മികച്ച പലിശയും നൽകുന്ന നിക്ഷേപങ്ങൾ അറിയാം. ശ്രീറാം ഫിനാന്‍സിന്റെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഐസിആര്‍എ AA+/ Stable റേറ്റിംഗ് ആണ് നല്‍കിയിരിക്കുന്നത്.
1 വര്‍ഷത്തേക്ക് 7.34 ശതമാനം പലിശ ലഭിക്കും. 3 വര്‍ഷത്തേക്ക് 7.95 ശതമാനവും 5 വര്‍ഷത്തേക്ക് 8.18 ശതമാനവും പലിശ നേടാം. 12 മാസം മുതല്‍ 60 മാസത്തേക്കാണ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം പലിശ ലഭിക്കും.
മഹീന്ദ്ര ഫിനാന്‍സ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ക്രിസില്‍ AAA/ Stable റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. 1 വര്‍ഷത്തേക്ക് 7.40%, 3 വര്‍ഷം മുതല്‍ 5 വര്‍ഷത്തേക്ക് 8.05% എന്നിങ്ങനെയാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.25 ശതമാനമാണ് അധിക നിരക്ക്.
പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് സ്ഥിര നിക്ഷേപങ്ങള്‍ ക്രിസിലിന്റെ AA/ Stable റേറ്റിംഗ് ലഭിച്ചവയാണ്. 1 വര്‍ഷത്തേക്ക് 7.35%, 3 വര്‍ഷത്തേക്ക് 7.70%, 5 വര്‍ഷത്തേക്ക് 7.50% എന്നിങ്ങനെയാണ് പലിശ നിരക്ക്. മുപതിര്‍ന്ന പൗരന്മാര്‍ക്ക് 0.30 ശതമാനം അധിക നിരക്ക് ലഭിക്കും.
സുന്ദരം ഹോം ഫിനാന്‍സിന്റെ സ്ഥിര നിക്ഷേപത്തിന് ക്രിസില്‍, ഐസിആര്‍എ എന്നിവ AAA/ Stable റേറ്റിഗ് നല്‍കിയിട്ടുണ്ട്. 1 വര്‍ഷത്തേക്ക് 7.45%, 3 വര്‍ഷത്തേക്ക് 7.75%, 5 വര്‍ഷത്തേക്ക് 7.90% എന്നിങ്ങനെയാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.30- 0.50 ശതമാനം വരെ പലിശ ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications